കാന്‍സര്‍ പോരാട്ടത്തെ ഒന്നിച്ചു നിന്നു നേരിടുന്ന ദമ്പതികളെന്ന നിലയില്‍ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയും ഭര്‍ത്താവ് ധനേഷും സോഷ്യല്‍ മീഡിയയില്‍ സുപരിചിതരാണ്. എന്നാലിപ്പോള്‍ ബിജ്മയുടെ അവസ്ഥ ഏറെ മോശമാണ്. പ്രിയപ്പെട്ടവളുടെ വേദന മനസിലാക്കി ഒപ്പം നില്‍ക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ഭര്‍ത്താവ് ധനേഷ്.
സോഷ്യല്‍ മീഡിയകളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും ലഭിച്ച കാന്‍സര്‍ സഹായധനം ഭര്‍ത്താവ് ദുരുപയോഗം ചെയ്തതായും സ്വന്തം ആവശ്യങ്ങള്‍ക്കായി പണം ഉപയോഗിച്ചുവെന്നും പോലീസിന് ബിജ്മ പരാതി നല്‍കിയിരിക്കുകയാണ്. ചികിത്സയ്ക്കായി പിരിച്ച് കിട്ടിയ 30 ലക്ഷത്തോളം രൂപ ഭര്‍ത്താവ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് പരാതി.
യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 2019 മാര്‍ച്ച് 31ന് ഒരു ആഘോഷ പരിപാടിക്കിടെ ബിജ്മയെ കഠിനമായ വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വേദനയ്ക്ക് ശമനമൊന്നും കാണാത്തതിനെതുടര്‍ന്ന് നടത്തിയ ടെസ്റ്റുകള്‍ക്കു ശേഷം വൃക്കയുടെ അടുത്ത് മുഴ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ പറയുകയും ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വച്ച് മുഴയ്‌ക്കൊപ്പം ഒരു വൃക്കയും മുറിച്ചു നീക്കുകയായിരുന്നു.
എന്നാല്‍ പിന്നീടാണ് കാന്‍സറായിരുന്നു തനിക്കെന്ന് റിപ്പോര്‍ട്ട് വന്നത്. അന്ന് ബിജ്മയ്‌ക്കൊപ്പം ധനേഷുമുണ്ടായിരുന്നു. തന്റെ ഭാര്യയ്ക്ക് കാന്‍സറാണെന്നും എല്ലാരുടേയും പ്രാര്‍ത്ഥന വേണമെന്നും അഭ്യര്‍ത്ഥിച്ച് ധനേഷ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. വേദനയിലും തളരാതെ ബിജ്മയ്ക്ക് ഒപ്പം നിന്ന ധനേഷിനെ പുകഴ്ത്തുകയായിരുന്നു സോഷ്യല്‍ മീഡിയ മുഴുവനും.
കാന്‍സര്‍ രോഗവിവരം അറിഞ്ഞുതുടങ്ങിയതോടെ നിരവധി ആളുകള്‍ സഹായിക്കാന്‍ തുടങ്ങി. ഇതോടെ ഭര്‍ത്താവും കുടുംബവും സ്‌നേഹം നടിക്കുകയും സംരക്ഷിക്കാമെന്നും ചികിത്സാ സഹായം ലഭിച്ച പണം കൈകാര്യം ചെയ്യാന്‍ തുടങ്ങുകയുമായിരുന്നു. പിന്നീട് ചികിത്സാ സഹായ ഫണ്ട് ദുരുപയോഗം ചെയ്യുകയും ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ജോലിക്കാരിയുടെ സ്ഥാനമാണ് തനിക്ക് ലഭിച്ചതെന്ന് ബിജ്മ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ എന്റെ ഭർത്താവിന് താല്പര്യമില്ലപോലും. അത് കൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യിക്കേണ്ട കാര്യം ഇല്ലല്ലോ.അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുളാണ് ഞാനും മോനും. കൂടെപോയ കാലം തൊട്ട് ഒരുപാട് സഹിച്ചു സമൂഹത്തിന്റെ മുമ്പിൽ പരിഹാസ കഥാപാത്രം ആവണ്ട കരുതി ഇത്രകാലം ആരോടും ഒന്നും പറയാതെ നിന്നു പറഞ്ഞിട്ടെന്തിനാ പരിഹാസങ്ങളും കുറ്റപെടുത്തലുകളും കേൾക്കാനല്ലേ എന്റെ തന്നിഷ്ട്ട പ്രകാരം പോയതല്ലേ ആരോട് പറയാൻ കുറെ ഒറ്റക്കിരുന്നു കരയും എല്ലാം ശെരിയാകും എന്ന പ്രേതീക്ഷയിൽ.
എന്തൊക്കെ കാണിച്ചാലും പിന്നെയും അടിഞ്ഞു ചെല്ലും ഒരു വിലയും ഇല്ലാതെ അടിയും തൊഴിയും കൊള്ളാൻ. ഇനിയും അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നാൽ ഒന്നില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും ഇല്ലെങ്കിൽ എന്നെ എന്തെങ്കിലും ചെയ്യും. ഇത്രയും കാലം എന്റെ മകനെ ഓർത്തിട്ട ഞാൻ സഹിച്ചു നിന്നെ എന്റെ എടുത്ത് ചാട്ടം കൊണ്ട് ജീവിതം നശിപ്പിക്കേണ്ട കരുതി. കൊണ്ടെടുത്തോളം മതിയായി എനിക്ക് ഇനി വയ്യാ എന്റെ ശരീരത്തിന് അതിനുള്ള കെൽപില്ല എനിക്ക് എന്റെ മോനെ വളർത്താൻ ഉള്ളതാണ്.
7 മാസം ആയി വീട്ടിൽനിന്നും ഇറങ്ങി പോന്നിട്ട് അവിടെ ഒരു പട്ടിയെ പോലെ കിടന്നിട്ടാ എനിക്ക് ഒരു വിലയും ഇല്ലാത്തത്. അദേഹത്തിന്റെ അമ്മയുടെയും പെങ്ങളുടെയും ആട്ടത്തിനനുസരിച്ച് ആടുന്ന പാവ ആ പാവയുടെ കീ അവരുടെ കൈയിൽ നിന്നും നഷ്ട്ടം ആയപ്പോൾ അവർ എനിക്കെതിരായി അതുവരെ ആങ്ങളക്ക് ഇല്ലാത്ത മകനില്ലാത്ത കുറ്റങ്ങൾ പറഞ്ഞു നടന്നവർ അദ്ദേഹം നല്ല ആളും ഞാൻ മാനസികാരോഗിയും ആയി.
ഇങ്ങനെ അഭിനയിച്ചു നടക്കുമ്പോൾ സമൂഹം അറിയണം കരുതി അതിൽ എനിക്ക് എന്തൊക്കെ പഴിചാരൽ കേൾക്കേണ്ടി വന്നാലും അത് നേരിടാൻ എന്റെ മനസിനെ ഞാൻ പാകപ്പെടുത്തി. എന്താ ഇത്രകാലം പറയാതെ ഇപ്പൊ പറയുന്നേ എന്ന് ചോദിക്കും വിശ്വാസം ആയിരുന്നു അതിലുപരി എനിക്ക് ഇഷ്ട്ടമായിരുന്നു ആ ഇഷ്ട്ടം കൊണ്ടുതന്നെ ആണ് ഇറങ്ങി പോയതും പക്ഷെ ആ വിശ്വാസവും ഇഷ്ട്ടവും എല്ലാം നഷ്ട്ടപെട്ടു ഇനി അത് ഒരിക്കലും തിരികെ വരുകയുമില്ല.
ഇത്ര കാലം ശവത്തിനു തുല്ല്യമായി കണ്ട ആളുടെ കൂടെ ഇനി ജീവിക്കണ്ടകാര്യം ഇല്ലല്ലോ. കൂടെവരാൻ വിളിച്ചിരുന്നു സ്നേഹം കൊണ്ടല്ല എന്നറിയാം സമൂഹത്തിന്റെ മുന്‍പിൽ മുഖം രക്ഷിക്കാനാണ് ബിജ്മ ധനേഷ് എന്ന ഐഡന്റിറ്റി നഷ്ട്ടപെട്ടു പോകില്ലേ വാനോളം പൊക്കിയ ആളുകൾ തന്നെ തറയിൽ ഇടില്ലേ അത് ഭയന്നിട്ട അല്ലാതെ എന്നോട് ഉള്ള സ്നേഹം കൊണ്ടല്ല. ഫേസ്ബുക്കിൽ വാക്കുകൾ കൊണ്ട് അമ്മാനം ആടുന്ന ധനേഷും റിയല്‍ ലൈഫില്‍ വേറെ ഒരു ധനേഷും.
എന്റെ രോഗത്തിന്റെ പേരും പറഞ്ഞു ഓരോ പെണ്ണുങ്ങളോട് ചാറ്റ് ചെയ്യാ അവരെ ഫോൺ ചെയ്തിരിക്ക ഇതാണ് ഫുള്‍ ടൈം അത് ചോദ്യം ചെയ്താൽ അടിച്ചക്കാ ചവിട്ടാ നല്ലപോലെ ഉപദ്രവിക്കും.കാൻസർ ആണെന്ന് അറിഞ്ഞ ദിവസം ഇത്രയും ഞങ്ങൾ നോക്കിയില്ലേ ഇനി അവളുടെ ഫാമിലി നോക്കട്ടെ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും കാശ് വരാൻ തുടങ്ങിയതിൽ പിന്നെയാണ് സ്വഭാവം തന്നെ മാറാൻ തുടങ്ങി .
എന്റെ ഫാമിലി ഒരാളെ അടുപ്പിക്കാതെ ആയി അച്ഛനെയും അമ്മയെയും പച്ച തെറി വിളിച്ചു പറഞ്ഞു അവരെയും അകറ്റി അനിയത്തിയെയും, അവളുടെ ഡെലിവറി കഴിഞ്ഞു കുട്ടിയെ കാണാൻ പോലും എന്നെ സമ്മതിച്ചില്ല … ഞാൻ മാത്രമേ നോക്കാറുള്ളു അവളുടെ ഫാമിലി ഒന്നും തിരിഞ്ഞു നോക്കാറില്ലെന്നു എല്ലാവരോടും പറഞ്ഞു നടക്കുവായിരുന്നു അദ്ദേഹം പറയുന്നതും ചെയ്യുന്നതും സഹിച്ചു കണ്ടില്ലെന്നും കെട്ടില്ലെന്നും വച്ചു കൂടെ നടക്കാനെ ആ ട്രീറ്റ്മെന്റ് സമയത്ത് എനിക്ക് കഴിഞ്ഞുള്ളു.
പിന്നീട് ട്രീറ്റ്‌മെന്‍റ് നു ലഭിച്ച കാശ് തീർന്നപ്പോൾ എന്നെ വേണ്ടാതായി അത് വരെ താങ്ങിക്കൊണ്ട് നടന്നു. ട്രീറ്റ്മെന്റ് സമയത്ത് പോലും മാനസികമായും ശാരീരികമായും പീഡനങ്ങൾ ഞാൻ ഒരുപാട് സഹിച്ചിട്ടുണ്ട് പക്ഷെ എവിടെയോ അദ്ദേഹത്തോടുള്ള അമിതമായ സ്നേഹം ആരോടും പറയാൻ സമ്മതിച്ചില്ല ഓരോ പ്രശ്നം ഉണ്ടാകുമ്പോൾ സഹിച്ചും ക്ഷമിച്ചും നിന്നു. അദ്ദേഹത്തിന്റെ ഭാര്യാ സങ്കല്പത്തിലുള്ള ഒരാളല്ല ഞാൻ എന്ന് പലവട്ടം പഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങൾക്കും അനിഷ്ട്ടങ്ങൾക്കും ഒത്തു പോകുന്ന ഒരു ആളെ കണ്ടു പിടിച്ചു ജീവിക്കട്ടെ.. ഞാൻ രോഗത്തിൽ നിന്നും രക്ഷപെട്ടു വരുമെന്ന് ഒരിക്കലും അദ്ദേഹം കരുതിയില്ല. പ്രതീക്ഷ നഷ്ട്ട പെട്ടപോലെ ആണ് പലരോടും പറയാറ് അത്തരം ഒരുപാട് ചാറ്റിങ് ഞാൻ അദേഹത്തിന്റെ ഫോണിൽ കണ്ടിട്ടുണ്ട്. ഞാൻ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നും ഒരിക്കലും മാറാത്ത ടൈപ്പ് ഒരു കാൻസർ ആണ് എനിക്കെന്നും ഒക്കെ.
ഇതെല്ലാം അനുഭവിച്ചു ഡിപ്രഷന്‍ സ്റ്റേജില്‍ എത്തിയിരുന്നു ഞാൻ. എന്റെ അമ്മയെ വിളിച്ചു ഡോക്ടറെ കാണിക്കാൻ പറഞ്ഞു അദ്ദേഹം കൊണ്ടുപോവില്ല പോലും അത് അദ്ദേഹത്തിന്റെ തലയിൽ ആകുമെന്ന്. ട്രീറ്റ്മെന്‍റ് നു 27 ലക്ഷം രൂപ ലഭിച്ചിരുന്നു അതിൽ കുറച്ചു മാത്രം കാശ്എ ന്റെ ട്രീറ്റ്‌മെന്‍റ് നു ചിലവായിട്ടുള്ളു പിന്നെ കുറെ കാശ് അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കായി ദൂർത്ത് അടിച്ചു ബാക്കി കാശ് വീട് എടുത്തു.
50000 രൂപ എങ്കിലും അക്കൗണ്ടില്‍ ബാക്കി വെക്കാൻ പറഞ്ഞിട്ട് അതും കേട്ടില്ല.അദേഹത്തിന്റെ അമ്മയുടെ പേരിൽ ആണ് വീട് ഈ കാശ് ഒന്നിനും എന്റെ കൈയിൽ ഒരു തെളിവും ഇല്ല എന്നെ ഒരു വിഡ്ഢി ആക്കി നല്ലരീതിക്ക് കളിച്ചു.ഞാൻ കേസ് കൊടുത്താൽ അദ്ദേഹത്തിന്റെ പേരിൽ വീട് ആണെങ്കിൽ അത് നഷ്ട്ടപെടുമെന്നറിഞ്ഞു നല്ലപോലെ അറിഞ്ഞു കളിക്കുന്ന ഒരു കളിക്കാരൻ ആണ്. എല്ലാം വലിച്ചെടുത്തു കഴിഞ്ഞപ്പോൾ ഒരു കറിവേപ്പില പോലെ ആക്കി വീട്ടിൽ നിന്നും പുറത്താക്കുക .
ട്രീറ്റ്‌മെന്‍റ് കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന സമയം ഒരു വേലക്കാരിപോലെ ആയിരുന്നു വീട്ടിലുള്ള ജോലി എല്ലാം ചെയ്യും അദേഹത്തിന്റെ അമ്മയും പെങ്ങളും എല്ലാം ജോലിക്ക് പോകും പെങ്ങളെ കുട്ടിയെ നോക്കണം അതിനു 3000 രൂപയും മാസം തരും പിന്നെ കുട്ടിയെ നല്ലപോലെ നോക്കുന്നില്ലെന്നു പറഞ്ഞു അമ്മയുടെ പെങ്ങളുടെയും വക മാനസിക പീഡനം.. അതിന്റ പുറമെ മദ്യപിച്ചു വന്നു അദ്ദേഹത്തിന്റെ വക അടിയും ചവിട്ടും വേറെ.
ട്രീറ്റ്മെന്റ് സമയത്ത് എന്റെ ഒരു ഫ്രണ്ട് എനിക്ക് ഒരു ചെയിന്‍ തന്നിരുന്നു പിന്നെ വീട് പണിയുടെ ടൈമില്‍ അച്ഛന്റെ സഹോദരിമാർ 50000 രൂപയും തന്നിരുന്നു ഇത് രണ്ടും ഞാൻ അദ്ദേഹത്തിന്റെ അമ്മയുടെ കൈയിൽ ആണ് ഏല്പിച്ചത്. ആ കാശും ചെയ്നും താരമെന്ന വാക്കാൽ എന്റെ അമ്മയെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ അമ്മയും പെങ്ങളും ഇനി ഒന്നും ഇല്ല പറയാൻ ബാക്കി അമ്മയെ മാനസികമായി വിഷമിപ്പിച്ചു വിട്ടു.ഞാൻ കേസ് കൊണ്ടുത്തു എന്ന് അവർ അറിഞ്ഞപ്പോൾ കള്ള കഥ ഉണ്ടാക്കാ എന്റെ അമ്മ രണ്ടാമതും വന്നു അവർക്ക് എതിരെ കേസ് കൊടുക്കും എന്നു ഭീഷണി പെടുത്തി കാശും ചെയ്നും വാങ്ങി കൊണ്ട് പോയി പോലും .
ഞാനും അനിയത്തിയും അമ്മയും കൂടെ അദ്ദേഹത്തിന്റെ മാമ്മിയുടെ അടുത്ത് ഒരു കുറി ചേർന്നിരുന്നു എനിക്ക് കിട്ടുന്ന പെൻഷൻ പൈസയും പിന്നെ അദ്ദേഹത്തിന്റെ സഹോദരി മകളെ നോക്കുന്നതിനു തരുന്ന കാശ് എല്ലാം കൂടെ 65000 ആയിട്ടുണ്ടായിരുന്നു അതും അവര് പറ്റിച്ചു.
ട്രീറ്റ്മെന്റ് ന്റെ കാശ് എല്ലാം എടുത്ത് എന്നാൽ ഇതെങ്കിലും തിരിച്ചു തരാ അതും തരില്ല ഇങ്ങനെ ഉപദ്രവിക്ക വച്ച എന്താ ചെയ്യാ ധനേഷ് ഏട്ടന്റെയും ഫാമിലിയും മുമ്പിൽ പിടിച്ചു നിൽക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല എന്നെ ഇങ്ങനെ ടോര്‍ചേര്‍ ചെയ്തിട്ട് എന്താ അവർക്ക് നേട്ടം അറിയില്ല.
6 വർഷം അദ്ദേഹത്തിന്റെയും ഫാമിലിയുടെയും കൂടെ ജീവിച്ചു ഇനി എനിക്ക് വയ്യ ഒരു പാവയെ പോലെ ആടാൻ . എനിക്ക് എവിടെന്നിന്നും നീതി ലഭിച്ചല്ലെങ്കിൽ എന്റെ മരണം കൊണ്ടെങ്കിലും ഞാൻ അദ്ദേഹത്തെയും ഫാമിലിയെ കൊണ്ട് ഉത്തരം പറയിക്കും, ഇതായിരുന്നു കുറിച്ചത്
Content Highlight: Bijma's post goes viral




































