'ഇങ്ങനെ ഒരിക്കലും തരംതാഴരുത്', കജോളിനെ വിമര്‍ശിച്ച് ആരാധകര്‍

'ഇങ്ങനെ ഒരിക്കലും തരംതാഴരുത്', കജോളിനെ വിമര്‍ശിച്ച് ആരാധകര്‍
Jun 10, 2023 01:59 PM | By Athira V

സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ന് ഇടവേളയെടുക്കുന്നതായി ബോളിവുഡ് നടി കജോള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ ഒരു വലിയ പ്രതിസന്ധി താൻ നേരിടുകയാണ് എന്ന് വ്യക്തമാക്കിയാണ് കജോള്‍ തീരുമാനം അറിയിച്ചത്. ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ നീക്കം ചെയ്‍തിരുന്നു. എന്നാല്‍ ഒരു സീരീന്റെ പ്രമോഷന്റെ ഭാഗമായാണ് കജോള്‍ ഇങ്ങനെ ചെയ്‍തതെന്ന് വ്യക്തമായതോടെ രൂക്ഷമായ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

'ദ ട്രയലര്‍' എന്ന സീരീസിന്റെ ടീസര്‍ പങ്കുവെച്ചായിരുന്നു കജോള്‍ സാമൂഹ്യ മാധ്യമത്തില്‍ തിരിച്ചെത്തിയത്. ഒരു അഭിഭാഷക ആയിട്ടാണ് കജോള്‍ സീരിസില്‍ വേഷമിടുന്നത്. ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ ഒരു പ്രതിസന്ധിയില്‍ വക്കീലാകാൻ വീണ്ടും നിര്‍ബന്ധിതയാകുന്ന വീട്ടമ്മയുടെ കഥയാണ് 'ദ ട്രയല്‍' പറയുന്നത്. പ്രമോഷന് വേണ്ടി ഇത്രയും തരംതാഴരുതെന്നാണ് ടീസര്‍ പങ്കുവെച്ച കജോളിനോട് ആരാധകര്‍ പറയുന്നത്.


കജോളിന്റേതായി 'സലാം വെങ്കി' എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നടി രേവതി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു 'സലാം വെങ്കി' എന്ന പ്രത്യേകതയുമുണ്ട്. 'സുജാത കൃഷ്‍ണൻ' എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കജോളിന്. വിശാല്‍ ജേത്വ, അഹാന കുമ്ര, രാഹുല്‍ ബോസ്, രാജീവ്, പ്രകാശ് രാജ, ആനന്ദ് മഹാദേവൻ, പ്രിയാമണി, കമല്‍ സദാനന്ദ്, മാലാ പാര്‍വതി, റിതി കുമാര്‍, അനീത്, രേവതി എന്നിവര്‍ക്കൊപ്പം ആമിര്‍ ഖാനും കജോളിന്റെ 'സലാം വെങ്കി' എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തി.


സൂരജ് സിംഗ്, ശ്രദ്ധ അഗര്‍വാള്‍, വര്‍ഷ എന്നിവരായിരുന്നു നിര്‍മാണം. ബിലൈവ് പ്രൊഡക്ഷൻസിന്റെയും ആര്‍ടേക്ക് സ്റ്റുഡിയോസിന്റെയു ബാനറിലാണ് നിര്‍മാണം. സോണി പിക്ചേഴ്‍സ് റിലീസ് ഇന്റര്‍നാഷണലായിരുന്നു ചിത്രത്തിന്റെ വിതരണം. ഭര്‍ത്താവ് അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രം 'തനാജി: ദ അണ്‍സംഗ് വാരിയറാ'യിരുന്നു സമീപ വര്‍ഷങ്ങളില്‍ കജോള്‍ മികച്ച ഒരു വേഷം അവതരിപ്പിച്ച മറ്റൊന്ന്. 'തനാജി'യായി അജയ് ദേവ്‍ഗണ്‍ എത്തിയപ്പോള്‍ ചിത്രത്തില്‍ ഭാര്യ 'സാവിത്രി ഭായി' ആയി കജോള്‍ വേഷമിട്ടു. ഓം റൗട്ട് ആയിരുന്നു സംവിധാനം. അജയ് ദേവ്‍ഗണ്‍ ഫിലിംസും കജോള്‍ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായിരുന്നു.

'Never degrade like this', fans criticized Kajol

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories