logo

സിനിമയിലെ കിടപ്പറ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍;പരാതിയുമായി താരം

Published at May 14, 2021 12:01 PM സിനിമയിലെ കിടപ്പറ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍;പരാതിയുമായി  താരം

സമൂഹത്തിലെ വിലക്കുകളെ-മതപരമായതും പുരുഷാധിപത്യ സ്വഭാവമുള്ളതുമായ-എല്ലാത്തിനെയും തകര്‍ത്ത് മുന്നേറാനുള്ള സ്ത്രീ സ്വത്വത്തിന്‍റെ തീവ്രമായ ആഗ്രഹം കനി കുസൃതിയെന്ന താരത്തിലൂടെ പ്രതിഫലിപ്പിച്ച സിനിമയാണ്  ബിരിയാണി.സ്ത്രീപക്ഷ രാഷ്ട്രീയ സിനിമയെ മുസ്ലിം വിമര്‍ശനമെന്ന രീതിയില്‍ നോക്കിക്കാണേണ്ട ധാരണ ‘ബിരിയാണി’ നിര്‍മിക്കുന്നില്ല. പക്ഷേ മത പൗരോഹിത്യത്തെ അതു ചോദ്യം ചെയ്യുന്നു. അതിലെ പുരുഷാധിപത്യ പ്രവണതയെ വിമര്‍ശിക്കുന്നു.

ഇന്നു കേരളത്തില്‍ ആദ്യമായി തിയേറ്ററുകളില്‍ എത്തേണ്ട ചലച്ചിത്രം അതിലെ ലൈംഗിക രംഗങ്ങള്‍ കാരണം പലയിടങ്ങളിലും പ്രദര്‍ശന വിലക്ക് നേരിടേണ്ടി വന്നു. ഈ പശ്ചാത്തലത്തില്‍ ‘ബിരിയാണി’യുടെ രാഷ്ട്രീയ പ്രസക്തി ഉയരുകയാണ്. കാലികമായ കലയുടെ മേല്‍ ഏതൊക്കെ വിധേനെ സമൂഹം ഇടപെടുന്നുവോ അതു പോലെ തന്നെ ലിംഗ നീതിയില്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്.


എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിന് പിന്നാലെ വല്ലാത്തൊരു അവസ്ഥയിലാണ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയ നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍. ചിത്രത്തില്‍ കനിയുടെ ഭര്‍ത്താവ് ആയ നാസര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ താന്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് ജയചന്ദ്രന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. ലൈംഗിക രംഗങ്ങള്‍ എന്ന പേരിലൂടെയാണ് ഈ ഭാഗങ്ങള്‍ വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വളരെ മോശം കമന്റുകളോടെയാണ് ആ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബിരിയാണി എന്ന സിനിമ കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണെന്ന് അറിയാം.

എന്നാല്‍ സിനിമ കാണാത്ത വലിയൊരു വിഭാഗമുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തുന്നത്. അതില്‍ തന്റെ നാട്ടുകാരും ബന്ധുക്കളുമുണ്ടെന്നും ജയചന്ദ്രന്‍ പറയുന്നു. താനൊരു നാട്ടിന്‍പുറത്തുകാരനാണ്. അവിടുത്തെ പലര്‍ക്കും താനൊരു സിനിമയില്‍ അഭിനയിച്ചതാണ് ഇതെന്ന് അറിയില്ല. താനെന്തോ കെണിയില്‍ പെട്ടതാണെന്നാണ് അവര്‍ കരുതുന്നതെന്നും താരം പറയുന്നു.

ശരിക്കും സങ്കടകരമായ കാര്യമാണ്. നല്ലൊരു സിനിമ ചെയ്തിട്ടും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നാടകവേദിയിലും കോമഡിഷോകളിലുമെല്ലാം നിറ സാന്നിധ്യമായ നടനാണ് ജയചന്ദ്രന്‍. മിനിസ്‌ക്രീനിലും താരമായ ജയചന്ദ്രന്‍ അഞ്ചോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


Bedroom scenes in the movie on social media;

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories