നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ 21-ാം ചിത്രത്തിന് മാര്‍ഗദര്‍ശിയായി ദേശിയ അവാര്‍ഡ് ജോതാവും മുതിര്‍ന്ന സംവിധായകനുമായ സിംഗീതം ശ്രീനിവാസ റാവു എത്തുന്നു. അദ്ദേഹത്തിന്റെ 89-ാം ജന്മദിന വേളയില്‍ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്ന വൈജയന്തി മൂവിസാണ് ഇക്കാര്യം പുറത്തുവിട്ടത്. പുതിയ പ്രോജക്ടിലേക്ക് അദ്ദേഹം എത്തുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീനിവാസ റാവുവിന്റെ പരിചയസമ്പത്തും കഴിവും ചിത്രത്തിന് മുതല്‍ക്കൂട്ടാകുമെന്നും വൈജയന്തി മൂവീസ് ട്വീറ്റ് ചെയ്തു.
മഹാനടിയുടെ സംവിധായകന്‍ നാാഗ് അശ്വിന്‍ ഒരുക്കുന്ന പ്രഭാസ് ചിത്രം സാങ്കല്‍പ്പിക മൂന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക് സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. ദീപികയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. 2023 ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയരപ്രവര്‍ത്തകരുടെ തീരുമാനം.
Leading director Singitam Srinivasa Rao will be the guide for Prabhas' 21st film