സിനിമപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമായ ജെയിംസ് ബോണ്ട് പരമ്പരയിലെ നോ ടൈം ടു ഡൈ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായതിനാല്‍ തന്നെ റിലീസ് മാറ്റിവച്ചത് വലിയ നിരാശയാണ് ആരാധകര്‍ക്കിടയില്‍.അഞ്ചാം തവണയാണ് ഡാനിയല്‍ ക്രേഗ് ജെയിംസ് ബോണ്ട് എന്ന കഥാപാത്രമായി എത്തുന്നത്. അതുകൊണ്ട് തന്നെ ജെയിംസ് ബോണ്ടിനെ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയില്‍ ആണ് അണിയറ പ്രവര്‍ത്തകര്‍.ചിത്രത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജമൈക്കയില്‍ വിശ്രമ ജീവിതം നയിക്കുന്ന ജെയിംസ് ബോണ്ട് വീണ്ടും അന്വേഷണത്തിന് ഇറങ്ങുന്നതാണ് നോ ടൈം ടു ഡൈ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പ്രമേയമെന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരെത്തെ അറിയിച്ചിരുന്നു.
നവംബറോടെ ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്. ഡാനിയല്‍ ക്രേഗ് അവസാനമായി ജെയിംസ് ബോണ്ട് ആകുന്ന ചിത്രം കൂടിയാണ് നോ ടൈം ടു ഡൈ .സ്‍പെക്ട്രെ എന്ന ചിത്രത്തിലാണ് ഡാനിയല്‍ ക്രേഗ് ഇതിനു മുമ്പ് ജെയിംസ് ബോണ്ട് വന്നത്.
സ്‍പെക്ട്രെയ്‍ക്ക് കൃത്യമായ അവസാനം ഉണ്ടായിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ കൃത്യമായി അവസാനം ഉണ്ടായിരുന്നില്ല. സ്‍പെക്ട്രെയോടു കൂടി ഞാൻ അഭിനയം നിര്‍ത്തിയിരുന്നെങ്കില്‍ ഒന്നു കൂടി ചെയ്യാമായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നുമായിരുന്നു. കാരണം സിനിമയുടെ കഥാഗതിക്ക് വ്യക്തമായ അവസാനം ഉണ്ടായിരുന്നില്ല. അത് കൃത്യമായി അവസാനിപ്പിക്കേണ്ടതുണ്ട്. പുതിയ സിനിമയില്‍ അങ്ങനെ തന്നെയാണ്- ഡാനിയല്‍ ക്രേഗ് വ്യക്തമാക്കി ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക
James Bond, who is leading a leisurely life in Jamaica, is set to be re-investigated