വിവാഹശേഷം പറ്റിയ മണ്ടത്തരം! അന്നത് റൊമാന്റിക്കായി എടുത്തു, ഇന്നാണെങ്കിൽ നല്ല ചീത്തകേട്ടേനെ; നവ്യ നായർ

വിവാഹശേഷം പറ്റിയ മണ്ടത്തരം! അന്നത് റൊമാന്റിക്കായി എടുത്തു, ഇന്നാണെങ്കിൽ നല്ല ചീത്തകേട്ടേനെ; നവ്യ നായർ
Jun 1, 2023 07:51 PM | By Athira V

 മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ് നവ്യ നായർ. ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ് നവ്യ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന വിട്ടുനിന്ന താരം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഇപ്പോൾ ജാനകി ജാനേ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് നവ്യയുടെ കഥാപാത്രത്തിന് ലഭിക്കുന്നത്. തിരിച്ചുവരവിലും പഴയ ആരാധക സ്നേഹം അതുപോലെ തന്നെ നവ്യക്ക് ലഭിക്കുന്നുണ്ട്.

ജാനകി ജാനേയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ ഉടനീളം സഞ്ചരിക്കുകയായിരുന്ന നവ്യക്ക് എല്ലായിടത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. അതിനിടെ താരം ആശുപത്രിയിൽ ആണെന്ന വിവരം ആരാധകരെ ഒന്ന് ആശങ്കയിലാക്കുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് ചെറിയ ചില അസ്വസ്ഥതകൾ കാരണം നവ്യയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നവ്യയെ സുഹൃത്ത് നിത്യ ദാസ് സന്ദർശിച്ചതും വാർത്തയായി.

കഴിഞ്ഞ ദിവസം നവ്യയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജാവുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് നവ്യ. അതിനിടെ നവ്യയുടെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വിവാഹത്തിന് ശേഷം ആദ്യമായി കുക്കിങ് ചെയ്ത് പാളിയതും ഭർത്താവിന്റെ ചീത്ത കേൾക്കാതെ രക്ഷപ്പെട്ടതിനെയും കുറിച്ചാണ് നവ്യ പറയുന്നത്. 'ചേട്ടന് ഇഷ്ടം ഉപ്പുമാവാണ്. അതുകൊണ്ട് നമ്മുടെ വീട്ടിൽ എന്നും ഉപ്പുമാവ് പതിവാണ്. അങ്ങനെ ഒരു ദിവസം ഞാൻ അമ്മയോട് ചോദിച്ച് ഉപ്പുമാവ് ഉണ്ടാക്കാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.

അത് ഉണ്ടാക്കുന്ന രീതികളെല്ലാം കേട്ടു. എണ്ണയിൽ ഇഞ്ചിയും പച്ചമുളകും എല്ലാം ഇട്ടു വഴറ്റിയിട്ട് വേണം വെള്ളം ഒഴിക്കാൻ എന്നൊക്കെയാണ് അമ്മ പറയുന്നത്. ജീവിതത്തിൽ നമ്മൾ ഒന്നും ഇങ്ങനെ ചെയ്യുന്നില്ലല്ലോ. കൂടുതൽ ടേസ്റ്റ് ആകാൻ വേണ്ടി കൂടുതൽ എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചു. മറ്റൊന്നും ചേർക്കാതെ തിളച്ച എണ്ണയിൽ ഞാൻ നേരെ വെളളവും ഒഴിച്ചു', എണ്ണയിൽ വെള്ളം ഒഴിച്ചാൽ എന്താകും, എല്ലാം പൊട്ടിത്തെറിച്ചു അലങ്കോലമായി. ചേട്ടൻ ഒന്നും പറഞ്ഞില്ല, കല്യാണം കഴിഞ്ഞ സമയം അല്ലേ അപ്പോൾ അതൊക്കെ റൊമാന്റിക് ആയി എടുക്കുമല്ലോ.

ഇപ്പോൾ ആണേൽ നല്ല ചീത്ത കിട്ടിയേനെ. അന്നൊക്കെ നമ്മൾ അഭിനയം ആണല്ലോ. ഏട്ടന്റെ മോളും മോളുടെ ഏട്ടനും ടൈപ്പ് അല്ലേ,' നവ്യ നായർ പറയുന്നു. അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ വൈറലാകുന്നതിനെ കുറിച്ചും നവ്യ സംസാരിക്കുന്നുണ്ട്. താൻ അഭിമുഖങ്ങളിൽ പറയുന്നതൊക്കെ അന്നും ഇന്നും ഒരുപോലെയാണ് പക്ഷേ ഇപ്പോഴാണ് അതൊക്കെ വൈറലായി മാറുന്നുണ്ട്. പറയുന്ന കാര്യങ്ങളെ അന്ന് ആളുകൾ എടുക്കുന്ന രീതി ഇങ്ങനെ ആയിരുന്നില്ല.

നമ്മൾ ഓപ്പൺ ആയി സംസാരിക്കുമ്പോൾ അതിനെ അഹങ്കാരമായിട്ടൊക്കെയാണ് എടുത്തിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയൊന്നുമില്ല. അതിൽ സന്തോഷമുണ്ടെന്നും നവ്യ പറഞ്ഞു. താൻ സോഷ്യൽ മീഡിയയിൽ അധികം പോസ്റ്റുകൾ ഒന്നും ഇടാറില്ലെന്നും അതിൽ വരുന്ന കമന്റുകൾ ഒന്ന് ശ്രദ്ധിക്കാറില്ലെന്നും നവ്യ കൂട്ടിച്ചേർത്തു.

അതേസമയം, 2010 ലാണ് നവ്യ വിവാഹം കഴിക്കുന്നത്. ബിസിനസുക്കാരനായ സന്തോഷ് മേനോൻ ആണ് ഭർത്താവ്. ഇവർക്ക് ഒരു മകനുണ്ട്. വിവാഹശേഷം മുംബൈയിൽ ആയിരുന്നു നവ്യ. അടുത്തിടെയാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. നിലവിൽ സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും സജീവമാണ് നവ്യ. മഴവിൽ മനോരമയിൽ കിടിലം എന്ന പരിപാടിയിൽ ജഡ്‌ജായി നവ്യ എത്തുന്നുണ്ട്.

A stupid thing to do after marriage! It was taken as romantic then, but today it would be very bad; Navya Nair

Next TV

Related Stories
'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' - മീന

Sep 18, 2025 01:29 PM

'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' - മീന

'അപകടം നടന്ന ദിവസം ഞാനും സൗന്ദര്യയ്‌ക്കൊപ്പം പ്രചാരണത്തിന് പോകേണ്ടതായിരുന്നു, മരണവാർത്ത കേട്ട് ഞെട്ടിപ്പോയി' -...

Read More >>
'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

Sep 18, 2025 08:34 AM

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

'വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ..പ്രിയരേ വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും 'ഇഴ' കാണണം; കുറിപ്പുമായി കലാഭവൻ നവാസിന്റെ...

Read More >>
മരിക്കുന്നതിന് മുമ്പ് അവൻ  അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

Sep 17, 2025 11:48 AM

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന്...

Read More >>
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall