മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69-ാം പിറന്നാള്‍ മലയാളികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ മുഴുവന്‍ തരംഗമായിരുന്നു .ആരാധകരും സഹതാരങ്ങളുമൊക്കെ ഏറ്റവും പ്രിയപെട്ട മമ്മൂട്ടി കഥാപാത്രങ്ങളെ ഓര്‍ത്തെടുക്കുകയായിരുന്നു .
എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയോടുള്ള ആരാധനയുടെ കാര്യത്തില്‍ പ്രായം ഒരു വിഷയമല്ല എന്ന് പറയുകയാണ് ഒരു വൈറല്‍ വീഡിയോ. 'മമ്മൂക്ക' തന്നെ ബര്‍ത്ത്ഡേയ്ക്ക് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
https://www.facebook.com/watch/?v=1180763362296195&extid=xyqTAsjeixbUJjOe
മമ്മൂക്കാനോട് മുണ്ടൂലെന്നും ഹാപ്പി ബര്‍ത്ത്ഡേയ്ക്ക് തന്നെ വിളിച്ചില്ലെന്നും പറഞ്ഞാണ് കുട്ടി പൊട്ടിക്കരയുന്നത്. കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മുതിര്‍ന്നയാളുടെ ശബ്ദവും കേള്‍ക്കാം. എന്നാല്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ച് കരച്ചില്‍ തുടരുകയാണ് കുട്ടി.
'വിളിക്കൂട്ടോ, നമുക്ക് മമ്മൂക്കാന്‍റെ വീട്ടിലേക്ക് പോകാട്ടോ' എന്നൊക്കെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല. 'പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്', എന്ന് അന്വേഷിച്ചുകൊണ്ടാണ് മമ്മൂട്ടി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Mammootty himself shared on Facebook the video of a baby fan bursting into tears saying he was not called for his birthday