(moviemax.in)ബിഗ് ബോസ് മത്സരത്തിന്റെ ഭാഗമാണ് ആര്‍മികള്‍. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയ്ക്ക് വേണ്ടി പിന്തുണയുമായി അണിനിരക്കുന്ന ആര്‍മിക്കാര്‍ എല്ലാ സീസണിലും ഉണ്ടാകാറുണ്ട്. അകത്ത് താരങ്ങള്‍ തമ്മിലുള്ള മത്സരങ്ങളേക്കാള്‍ കടുപ്പമാണ് പലപ്പോഴും പുറത്തേ ആര്‍മിക്കാര്‍ തമ്മിലുള്ള പോരുകള്‍. ചിലപ്പോഴൊക്ക തങ്ങളുടെ താരത്തിന് സ്വീകാര്യത കൂട്ടാന്‍ വേണ്ടി മറ്റ് താരങ്ങളെയും അവരുടെ ആരാധകരേയുമൊക്കെ ചില ആര്‍മിക്കാര്‍ അപമാനിക്കുകയും അധിക്ഷേപിക്കാറുമൊക്കെയുണ്ട്.

ഇപ്പോഴിതാ ഒരു ആര്‍മി ഗ്രൂപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശാലിനി നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ താരമായിരുന്നു ശാലിനി. താരം ഇപ്പോള്‍ യൂട്യൂബ് ചാനലുമായി ബിഗ് ബോസ് ആരാധകര്‍ക്കൊപ്പം തന്നെയുണ്ട്. അഖില്‍ മാരാര്‍ ആര്‍മി എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെയാണ് ശാലിനി രംഗത്തെത്തിയിരിക്കുന്നത്. അഖിലിന്റെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് ശാലിനി പറയുന്നത്.
അഖില്‍ മാരാര്‍ ആര്‍മി പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് മുന്‍ മത്സരാര്‍ത്ഥികളെയടക്കം അപമാനിക്കുകയാണെന്നാണ് ശാലിനി പറയുന്നു. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ബിഗ്ഗ്ബോസ്സ് മലയാളം സീസണ്‍ 5 മത്സരാര്‍ത്ഥി അഖില്‍ ചേട്ടന്റെ അനുഭാവികള്‍ എന്ന രീതിയില്‍ യൂട്യൂബില്‍ ഒരു വ്യാജ അക്കൗണ്ട് സജീവമായിട്ട് വളരെ കുറച്ച് ദിവസങ്ങളായി കാണുന്നു. ഇന്ന് തത്സമയം ശാലിനിയെന്ന എന്റെ ചാനലില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഒരു വിഡിയോക്ക് താഴെ മോശം രീതിയിലും എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും ഒരു കമന്റ് വന്നത് ശ്രദ്ധയില്‍പ്പെട്ടു എന്നാണ് ശാലിനി പറയുന്നത്.
ഷോയിലേക്ക് പോവുന്നതിനു മുന്‍പാണ് അഖില്‍ ചേട്ടനെ കുറിച്ച് കൂടുതല്‍ അറിയുന്നത്. അദ്ദേഹത്തിന്റെ അനുഭാവികള്‍ ഒരിക്കലും ഈ വക കീട പ്രവര്‍ത്തികള്‍ ചെയ്യില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല ഈ ചാനല്‍ നോക്കിയപ്പോഴാണ് സീസണ്‍ 5 ന്റെ മറ്റൊരു മുന്‍ മത്സരാര്‍ത്ഥിയായ ശ്രുതിയെ കുറിച്ചും വളരെ മോശമായ രീതിയിലുള്ള കമന്റുകള്‍ ഹൈലൈറ്റ് ചെയ്ത് ഇവര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പ്പെട്ടതെന്നും ശാലിനി പറയുന്നു.
മത്സരാര്‍ത്ഥികളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ മറ്റുള്ളവരെ വളരെ മോശം രീതിയില്‍ സൈബര്‍ അറ്റാക്ക് നടത്തിയിരുന്നത് കഴിഞ്ഞ സീസണില്‍ കണ്ട് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇനി അത് ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് ശാലിനി വ്യക്തമാക്കുന്നു. മാത്രമല്ല ഇത് അഖില്‍ മാരാരെ കരി വാരി തേക്കാന്‍ മനപ്പൂര്‍വം ഉടലെടുത്ത ഏതോ വെളിവില്ലാത്തവന്റെ പ്രാകൃതമായ ചിന്തയില്‍ നിന്നുണ്ടായ ചാനലാണെന്നും മനസിലാക്കുന്നുവെന്നും ശാലിനി പറയുന്നു.
അഖില്‍ മാരാരെ സപ്പോര്‍ട്ട് ചെയ്യുന്ന ജെനുവിന്‍ ആയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് നിങ്ങളുടെ ശ്രദ്ധയില്‍ വരുത്തുന്നു. ഈ പ്രവര്‍ത്തികള്‍ കാണിക്കുന്ന കൃമികളോട് ഒരിക്കല്‍ കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു. 'സഭ്യതയുടെ ആഴം അളക്കരുത് 'അപേക്ഷയല്ല മുന്നറിയിപ്പാണെന്ന് പറഞ്ഞാണ് ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ ഈ അക്കൗണ്ടില്‍ നിന്നും വന്നൊരു മോശം കമന്റും ശാലിനി പങ്കുവച്ചിട്ടുണ്ട്.
ഇവള്‍ ഒരു പോക്ക് കേസാണ്. ഇവള്‍ മിഥുന്റെ കീഴില്‍ തന്നെയായിരുന്നു എന്ന കമന്റാണ് ശാലിനി പങ്കുവച്ചിരിക്കുന്നത്. സീസണ്‍ 5 ല്‍ നിന്നും പുറത്തായ ശ്രുതി ലക്ഷ്മിയെക്കുറിച്ചാണ് ഈ കമന്റ്. പിന്നാലെ ഇതേ അക്കൗണ്ടില്‍ നിന്നും തനിക്ക് ലഭിച്ചൊരു കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും ശാലിനി പങ്കുവെക്കുന്നു. നീ ഏതാടി? എന്നായിരുന്നു കമന്റ്.
നിന്റെ കുഞ്ഞമ്മേടെ മോന്റെ കെട്ടിയോള്‍. വേറെ ആരുടേയും ആര്‍മി പേരിടാന്‍ കിട്ടിയില്ലേ. അഖില്‍ ചേട്ടന്‍ ഇറങ്ങട്ടെ ഫിനാലെ കഴിഞ്ഞ്. തീരുമാനം ഉണ്ടാക്കാം. അത് വരെ പൊട്ടട്ടെ നിന്റെ കുരു എന്നാണ് ശാലിനിയുടെ മറുപടി. താല്‍ക്കാലിക ആശ്വസാത്തിനുള്ള മറുപടി ഞാന്‍ കൊടുത്തിട്ടുണ്ട്. പക്ഷെ അഖില്‍ മാരാരെ റിയല്‍ ആയി സപ്പോര്‍ട്ട് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളുടെ ശ്രദ്ധയില്‍ അദ്ദേഹത്തിന്റെ പേര് വച്ചു കൊണ്ടുള്ള ഈ പരിപാടി ഒന്ന് ശ്രദ്ധയില്‍ കൊണ്ടു വരുന്നുവെന്നും ശാലിനി കൂട്ടിച്ചേര്‍ക്കുന്നു.
Shalini against 'Akhil Marar Army'