മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ദിലീപും കാവ്യ മാധവനും . മലയാള സിനിമയിലെ മാറ്റി നിർത്താൻ കഴിയാത്ത താരങ്ങൾ. ഒട്ടനവധി നല്ല നല്ല സിനിമകളാണ് താരങ്ങൾ സമ്മാനിച്ചത് . കാവ്യ മാധവനും ദിലീപും വിവാഹിതരാവാന്‍ പോവുകയാണ്, ഇരുവരും പ്രണയത്തിലാണ് എന്നിങ്ങനെയുള്ള അനേകം ഗോസിപ്പുകള്‍ വന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രചരിച്ച് തുടങ്ങിയ ഗോസിപ്പുകളെല്ലാം ഒടുവില്‍ താരങ്ങളുടെ വിവാഹത്തില്‍ കൊണ്ട് എത്തിച്ചു. 2016 നവംബര്‍ ഇരുപ്പത്തിയഞ്ചിനാണ് കാവ്യയും ദിലീപും തമ്മില്‍ വിവാഹിതരാവുന്നത്. മാധ്യമങ്ങള്‍ക്കോ സിനിമയിലെ സുഹൃത്തുക്കള്‍ക്കോ പോലും സൂചന കൊടുക്കാതെയായിരുന്നു ദിലീപും കാവ്യയും ചേര്‍ന്ന് വിവാഹത്തിന് വേണ്ടിയുള്ള പദ്ധതികള്‍ ഒരുക്കിയത്.
വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി വന്നതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരങ്ങള്‍. വീണ്ടുമൊരു നവംബര്‍ 25 എത്തുമ്പോള്‍ കാവ്യ-ദിലീപ് താരദമ്പതിമാര്‍ അവരുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇത്തവണ മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പം തന്നെയായിരിക്കും താരങ്ങളുടെ ആഘോഷമെന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ താരങ്ങള്‍ക്കുള്ള ആശംസകളും അവരുടെ കുറിച്ചുള്ള എഴുത്തുകളുമൊക്കെ സജീവമാവുകയാണ്.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക-നായകന്മാരായി അഭിനയിച്ച് സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയ ജോഡികളായിരുന്നു ദിലീപും കാവ്യയും. സ്‌ക്രീനിലെ കെമിസ്ട്രി കണ്ട് താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കും കാരണമായി. കാവ്യ വിവാഹം കഴിച്ചെങ്കിലും അത് വേര്‍പിരിഞ്ഞതോടെ വാര്‍ത്തകള്‍ ശക്തമായി.
ഇതിനിടയിലാണ് ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നത്. കുറച്ച് കാലത്തിനുള്ളില്‍ തന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന പെണ്‍കുട്ടിയെ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണെന്ന് സൂചിപ്പിച്ച് ദിലീപ് കാവ്യയെ വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞതിന് പിന്നാലെ താരങ്ങളെ തേടി പല വിവാദങ്ങളും ഉണ്ടായി. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ഒടുവില്‍ 2018 ഒക്ടോബറില്‍ കാവ്യ-ദിലീപ് ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. മഹാലക്ഷ്മി എന്ന് പേരിട്ട ഇളയമകള്‍ക്കും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെയും കൂടെ സന്തുഷ്ടരായി കഴിയുകയാണ് താരങ്ങള്‍.
ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന് ആശംസ അറിയിച്ച് എത്തിയ ആരാധകരുടെ കുറിപ്പുകള്‍ വായിക്കാം...
മലയാള സിനിമയിലെ ഭാഗ്യ താരജോഡികളായ ദിലീപും കാവ്യയും താര ദമ്പതിമാരായിട്ട് ഇന്നേയ്ക്ക് 5 വര്‍ഷം തികയുന്നു. ഈ കാലയളവില്‍ വെച്ചു ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും പ്രതിസന്ധികളില്‍ തളരാതെ അവര്‍ ഒന്നിച്ചു മുന്നോട്ടു പോകുന്നു.
അവരുടെ സന്തോഷവും സ്‌നേഹവും ഐക്യവുമൊക്കെ പല അസൂയാലുക്കളെയും അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും അവരെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയും പിന്തുണയും അവര്‍ക്കൊപ്പം എന്നുമുണ്ടാകും.
ഒരു പല്ലി ചിലച്ചാല്‍ തകര്‍ന്നു വീഴുന്നതല്ല അതൊന്നും. ഇനിയും ഒന്നിച്ചു ഒരുപാട് വര്‍ഷങ്ങള്‍ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം നയിക്കാനുള്ള ഭാഗ്യം ഇവര്‍ക്കുണ്ടാകട്ടെ എന്ന ആശംസയ്‌ക്കൊപ്പം വിവാഹ വാര്‍ഷിക ആശംസകളും നേരുന്നു. എന്നാണ് കാവ്യയുടെ ഗേള്‍സ് ഫാന്‍സ് അസോസിയേഷന്‍ പറയുന്നത്.
അതേ സമയം ദിലീപും കാവ്യയും പ്രേക്ഷകരില്‍ നിന്ന് അകലാന്‍ കാരണം പെട്ടെന്ന് വിവാഹം കഴിച്ചതാണെന്ന് ചിലര്‍ ചൂണ്ടി കാണിക്കുകയാണ്. 'നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപ് എന്ന നടന്റെ പിന്നില്‍ ശക്തിയായി നില നിന്നിരുന്ന വലിയൊരു കുടുംബ പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നിന്നകന്നു പോയിട്ടുണ്ട് എന്നത് വലിയ സത്യം തന്നെയാണ്.
എന്നാല്‍ സത്യത്തില്‍ പ്രമുഖ നടിയെ ആക്രമിച്ച വിഷയത്തേക്കാള്‍ ദിലീപ് കാവ്യയെ വിവാഹം കഴിച്ചതാണ് കുടുംബ പ്രേക്ഷകരെ ചൊടിപ്പിച്ചതില്‍ കൂടുതല്‍ പങ്ക് വഹിച്ച യാഥാര്‍ഥ്യം.
ചാനലുകള്‍ കയറിയിറങ്ങുമ്പോള്‍ ദിലീപ് എന്റെ മൂത്ത ഏട്ടനാണ് എന്ന് കാവ്യ പറയുകയും, കാവ്യ എന്റെ സഹപ്രവര്‍ത്തകയും നല്ലൊരു സുഹൃത്തും മാത്രമായിരുന്നു എന്ന് ദിലീപും പറയുകയും ചെയ്തിരുന്ന ഇടത്താണ് പെട്ടെന്നൊരു ദിവസം ഇവര്‍ ഒരുമിക്കുന്നു എന്ന വാര്‍ത്ത ദിലീപ് തന്നെ അറിയിക്കുന്നത്.
ഈ ഒരു എടുത്തു ചാട്ടം മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ സ്വന്തമാക്കുന്നു എന്ന് തുടങ്ങി ദിലീപ്-കാവ്യ ഗോസിപ്പുകള്‍ ആണ് ഇവര്‍ പിരിയാന്‍ കാരണമെന്നും, മഞ്ജുവിനെ ഇരുവരുടെയും കാര്യങ്ങള്‍ അറിയിച്ചത് ഭാവന ആണെന്നും, അതിന്റെ പകയാണ് ദിലീപ് ഭാവനയോട് കാട്ടിയതെന്നും സാമാന്യം ബോധമുള്ള ഏതൊരാളും ആ വഴിക്ക് ചിന്തിക്കുകയും അത് ശരിയാണെന്നു വിശ്വസിക്കുകയും ചെയ്തു.
നേരെ മറിച്ചു തന്റെ നിരപരാധിത്യം തെളിയിച്ചതിനു ശേഷമാണ് ദിലീപ് കാവ്യ വിവാഹമെങ്കില്‍ ഇത്രയേറെ അകല്‍ച്ച പ്രേക്ഷരില്‍ ഉണ്ടാകുമായിരുന്നില്ല. എന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്.
It has been 5 years since Dileep and Kavya Madhavan were together