ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ; ശോഭയോട് അഖിൽ മാരാർ

ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ; ശോഭയോട് അഖിൽ മാരാർ
May 29, 2023 11:25 PM | By Susmitha Surendran

ബി​ഗ് ബോസ് മലയാളത്തിന്റെ ഓരോ സീസണിലും ജനങ്ങൾക്കിടയിൽ ഹിറ്റാകുന്ന ചില കോമ്പോകളുണ്ട്.  സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു കോമ്പോയാണ് അഖിൽ മാരാർ-ശോഭ വിശ്വനാഥ് കോമ്പോ. 

ടോം ആന്റ് ജെറി കോമ്പിനേഷൻ പോലെയാണ് ഇവരുടെ വഴക്കുകൾ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നാറുള്ളത്. രണ്ടുപേർക്കും ഒരു കാര്യത്തിലും യോജിപ്പില്ല. പക്ഷെ സഹായങ്ങൾ ചെയ്യേണ്ട സമയത്ത് ഇരുവരും പരസ്പരം ചെയ്യാറുമുണ്ട്. ശോഭയുടെ കൈയ്ക്ക് പരിക്കേറ്റപ്പോൾ തിരുമ്മുന്ന അഖിലിന്റേയും മുറിവേറ്റ അഖിലിന്റെ കാലിന് മരുന്ന് വെച്ച് കൊടുക്കുന്ന ശോഭയുടേയും വീഡിയോകൾ വൈറലായിരുന്നു. 


മോഹൻലാൽ തന്നെ ഇരുവരോടും 'ടോം ആന്റ് ജെറി പോലെയാണല്ലോ ഇരുവരുമെന്ന്', ചോദിക്കുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പെർഫോമൻസ് ചെയ്തപ്പോൾ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ മാണിക്യനും കാർത്തുമ്പിയുമായാണ് അഖിലും ശോഭയും അഭിനയിച്ചത്.

മോഹൻലാൽ വളരെ ആസ്വദിച്ച് ഇരുവരുടേയും പെർഫോമൻസ് കാണുകയും ചെയ്തിരുന്നു. ശോഭയെ ദേഷ്യം പിടിപ്പിക്കാനായി നിരന്തരം ഓരോന്ന് കാണിക്കുകയും പറയുകയും ചെയ്യാറുണ്ട് അഖിൽ മാരാർ. ചിലപ്പോഴൊക്ക ശോഭ അതിനോട് ക്ഷമ നശിച്ച് കഴിയുമ്പോൾ വൈകാരികമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ സെറീനയ്ക്കും അനുവിനും ഒപ്പം സംസാരിച്ചിരിക്കവെ അഖിൽ ശോഭയോട് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് താനെന്നാണ് അഖിൽ സെറീനയോടും അനുവിനോടും ശോഭയുടെ മുമ്പിൽ വെച്ച് പറ‍ഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ശോഭ ചേച്ചിക്ക് അഖിലേട്ടനോട് ഇഷ്ടമുണ്ടെന്ന് സെറീന പറയുന്നതും ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ കാണാം. 

'ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ. നീ വാ... ലക്ഷ്മിയോട് ഞാൻ പറഞ്ഞോളം... നീ പോര്... നീ വന്ന് പാത്രം കഴുകുകയോ തുടയ്ക്കുകയോ തുണി അലക്കുകയോ ചെയ്തോളൂ... അതൊന്നും ലക്ഷ്മിക്ക് ഒരു പ്രശ്നവുമില്ല. രാത്രി എന്റെ അടുത്തേക്ക് വരാതിരുന്നാൽ മതി. പകൽ വരുന്നതിൽ ലക്ഷ്മിക്ക് കുഴപ്പമുണ്ടാകില്ല', അഖിൽ ശോഭയോട് തമാശയായി പറ‍ഞ്ഞു.

'ഇതൊന്നും നിന്റെ ഭാര്യ കേൾക്കേണ്ടെന്നും ചിലപ്പോൾ നീ തിരിച്ച് ചെല്ലുമ്പോഴേക്കും അവൾ അമ്മിക്കല്ല് ഷാർപ്പ് ചെയ്ത് വെച്ചിട്ടുണ്ടാകുമെന്നും', അഖിലിനോട് ശോഭ മറുപടിയായി പറഞ്ഞു. ഇത്തരം ചില സമയങ്ങളിൽ മാത്രമാണ് ഇരുവരും ശത്രുതയില്ലാതെ സൗഹൃദത്തോടെ സംസാരിക്കുന്നത്.


Now some things that Akhil said to Shobha while talking with Serena and Anu are going viral.

Next TV

Related Stories
രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

Jul 12, 2025 04:20 PM

രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്...

Read More >>
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall