---
title: "വാതില്‍ ചവിട്ടി പൊളിച്ച് വീടിന് അകത്ത് കയറി പൊലീസ്; ലൈവ് വീഡിയോ വൈറൽ "
english_title: "The police broke down the door and entered the house; Live video viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124477/the-police-broke-down-the-door-and-entered-the-house-live-video-viral"
published_at: "2023-06-23T15:28:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64956ce0c67bb_viral.jpg"
keywords: []
---

# വാതില്‍ ചവിട്ടി പൊളിച്ച് വീടിന് അകത്ത് കയറി പൊലീസ്; ലൈവ് വീഡിയോ വൈറൽ 

> **Lead Summary:** വിവാദ യുട്യൂബര്‍ കണ്ണൂര്‍ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . എറണാകുളത്തെ ഫ്‌ലാറ്റില്‍നിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്.

## Article Content

വിവാദ യുട്യൂബര്‍ കണ്ണൂര്‍ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . എറണാകുളത്തെ ഫ്‌ലാറ്റില്‍നിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്.

വാതില്‍ ചവിട്ടി പൊളിച്ച് വീടിന് അകത്ത് കയറിയാണ് പോലീസ് ‘തൊപ്പി’യെ പിടികൂടിയത്. ഇതിന്റെ വീഡിയോ തൊപ്പി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു വീഡിയോ.

പൊലീസ് ഫ്‌ലാറ്റിനു പുറത്തെത്തി വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും തൊപ്പി തയാറായില്ല.തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസ് വാതില്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ‘തൊപ്പി’ സമൂഹമാധ്യമങ്ങളില്‍ തത്സമയം പങ്കുവച്ചു. സ്റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും വീഡിയോയില്‍ തൊപ്പി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് തൊപ്പിക്ക് എതിരെ കേസ് എടുത്തത്.

[**https://www.instagram.com/p/Ct0BC9LABhc/?hl=en**](https://www.instagram.com/p/Ct0BC9LABhc/?hl=en)

കട ഉദ്ഘാടന വേദിയില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതിന് എതിരെയാണ് തൊപ്പിക്ക് എതിരെ കേസ് എടുത്തത്. കഴിഞ്ഞയാഴ്ച വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

കടയുടമയ്‌ക്കെതിരെയും കേസെടുത്തു. ട്രോമാ കെയര്‍ വൊളന്റിയര്‍ സൈഫുദ്ദീന്‍ പാടമാണ് പരാതി നല്‍കിയത്. കോഴിക്കോട് റോഡില്‍ നവീകരണം പൂര്‍ത്തിയാക്കിയ കടയുടെ ഉദ്ഘാടനത്തിനാണ് ഇയാള്‍ എത്തിയത്. ആയിരക്കണക്കിനു കുട്ടികളാണ് യുട്യൂബറെ കാണാന്‍ എത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124477/the-police-broke-down-the-door-and-entered-the-house-live-video-viral)