logo

അല്‍ഫോണ്‍സ ശരിക്കും തേപ്പുകാരിയാണോ, മമിതയുടെ മറുപടിയിങ്ങനെ

Published at May 19, 2021 04:16 PM അല്‍ഫോണ്‍സ ശരിക്കും തേപ്പുകാരിയാണോ, മമിതയുടെ മറുപടിയിങ്ങനെ

ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. വലിയ താരനിര ഇല്ലാതിരുന്നിട്ടും പ്രമേയംകൊണ്ടും താരങ്ങളുടെ പ്രകടനംകൊണ്ടുമാണ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത്. നവാഗതനായ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമയില്‍ ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ്, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

ഇവര്‍ക്കൊപ്പം ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് മമിത ബൈജു. ബാലു വര്‍ഗീസിന്‌റെ നായികയായി എത്തിയ മമിത തനിക്ക് കിട്ടിയ റോള്‍ മികച്ചതാക്കിയിരുന്നു. ഓപ്പറേഷന്‍ ജാവയിലെ തേപ്പ്കാരി എന്ന നിലയിലാണ് നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ തേപ്പ് കണ്ട് ദേഷ്യം വരുമെങ്കിലും അത് മമിത എന്ന അഭിനേതാവിന്‌റെ വിജയമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.


അതേസമയം അല്‍ഫോണ്‍സ ശരിക്കുമൊരു തേപ്പുകാരി ആണോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമിത ബൈജു സംസാരിച്ചത്. അല്ല എന്നാണ് നടിയുടെ മറുപടി. അത് ഓരോരുത്തരുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും. ഇതുപോലെ അനുഭവമുളള വേറൊരു പെണ്‍കുട്ടിക്ക് അത് കാണുകയാണെങ്കില്‍ ചിലപ്പോ വിഷമം മനസിലാവും. കാരണം ഈ അല്‍ഫോണ്‍സ എന്ന് പറയുന്നത് പണത്തിനോട് ആര്‍ത്തിക്കയറി ഭയങ്കര ലാവിഷായി പോവുന്ന ഒരു പെണ്‍കുട്ടിയെ അല്ല. അവള്‍ക്ക് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം, ഫാമിലിയെ ഒന്ന് സെറ്റില്‍ ആക്കണം. വളരെ തുച്ഛമായ സാലറിക്കാണ് അവള്‍ നേഴ്‌സ് പണി ചെയ്യുന്നത്.

അപ്പോ അത് വെച്ച് അവളൊരു തേപ്പുകാരിയല്ല, പിന്നെ എന്ത് മാത്രം ഫോണ്‍വിളിക്കുന്നുണ്ട്. ഇതൊന്ന് കാമുകനോട് സംസാരിക്കാന്‍. രണ്ട് പേര്‍ക്കും അവരവരുടെതായ പ്രശ്‌നങ്ങളുണ്ട്. ആന്റണി ജോലിക്കായി കഷ്ടപ്പെടുന്നതെല്ലാം അല്‍ഫോണ്‍സയ്ക്ക് അറിയാം. എന്നാലും ആ ഘട്ടത്തില്‍ അല്‍ഫോണ്‍സ മാക്‌സിമം പുഷ് ചെയ്യുന്നുണ്ട്. ആ കഥാപാത്രത്തെ സംബന്ധിച്ച് ആന്റണി ഉഴപ്പി നടക്കുകയാണോ എന്ന ടെന്‍ഷനാണ്. അതൊക്കെയാണ് എനിക്ക് ഇക്കാര്യത്തില്‍ തോന്നിയത്, മമിത പറഞ്ഞു.

Is Alphonsa really a slut, Mamita replied

Related Stories
കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

Jun 24, 2021 04:37 PM

കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

കെജി ജോർജിനെക്കുറിച്ചുള്ള ശാന്തിവിള ദിനേശിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മലയാളികളുടെ പ്രിയ സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ...

Read More >>
ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

Jun 24, 2021 04:10 PM

ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ,...

Read More >>
Trending Stories