സിനിമാ ലോകത്തെ പിന്നാമ്പുറ കഥകൾ പ്രേക്ഷകരിലേക്ക് കൂടുതലായി എത്തി തുടങ്ങിയത് സോഷ്യൽ മീഡിയയുടെ വരവോടു കൂടിയാണ് . മുൻപ് മാസികകളിലൂടെ ആയിരുന്നു ഇത്തരം കഥകൾ പുറത്തുവന്നിരുന്നത്. എന്നാൽ ഇന്ന് സിനിമാ താരങ്ങളും പിന്നണി പ്രവർത്തകരുമൊക്കെ സ്വന്തം യൂട്യൂബ് ചാനലുകളിലൂടെ തങ്ങളുടെ സിനിമാ അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കുന്നുണ്ട്. അതിന് ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്.

അത്തരത്തിൽ തമിഴ് സിനിമാ ലോകത്തെ പിന്നണി കഥകൾ പങ്കുവച്ച് ശ്രദ്ധനേടിയിട്ടുള്ള ആളാണ് ബെയിൽവാൻ രംഗനാഥൻ. നടനും സിനിമാ നിരൂപകനുമായ രംഗനാഥൻ പലപ്പോഴും ഇതിന്റെ പേരിൽ വിവാദങ്ങളിലും ചെന്ന് ചാടാറുണ്ട്. തമിഴ് സിനിമാലോകത്തെ പ്രമുഖ താരങ്ങളെ കുറിച്ചും അവരുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്നതുമായ കാര്യങ്ങൾ ഇദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ബെയിൽവാൻ രംഗനാഥൻ പങ്കുവയ്ക്കാറുള്ളത്.
ഒരിക്കൽ ഗാനരചയിതാവ് വൈരമുത്തുവിനേയും എ ആർ റഹ്മാന്റെ സഹോദരിയേയും കുറിച്ച് ബെയിൽവാൻ പറഞ്ഞ കാര്യമാണ് വൻ വിവാദം സൃഷ്ടിച്ചത്. എ ആർ റഹ്മാന്റെ സഹോദരി റൈഹാന ബെയിൽവാൻ രംഗനാഥന് എതിരെ കേസ് നൽകുമെന്ന് പറയുന്ന സാഹചര്യം വരെയുണ്ടായി. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ പാട്ടെഴുതാൻ എന്തുകൊണ്ട് വൈരമുത്തുവിന് അവസരം നൽകിയില്ലെന്ന് പറഞ്ഞുകൊണ്ട് ബെയിൽവാൻ രംഗനാഥൻ പങ്കുവച്ച വീഡിയോയാണ് വിവാദം സൃഷ്ടിച്ചത് .
വൈരമുത്തുവിനെതിരെ ചിന്മയി നടത്തിയ മീടൂ പരാതിയെ തുടർന്നാണ് ചിത്രത്തിൽ വൈരമുത്തുവിന് ഗാനം നൽകാതിരുന്നതെന്നാണ് ബെയിൽവാൻ രംഗനാഥൻ പറഞ്ഞത്. മണിരത്‌നത്തിന്റെ ഭാര്യ സുഹാസിനി ചിന്മയിക്ക് പിന്തുണയാണെന്നും ചിന്മയി മണിരത്‌നയുമായി സംസാരിച്ചിരുന്നു എന്നും നടൻ ആരോപിച്ചു. വൈരമുത്തു സിനിമയ്ക്കായി എഴുതിയ ഗാനം എ ആർ റഹ്മാന്റെ സഹോദരിയും ഗായികയുമായ റൈഹാനയെ കാണിച്ചെന്നും ഇക്കാര്യം റൈഹാന തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞതായും ബെയിൽവാൻ രംഗനാഥൻ പറഞ്ഞു.
സിനിമയിൽ വൈരമുത്തു ഗാനരചന നിർവഹിച്ചാൽ താൻ സംഗീത സംവിധാനം ചെയ്യില്ലെന്ന് റഹ്മാൻ പറഞ്ഞിട്ടുണ്ടെന്ന് നടൻ വീഡിയോയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് ബെയിൽവാൻ രംഗനാഥന് റൈഹാന മുന്നറിയിപ്പ് നൽകിയത്. . ബെയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. അതിന്റെ കമന്റ് സെക്ഷനിൽ ഉൾപ്പടെ എനിക്കെതിരെ ചില കമന്റുകളുണ്ട്, അത് ചില കുബുദ്ധികളുടെ പരിപാടിയാണ്.
ഇതിന് മാപ്പ് പറയണമെന്ന് ഞാൻ ബയിൽവാൻ രംഗനാഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയാൾ അത് സമ്മതിക്കുകയും ചെയ്തുഇനി അയാൾ മാപ്പ് പറഞ്ഞില്ലെങ്കിൽ ഞാൻ വെറുതെ വിടില്ല. അയാൾക്കെതിരെ ക്രിമിനൽ കേസും മാനനഷ്ടക്കേസും നൽകും. നിങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. എന്നായിരുന്നു റൈഹാന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. നിരവധിപേർ ഇതിനു പിന്നാലെ റൈഹാനയെ പിന്തുണച്ച് രംഗത്തെത്തുകയുണ്ടായി. ഒപ്പം ബെയിൽവാൻ രംഗനാഥന് എതിരെ വലിയ വിമർശനവും ഉയർന്നു.
AR Rahman's sister plans to file a defamation case against the actor; This is what happened