നാടക സംവിധായകൻ ഗിരീഷ് കാരാടി അന്തരിച്ചു

നാടക സംവിധായകൻ ഗിരീഷ് കാരാടി അന്തരിച്ചു
Jun 1, 2023 11:23 AM | By Athira V

താമരശ്ശേരി: നാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി (49) അന്തരിച്ചു. കാരാടി പരേതനായ രാഘൻ വൈദ്യരുടെ മകനാണ്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

കാൽ നൂറ്റാണ്ടായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന യുവജനോത്സവത്തിൽ ഗിരീഷ് സംവിധാനം ചെയ്ത നാടകങ്ങൾക്ക് ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നാടക രംഗത്തെ സംഭാവനക്ക് നിരവധി അവാർഡുകളും ഗിരീഷ് കരസ്ഥമാക്കിയിട്ടുണ്ട്.

നിരവധി തവണ വയനാട്ടിൽ 'വേനൽ തുമ്പികൾ 'കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു. അസുഖ ബാധിതനായി ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: അഭിജിത്, അരുൺ.

Drama director Girish Karadi passed away

Next TV

Related Stories
'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

Nov 19, 2025 03:52 PM

'ഇഡലി കഴിക്കുന്ന പ്രേതം.... പോരാത്തതിന് വെള്ള സാരിക്ക് പകരം ഷിഫോൺ'; മേഘസന്ദേശത്തെ കുറിച്ച് രാജശ്രീ നായർ

മേഘസന്ദേശം സിനിമ, രാജശ്രീ നായർ, പ്രേത കഥാപാത്രത്തെ കുറിച്ച് നടി...

Read More >>
Top Stories










News Roundup