വിവാഹ വസ്ത്രം ധരിച്ച് റസ്റ്ററന്‍റില്‍ ഭക്ഷണം കഴിക്കാനെത്തി; അമ്പരപ്പിച്ച് അമ്മയും ആറ് പെൺമക്കളും....

വിവാഹ വസ്ത്രം ധരിച്ച് റസ്റ്ററന്‍റില്‍ ഭക്ഷണം കഴിക്കാനെത്തി; അമ്പരപ്പിച്ച് അമ്മയും ആറ് പെൺമക്കളും....
Jun 9, 2023 02:33 PM | By Nourin Minara KM

(moviemax.in)ലതരത്തിൽ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നവരെ നാം കണ്ടിട്ടുണ്ടാവും. ആൾക്കൂട്ടത്തിൽ വ്യത്യസ്തരാകാൻ സംസാരരീതിയും, പെരുമാറ്റവും,വസ്ത്രധാരണവും ഒക്കെ തങ്ങളുടെതായ ഇഷ്ടത്തിന് തെരഞ്ഞെടുക്കുന്നവരുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങൾ ചുറ്റുമുള്ളവരെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ തങ്ങളുടെ വസ്ത്രധാരണം കൊണ്ട് ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു അമ്മയും ആറ് പെൺമക്കളും.

അമേരിക്കയിലെ ടെക് ടെക്‌സാസിലാണ് സംഭവം. സെപ്റ്റെറ്റ് ടെക്സാസിലെ ഒരു ആഡംബര ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരമ്മയും അവരുടെ ആറ് പെൺമക്കളുമാണ് ചുറ്റുമുണ്ടായിരുന്നവർക്ക് കൗതുക കാഴ്ചയായത്. കാരണം, ഇവർ ഭക്ഷണം കഴിക്കാൻ എത്തിയത് വിവാഹ ഗൗണുകൾ ധരിച്ചായിരുന്നു. പുതിയൊരു ആഘോഷം തങ്ങളുടെ കുടുംബത്തിൽ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് അമ്മയും പെണ്‍മക്കളും ഇത്തരത്തിൽ വേറിട്ട രീതിയില്‍ ഭക്ഷണം കഴിക്കാനെത്തിയത്. കൂട്ടത്തിൽ ഒരാൾ ഈ ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പങ്കുവെച്ചു.

ഇനി ഇത് ഒരു വാർഷിക ആഘോഷമാക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അമ്മയും മക്കളും പറയുന്നു. തങ്ങളുടെ കൈവശമുള്ള ഏറ്റവും വിലയേറിയ വസ്ത്രം ധരിച്ച്, വിലയേറിയ ഭക്ഷണങ്ങൾ കഴിച്ച് ഒരു ദിവസം മുഴുവൻ ആഡംബര പൂർണമായി ചെലവഴിക്കുകയാണ് ഇവരുടെ ലക്ഷ്യം. കൂട്ടത്തില്‍ രണ്ട് യുവതികള്‍ അവരുടെ കുട്ടികളെയും കൊണ്ടാണ് എത്തിയത്. ഒരു സഹോദരി വിവാഹിതയല്ലെന്നും അമ്മയ്ക്ക് തന്‍റെ വിവാഹവസ്ത്രം നഷ്ടമായെന്നും വീഡിയോ പങ്കുവച്ച് കൊണ്ട് അലക്സിന്‍ എന്ന യുവതി എഴുതി.

https://www.instagram.com/reel/Cscl32-sGMf/?utm_source=ig_embed&ig_rid=c0f7d652-1bba-4de0-abd6-92af4db594c7

7 സ്ത്രീകള്‍ വിവാഹ ഗൗണുകൾ അണിഞ്ഞ് തെരുവിലൂടെ നടന്ന് നീങ്ങിയപ്പോൾ ഏറെ കൗതുകമാണ് ആളുകളിൽ ഉണ്ടായത്. എല്ലാവരും അമ്പരപ്പോടെ ഇവരുടെ ചിത്രങ്ങൾ പകർത്തുകയും കാര്യം തിരക്കുകയും ചെയ്തു. തങ്ങളുടെ പ്രത്യേക ആഘോഷത്തെക്കുറിച്ച് മറ്റുള്ളവരോട് പങ്കുവെച്ചപ്പോൾ എല്ലാവരും വലിയ പിന്തുണയാണ് നൽകിയതെന്നും സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പം യുവതികളിൽ ഒരാൾ കുറിച്ചു.

അലക്സിൻ ഹ്യൂസ്റ്റൺ എന്ന യുവതിയാണ് തങ്ങളുടെ സന്തോഷകരമായ നിമിഷത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് വളരെ രസകരമായ അനുഭവമാണെന്നും എല്ലാവരും ഇങ്ങനെയെന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്യണമെന്നും അവർ തങ്ങളുടെ സാമൂഹിക മാധ്യമ പേജില്‍ കുറിച്ചു.

A mother and her six daughters came to eat in a restaurant wearing wedding dresses

Next TV

Related Stories
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

Aug 28, 2025 12:58 PM

'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

'കുളി സീനേ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall