ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ജനപ്രീതി ഉള്ള മത്സരാർത്ഥികളാണ് റിനോഷ് ജോർജും അഖിൽ മാരാരും. അടുത്തിടെയായി ഇരുവരും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ നടക്കുന്നുണ്ട്.
ഇന്ന് ശോഭയെ സ്പോട് എവിക്ഷനിലൂടെ പുറത്താക്കണമെന്ന രീതിയിൽ പ്രാങ്ക് ചെയ്യണമെന്ന ടാസ്ക് ബിഗ് ബോസ് നൽകിയിരുന്നു. ഇത് പക്ഷേ പലരും സീരിയസ് ആയി തന്നെ എടുത്തിട്ടുണ്ട്.
അതുകൊണ്ട് തന്നെയാണ് റിനോഷ് അഖിലിന്റെ പേര് പറയാനും കാരണം. 'ഫേയ്ക്ക് വ്യക്തിത്വമാണ് അഖിൽ മാരാർ. നേരത്തെ ഞാൻ പറഞ്ഞത് പോലെ ഹിപ്പോക്രാറ്റ് ആണ്( കപടനാട്യക്കാരൻ). ഒരു കാര്യം നേരെ വന്ന് സംസാരിക്കാൻ പറ്റാത്ത ധൈര്യം ഇല്ലാത്തൊരു വ്യക്തി.
ഒരിക്കൽ നോമിനേഷൻ ഫ്രീയായപ്പോൾ കെട്ടിപ്പിടിച്ച് ഞാന് ടോപ് ഫൈവ് എന്ന് പറഞ്ഞു. പിറ്റേദിവസം ബിബി ഹൗസിൽ നിന്നും പോകാൻ അർഹൻ ഞാൻ ആണെന്ന് പറഞ്ഞു.
ഏതെങ്കിലും ഒരു സ്റ്റാർഡിൽ ഉറച്ച് നിൽക്കൂ മിസ്റ്റർ അഖിൽ മാരാർ. നീ ആരാണെന്ന് നേരെ വന്ന് കാണിക്ക്. വളരെ വിഷമുള്ള പാമ്പാണ് നിങ്ങൾ', എന്നാണ് റിനോഷ് അഖിലിനെ കുറിച്ച് പറയുന്നത്. ടാസ്ക് ആയത് കൊണ്ട് തന്നെ മാരാർ മറുപടി ഒന്നും പറഞ്ഞില്ല.
'a person who does not have the courage to speak directly, a poisonous snake'; Rinosh against Akhil