'സെക്സ് ജോക്ക്' ആരോപണമായി ഉയര്‍ത്തി വിഷ്‍ണു; അതില്‍ അറിവ് പകരും, മറുപടിയുമായി റിനോഷ്

'സെക്സ് ജോക്ക്' ആരോപണമായി ഉയര്‍ത്തി വിഷ്‍ണു; അതില്‍ അറിവ് പകരും,  മറുപടിയുമായി റിനോഷ്
Jun 8, 2023 07:09 AM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ മത്സരാവേശം ഉയര്‍ന്ന നിലയിലാണ്. എതിര്‍ മത്സരാര്‍ഥി പറയുന്ന ഓരോ വാക്കിലും പ്രശ്നമുണ്ടോയെന്ന് ചികയുന്ന രീതി പല മത്സരാര്‍ഥികളും കാട്ടുന്നുണ്ട്. അതിനിടെ ബിഗ് ബോസിന് പുറത്തും വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കാവുന്ന ഒരു വിഷയം വിഷ്ണു ആരോപണമായി ഇന്ന് കൊണ്ടുവന്നു.

റിനോഷിനെതിരെയായിരുന്നു അത്. സഹോദരിയെപ്പോലെ താന്‍ കരുതുന്നയാളെന്ന് വിശേഷിപ്പിച്ചിട്ടുള്ള ഒരു മുന്‍ മത്സരാര്‍ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞുവെന്നതാണ് ആരോപണം എന്ന നിലയില്‍ റിനോഷ് എല്ലാവരുടെയും മുന്നില്‍ വച്ച് പറഞ്ഞത്.

ഇത് ഹൌസില്‍ വലിയ കോലാഹലത്തിലേക്കും ചര്‍ച്ചയിലേക്കും നയിച്ചു. 'എന്തൊരു മനുഷ്യനാണ് താന്‍' എന്നായിരുന്നു റിനോഷിന്‍റെ ആദ്യ പ്രതികരണം. താന്‍ സെക്സ് ജോക്ക് ആണ് പറഞ്ഞതെന്ന് സമ്മതിച്ച റിനോഷ് അതില്‍ അവര്‍ പരാതി പറഞ്ഞിട്ടുണ്ടോ എന്ന് വിഷ്ണുവിനോട് ചോദിച്ചു.

പരാതിയായല്ല പറഞ്ഞതെന്നായിരുന്നു വിഷ്ണുവിന്‍റെ പ്രതികരണം. താനും അത്തരം തമാശകള്‍ പറയുന്ന ആളാണെന്നും പക്ഷേ പെങ്ങളോട് അത് പറയില്ലെന്നും വിഷ്ണു പറഞ്ഞു. സെക്സ് എന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. "പെങ്ങളോട് ഞാന്‍ സെക്സ് എന്താണ് എന്നത് ചിലപ്പോള്‍ വിശദീകരിച്ചു എന്നുവരും. പെങ്ങളുടെ കാര്യം പോട്ടെ, എന്‍റെ മകളോടു തന്നെ സെക്സിനെക്കുറിച്ച് ഞാന്‍ സംസാരിക്കും. അതില്‍ അറിവ് പകരും", റിനോഷ് പറഞ്ഞു.

എന്നാല്‍ സെക്സ് എജ്യൂക്കേഷനും സെക്സ് ജോക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു വിഷ്ണുവിന്‍റെ പ്രതികരണം. താന്‍ അത്തരം തമാശകള്‍ പറയുന്ന ഒരാളാണെന്നും എന്നാല്‍ കേള്‍ക്കുന്ന ഒരാള്‍ അതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാല്‍ താന്‍ പിന്നീടത് തുടരില്ലെന്നും റിനോഷ് തുടര്‍ന്നു. "ഞാന്‍ ഒരാളോട് ഒരു കാര്യം പറഞ്ഞു.

അതില്‍ അയാള്‍ക്ക് പ്രശ്നമൊന്നുമില്ലെങ്കില്‍ ഇയാള്‍ക്കാണോ പ്രശ്നം? ഇയാളാര് സദാചാരക്കാരനോ"? എല്ലാവരുടെയും മുന്നില്‍ നിന്ന് റിനോഷ് ചോദിച്ചു. ഈ സമയം റിനോഷിന് പിന്തുണയുമായി ജുനൈസും നാദിറയും എത്തി.

റിനോഷ് പറഞ്ഞ തമാശകള്‍ ആസ്വദിച്ചിട്ടുള്ളതായി ഈ വ്യക്തി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നാദിറ അറിയിച്ചു. പുറത്ത് പോയ ഒരു വ്യക്തി കൂടി ഉള്‍പ്പെടുന്ന ചര്‍ച്ച ആയതിനാല്‍ ഇത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ക്യാപ്റ്റനായ സെറീന ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ഇതേസമയം അഖിലും ഷിജുവും ചര്‍ച്ച നടക്കുന്നിടത്തുനിന്ന് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. ചര്‍ച്ചാ വിഷയങ്ങള്‍ മാറിപ്പോവുകയാണെന്നും ഇതില്‍ തങ്ങള്‍ക്ക് പങ്കാളിത്തം ഇല്ലല്ലോ എന്നുമായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സെറീനയോട് അഖിലിന്‍റെ പ്രതികരണം.

Vishnu accused of 'sex joke'; Rinosh with reply

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories










News Roundup