ധനുഷിന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച് കങ്കണ...,കാരണം ഇതായിരുന്നു

ധനുഷിന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച് കങ്കണ...,കാരണം ഇതായിരുന്നു
Jun 9, 2023 08:40 PM | By Nourin Minara KM

(moviemax.in)ക്യാപ്റ്റന്‍ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്നത് സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ്. ഇതുവരെ പേര് നല്‍കാത്ത ചിത്രം ധനുഷിന്‍റെ കരിയറിലെ 50മത്തെ ചിത്രമാണ്. അതിനാല്‍ തന്നെ താല്‍ക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ധനുഷ് തന്നെ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

ധനുഷിന്‍റെ വന്‍ ഹിറ്റായ ആദ്യകാല പടം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഈ ചിത്രം എന്ന് അഭ്യൂഹങ്ങളുണ്ട്. വടക്കന്‍ ചെന്നൈയിലെ ഗ്യാംങ് വാര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട പുതുപേട്ട 2006ലാണ് റിലീസായത്. ധനുഷിന്‍റെ സഹോദരന്‍ ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രത്തില്‍ അഭിനയിക്കാന്‍ ബോളിവുഡ് നടി കങ്കണയെ ധനുഷ് ക്ഷണിച്ചെന്നും എന്നാല്‍ അവര്‍ ധനുഷിന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.

നെഗറ്റീവ് റോള്‍ ആയതിനാല്‍ കങ്കണ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നും ചില തമിഴ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ചന്ദ്രമുഖി 2 വിലാണ് കങ്കണ ഇപ്പോള്‍ അഭിനയിക്കുന്നത്. പി വാസുവാണ് ഈ തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന 'എമര്‍ജന്‍സി' എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.

അതേ സമയം എസ്.ജെ സൂര്യ, വിഷ്ണു വിശാല്‍ അടക്കം വലിയൊരു താരനിര ധനുഷ് 50 ല്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ മില്ലര്‍ റിലീസിന് ശേഷം മാത്രമേ ചിത്രത്തെക്കുറിച്ച് കൂടുതല്‍ അപ്ഡേറ്റ് പുറത്തുവിടേണ്ടതുള്ളൂവെന്നാണ് ധനുഷിന്‍റെയും ടീമിന്‍റെയും തീരുമാനം എന്നും റിപ്പോര്‍ട്ടുണ്ട്. ധനുഷ് ഇപ്പോള്‍ അഭിനയിക്കുന്നത് ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിലാണ്.

ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം.

Kangana refused to act in Dhanush's film..., this was the reason

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories










News Roundup