ഫെമിനിസം സംസാരിക്കുന്ന സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ അവര്‍ക്കെതിരെ ഉണ്ടാവുന്ന ആരോപണമാണ് അവരുടെ പ്രതികരണം 'സെലക്ടീവ്' ആണ് എന്നത്.ഈ ആരോപണത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര താരം റിമ കല്ലിങ്കല്‍. സ്ത്രികള്‍ക്ക് എതിരെയുള്ള അക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ച സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളും പലപ്പോഴും ഇത്തരത്തിലുള്ള ആരോപണം കേട്ടിരുന്നു. യുപിയിലെ ഹാഥ്‍റസ് സംഭവത്തിന്റെ ഒരു ചിതയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് റിമയുടെ കുറിപ്പ് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
"എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഞങ്ങള്‍ എന്തുപറയണമെന്നാണ്..? പെണ്‍കുട്ടി കടന്നുപോയ ഭീതിയെക്കുറിച്ച് ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ? ഓരോ തവണയും ഹാഷ്‍ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍, ചെയ്യുന്നത് നിര്‍ത്തി സ്ക്രീനിലേക്ക് ഞങ്ങള്‍ തുറിച്ചുനോക്കാറുണ്ടെന്നോ? എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല"
ഉത്തര്‍ പ്രദേശിലെ ഹാഥ്‍റസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം രാജ്യമൊട്ടാകെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിന്നു.
I wonder what they mean when people ask why we women don’t respond in all rape cases