'ഞങ്ങള്‍ക്ക് ഇവിടെ തുടരാന്‍ താല്‍പര്യമില്ല'; ബിഗ് ബോസ്സിനോട് വെളിപ്പെടുത്തി റിനോഷും മിഥുനും

'ഞങ്ങള്‍ക്ക് ഇവിടെ തുടരാന്‍ താല്‍പര്യമില്ല'; ബിഗ് ബോസ്സിനോട് വെളിപ്പെടുത്തി റിനോഷും മിഥുനും
Jun 8, 2023 10:12 AM | By Vyshnavy Rajan

(moviemax.in) ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മത്സരം കടുത്തിരിക്കുകയാണ്. ഇത് ചിലപ്പോഴെങ്കിലും മത്സരാര്‍ഥികള്‍ക്കിടയിലുള്ള വ്യക്തിഹത്യയിലേക്കും നിങ്ങുന്നുണ്ട്.

റിനോഷിനെതിരെ ഒരു ആരോപണമെന്ന നിലയില്‍ വിഷ്ണു ഇന്നലെ ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യം ഹൌസിന് അകത്തും പുറത്തും വലിയ ചര്‍ച്ച ആയിരിക്കുകയാണ്. സഹോദരിയെപ്പോലെ താന്‍ കരുതുന്നയാളെന്ന് വിശേഷിപ്പിച്ചിട്ടുള്ള ഒരു മുന്‍ മത്സരാര്‍ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞിരുന്നുവെന്നാണ് വിഷ്ണു ഇന്നലെ എല്ലാവരുടെയും മുന്നില്‍ വച്ച് പറഞ്ഞത്.

റിനോഷ് ഒരു വ്യാജ വ്യക്തിത്വമാണെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. എന്നാല്‍ റിനോഷ് ഇത് മനോഹരമായ രീതിയില്‍ പ്രതിരോധിച്ചു എന്ന് മാത്രമല്ല, വലിയ ആരോപണമെന്ന നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യം അവസാനം വിഷ്ണുവിനെ പ്രതിരോധത്തിലുമാക്കി.

എന്നാല്‍ ഈ സംഭവത്തിനു ശേഷം റിനോഷും ഒപ്പം അനിയന്‍ മിഥുനും തങ്ങള്‍ക്ക് ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന നിലപാട് എടുത്തു. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കാനും ഇരുവരും ആവശ്യപ്പെട്ടു.

"ഞങ്ങള്‍ക്ക് ഇവിടെ തുടരാന്‍ ശരിക്കും താല്‍പര്യമില്ല. ഇവിടെ നിങ്ങള്‍ ബഹുമാനപൂര്‍വ്വം വിളിച്ചിരിക്കുന്നതാണ്. അങ്ങനെ പോവാനും പാടില്ല. പക്ഷേ വൃത്തികെട്ടത് ആയിത്തുടങ്ങി ഇവിടുത്തെ ​ഗെയിംസ്", മിഥുനൊപ്പം പുറത്തെ ക്യാമറയ്ക്ക് മുന്നിലെത്തി റിനോഷ് പറഞ്ഞു. വൈകാതെ ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.

എന്ത് പറ്റി എന്നായിരുന്നു ബിഗ് ബോസിന്‍റെ ആദ്യ ചോദ്യം. "നിങ്ങള്‍ കാണുന്നതല്ലേ ബി​ഗ് ബോസേ, പിന്നെന്താണ് എന്ത് പറ്റി എന്ന ചോദ്യം", എന്നായിരുന്നു ഇതിനോടുള്ള മിഥുന്‍റെ പ്രതികരണം. തുടര്‍ന്ന് റിനോഷ് ബിഗ് ബോസിന് മുന്നില്‍ കാര്യം അവതരിപ്പിച്ചു-

"പറയുന്ന ഓരോ വാചകത്തിലെയും പൊളിറ്റിക്കല്‍ കറക്റ്റ്നെസ് ചികഞ്ഞുനോക്കി തിരുത്തുന്ന ആളാണ് വിഷ്ണു എന്ന വ്യക്തി. ഇത്രയും മ്ലേച്ഛമായും ഇത്രയും വൃത്തികെട്ട രീതിയിലുമാണ് അയാള്‍ സംസാരിച്ചിരിക്കുന്നത്. ഞാനെന്ന വ്യക്തി സെക്സ് കോമഡികള്‍ പറയുന്ന ഒരാളാണ്. ഒരാള്‍ക്ക് അത് കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ ഒരിക്കലും അത് ഞാന്‍ തുടരില്ല. അതെന്‍റെ മാന്യതയ്ക്ക് അപ്പുറത്തുള്ള കാര്യമാണ്.

അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. രണ്ട് പേര് തമ്മില്‍ സംസാരിച്ച ഒരു കാര്യം ഇവന്‍ എന്തിനാണ് എടുത്തിടുന്നത്? എടുത്ത് നോക്കിയാല്‍ അറിയാം, ഏറ്റവും കൂടുതല്‍ ഇങ്ങനത്തെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്ന ഇവന്‍ ചൂണ്ടിക്കാണിക്കുകയാണ്. ഇവന്‍ കല്‍നായക് അല്ല, സദാചാര അമ്മാവന്‍ ആണ്", റിനോഷ് പറഞ്ഞു. "ഞങ്ങള്‍ ഇവിടെ വന്നത് പോകാനുള്ള രീതിയിലാ.

നിയമപരമായി എങ്ങനെയാണെന്ന് ബി​ഗ് ബോസ് പറഞ്ഞോ, നമുക്ക് അത് നോക്കാം. പ്രശ്നമില്ല. ഇന്നുതന്നെ എനിക്ക് എന്‍റെ വ്യക്തിത്വം മാറ്റേണ്ട അവസ്ഥ വന്നു. ഞാന്‍ ഈ ഷോയെ ബഹുമാനിച്ചുകൊണ്ട് മാത്രമാണ് ഇന്നിവിടെ അടി പൊട്ടിക്കാതിരുന്നത്", മിഥുന്‍ പറഞ്ഞു.

എന്നാല്‍ ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു ബിഗ് ബോസ്- "ഇവിടെനിന്ന് ആരൊക്കെ പുറത്ത് പോകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അവര്‍ എല്ലാം കാണുന്നുണ്ട്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നിങ്ങള്‍ ഇപ്പോഴും ഇവിടെ തുടരുന്നത്. സങ്കീര്‍ണ്ണമായ ഇത്തരം സന്ദര്‍ഭങ്ങളെ അതിജീവിക്കുക എന്നതാണ് ഈ ഗെയിം. ഈ ഗെയിമിന് അതിന്‍റേതായ ചില നിയമങ്ങള്‍ ഉണ്ട്", ബിഗ് ബോസ് പറഞ്ഞു.

റിനോഷ് ഇതോടെ മയപ്പെട്ടെങ്കിലും മിഥുന് ഈ വാക്കുകള്‍ സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് മിഥുനോട് മാത്രമായും ബിഗ് ബോസ് സംസാരിച്ചു- "മിഥുന്‍, ആദ്യം ശാന്തനാവുക. നിങ്ങള്‍ മികച്ച രീതിയില്‍ മത്സരം തുടരുന്നുണ്ട്. അത് കൂടുതല്‍ മികച്ചതാക്കാന്‍ പരിശ്രമിക്കുക", ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് ബിഗ് ബോസിലെ ഏറ്റവും അടുത്ത സുഹൃത്ത് റിനോഷ് തന്നെ മിഥുനെ അനുനയിപ്പിച്ചു. അതോടെ മിഥുനും ഹൌസില്‍ തുടരാനുള്ള തീരുമാനത്തിലേക്ക് എത്തി.

'We don't want to stay here'; Rinosh and Mithun revealed to Bigg Boss

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories










News Roundup