ഒന്നെങ്കില്‍ ഉമ്മ വെക്കും, അല്ലെങ്കില്‍ ഗര്‍ഭിണിയാക്കും;വിവാദ പരാമർശവുമായി ബാലയ്യ

ഒന്നെങ്കില്‍ ഉമ്മ വെക്കും, അല്ലെങ്കില്‍ ഗര്‍ഭിണിയാക്കും;വിവാദ പരാമർശവുമായി   ബാലയ്യ
Jun 9, 2023 10:27 PM | By Kavya N

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. സമീപകാലത്തിറങ്ങിയ സിനിമകളിലെ ഓവര്‍ ദി ടോപ് ആക്ഷന്‍ രംഗങ്ങളുടെ പേരില്‍ ബാലയ്യയെ സോഷ്യല്‍ മീഡിയ ട്രോളുകൾ ഏറ്റു വാങ്ങാറുണ്ട് . എന്നാല്‍ അദ്ദേഹത്തിന്റെ കരിയറിലെ വിജയങ്ങളും ആരാധകവൃന്ദവും സമാനതകളില്ലാത്തതാണ്. പൊതുവേദിയില്‍ മറ്റുള്ളവരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലും കുപ്രസിദ്ധമായ പ്രസ്താവനകള്‍ നടത്തിയുമൊക്കെ ബാലയ്യ വെട്ടിലായിട്ടുണ്ട്.

അത്തരത്തിലൊരു സംഭവമാണ് ബാലയ്യ തന്റെ നായികമാരെക്കുറിച്ച് നടത്തിയ വിവാദ ഒരു പരാമര്‍ശം. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ മിക്കവരേയും പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട് ബാലയ്യ. ആന്ധ്രാ പ്രദേശിലെ ഹിന്ദുപൂരില്‍ നിന്നുമുള്ള എംഎല്‍എ ആയിരുന്നു ബാലയ്യ.

ഈ കാലത്താണ് ബാലയ്യ വിവാദമായൊരു പ്രസ്താവന നടത്തിയത് . സാവിത്രി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. താന്‍ നായകനായ സിനിമകളില്‍ താന്‍ നായികമാരുടെ പിന്നാലെ വെറുതെ നടക്കുകയാണെങ്കില്‍ ആരാധകര്‍ അത് അംഗീകരിക്കില്ലെന്നാണ് ബാലയ്യ പറഞ്ഞത്.

''ഒന്നെങ്കില്‍ ഞാനവരെ ഉമ്മ വെക്കണം, അല്ലെങ്കില്‍ അവരെ ഗര്‍ഭിണിയാക്കണം'' എന്നാല്‍ മാത്രമേ തന്റെ ആരാധകര്‍ അംഗീകരിക്കുകയുള്ളൂവെന്നാണ് ബാലയ്യ പറയുന്നത്. അതുകൊണ്ട് തന്നെ താന്‍ നായികമാരെ നുള്ളുകയോ മറ്റോ ചെയ്യാറുണ്ടെന്നും ബാലയ്യ പറഞ്ഞു. ബാലയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ നടിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ആര്‍കെ റോജയും പരസ്യമായി രംഗത്തെത്തിയിരുന്നു. ബാലയ്യ പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു റോജ പറഞ്ഞത്. നടിമാരുടെ സാന്നിധ്യത്തിലായിരുന്നു ബാലയ്യയുടെ വിവാദ പരാമര്‍ശം.

സംഭവം വിവാദമായതോടെ ബാലയ്യ വിശദീകരണവുമായി രംഗത്തെത്തി. ''എനിക്ക് സ്ത്രീകളോട് അതിയായ ബാഹുമാനമുണ്ട്. ഞാന്‍ ആരേയും ലക്ഷ്യമാക്കാന്‍ വേണ്ടിയല്ല അങ്ങനൊരു പ്രസ്താവന നടത്തിയത്. ആരാധകരുടെ മാനസികാവസ്ഥ എന്താണെന്ന് പറയുക മാത്രമാണ് ചെയ്തത്'' എന്നായിരുന്നു ബാലയ്യയുടെ വിശദീകരണം. എന്തായാലും സംഭവം ബാലയ്യയുടെ കരിയറിലെ എക്കാലത്തേയും വലിയ വിവാദങ്ങളിലൊന്നായി തുടരുകയാണ്.

വീര സിംഹ റെഡ്ഡിയാണ് ബാലയ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹണി റോസ് ആയിരുന്നു ചിത്രത്തിലെ നായിക. ബാലകൃഷ്ണ ഇരട്ട വേഷത്തിലെത്തിയ സിനിമ പക്ഷെ തീയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നേരിടുകയും ചെയ്തു. കേസരിയാണ് ബാലയ്യയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ടീസര്‍ ഈയ്യടുത്താണ് പുറത്തിറങ്ങിയത്. വീര സിംഹ റെഡ്ഡിയുടെ പരാജയം ഈ ചിത്രത്തിലെ മറികടക്കാനാകുമെന്നാണ് ബാലകൃഷ്ണയും ആരാധകരും പ്രതീക്ഷിക്കുന്നത്.

Either kiss will be placed, or she will be made pregnant; Balayya with controversial statement new

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-