അമ്മയുടെ പുതുപുത്തൻ മേയ്ക്കോവർ; തിരിച്ചറിയാന്‍ പറ്റാതെ കുട്ടി; വൈറല്‍ വീഡിയോ കാണാം

അമ്മയുടെ പുതുപുത്തൻ മേയ്ക്കോവർ; തിരിച്ചറിയാന്‍ പറ്റാതെ കുട്ടി; വൈറല്‍ വീഡിയോ കാണാം
Jun 2, 2023 08:12 PM | By Vyshnavy Rajan

മേക്കപ്പ് കൊണ്ട് ഒരാളുടെ രൂപവും ഭാവവും മാറ്റാന്‍ കഴിയുമെന്നതിന് സിനിമയില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. സിനിമയ്ക്ക് പുറത്തും ആളുകളുടെ മുഖ സൗന്ദര്യത്തിന് മാറ്റുകൂട്ടാന്‍ മേക്കപ്പ് സഹായിക്കുന്നു.

എന്നാല്‍, യഥാര്‍ത്ഥ ജിവിതത്തില്‍ ഉപയോഗിക്കുന്ന മേക്കപ്പിന് ഒരു പരിധിയുണ്ടെങ്കിലും ഇന്ന് പലരും തങ്ങളുടെ നിത്യജീവിതത്തിലെ മേക്കോവറിനായും മേക്കപ്പുകളെ ആശ്രയിക്കുന്നു. ഇത്തരത്തിലൊരു മേയ്ക്കോവറിനായി ബ്യൂട്ടി പാര്‍ലറിലേക്ക് കയറിയ അമ്മയെ തിരിച്ചിറങ്ങിയപ്പോള്‍ മകന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

പിന്നാലെ അമ്മയെ കാണാത്തതിന് കുട്ടി കരയാന്‍ തുടങ്ങി. ഇതിന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. ഒരു ബ്യൂട്ടി സലൂണിന്‍റെ പേരിലുള്ള visagesalon1 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ 12 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 24.6 ദശലക്ഷം പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. കാഴ്ചക്കാരില്‍ പലരും അമ്മയുടെ മേക്കപ്പിനെ കുറിച്ച് തമാശ പറഞ്ഞു. കുട്ടി കരയുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.


അതേ സമയത്ത് തന്നെ പരമ്പരാഗത വസ്ത്രം ധരിച്ച് ഗ്ലാം മേയ്ക്കപ്പിട്ട ഒരു യുവതി, 'ഞാൻ നിന്‍റെ അമ്മയാണ്' എന്ന് വളിച്ച് പറയുന്നുണ്ട്. എന്നാല്‍ കുട്ടി ഇത് ശ്രദ്ധിക്കാതെ കരച്ചില്‍ തുടരുന്നു. ഇതേ സമയം മറ്റ് ചില സ്ത്രീകള്‍ ചിരിക്കുന്നതും കേള്‍ക്കാം.

ഒടുവില്‍ യുവതി കുട്ടിയെ എടുക്കാന്‍ ശ്രമിക്കുമ്പോഴും അവന് അത്രയ്ക്ക് സംതൃപ്തനല്ലെന്ന് മാത്രമല്ല കരച്ചില്‍ ശക്തമാക്കുകയും ചെയ്യുന്നു. ഒടുവില്‍ മകനെ ആശ്വസിപ്പിക്കാനായി യുവതി കുട്ടിയെ മടിയില്‍ എടുത്ത് ഇരുത്തുമെങ്കിലും അവന്‍ കൈകള്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

'കുട്ടിക്ക് അവന്‍റെ അമ്മയെ തിരിച്ചറിയാന്‍ കഴിയില്ല.' എന്നാണ് വീഡിയോയില്‍ എഴുതികാണിക്കുന്നതെങ്കില്‍ 'കുട്ടി അമ്മയെ ചോദിക്കുന്നു' എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയ്ക്ക് കുറിപ്പെഴുതിയ നിരവധി പേര്‍ അമ്മയുടെ മേക്കപ്പ് അമിതമായെന്ന് തമാശ പറഞ്ഞു.

'കുഞ്ഞിനെ ഉപേക്ഷിക്കുക, ഭർത്താവ് പോലും ഭാര്യയെ തിരിച്ചറിയില്ല' ഒരു കാഴ്ചക്കാരന്‍ എഴുതി. കുട്ടിക്ക് നിങ്ങളെ തിരിച്ചറിയാൻ കഴിയാത്തവിധം നിങ്ങൾ എന്തിനാണ് ഇത്രയധികം മേക്കപ്പ് ഇട്ടത്? എന്ന് മറ്റൊരു കാഴ്ചക്കാരന്‍ സംശയം ചോദിച്ചു. 'ഒരു ബ്യൂട്ടി പാർലറിന്‍റെ അത്ഭുതങ്ങൾ' എന്നായിരുന്നു വേറൊരാള്‍‌ എഴുതിയത്,

Mom's Brand New Makeover; Unrecognizable child; Watch the viral video

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories










News Roundup