Sep 20, 2025 10:20 AM

(moviemax.in) കഴിഞ്ഞ ദിവസം ബിബി ഹോട്ടൽ ടാസ്ക്കിന്റെ ഭാ​ഗമായി മുൻ മത്സരാർത്ഥി റിയാസ് സലീം ചലഞ്ചറായി ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ എത്തിയിരുന്നു. തുടക്കത്തിൽ എല്ലാ കാര്യങ്ങളും സ്മൂത്തായി നടന്നുവെങ്കിലും ടാസ്ക്ക് അവസാനിക്കാറായ രണ്ടാം ദിവസം ഷാനവാസുമായി റിയാസിന് കൊമ്പുകോർക്കേണ്ടി വന്നു. ക്ലീനിങ്ങ് ജോലിക്കാരാനായ ഷാനവാസ് ​ഗസ്റ്റായ‌ റിയാസ് സലീം ഓഡറിട്ടിട്ടും ബെഡ് ക്ലീൻ ചെയ്യാൻ തയ്യാറാവാതിരുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.‍ വാക്ക് തർക്കം പതിയെ വഴക്കിലേക്ക് തിരിഞ്ഞു.

ടാസ്ക്ക് പൂർത്തിയാക്കി ഇറങ്ങിയപ്പോഴും ഷാനവാസും റിയാസും പ്രശ്നങ്ങൾ പറഞ്ഞ് രമ്യതയിൽ എത്തിയില്ല. അനീഷ്, അനു തുടങ്ങി വിരലിലെണ്ണാവുന്ന ആളുകൾ ഒഴികെ മറ്റ് മത്സരാർത്ഥികൾ എല്ലാം റിയാസിന് ഒപ്പമാണ് നിന്നത്. ഇപ്പോഴിതാ റിയാസ്-ഷാനവാസ് വഴക്കിനെ കുറിച്ച് അഖിൽ മാരാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്.

സർക്കാസം പോലെ റിയാസിനെ പരിഹസിച്ചും ഷാനവാസിനെ പിന്തുണച്ചുമുള്ളതാണ് അഖിലിന്റെ വീഡിയോ. ആണുങ്ങളെ വിളിക്കേണ്ട വിളി റിയാസിനെ നോക്കി ഷാനവാസ് വിളിക്കരുതായിരുന്നു എന്നാണ് അഖിൽ മാരാർ പറഞ്ഞത്. ഏതൊരു ബി​ഗ് ബോസ് സീസണിന്റേയും മഹാഭാ​ഗ്യമാണ് റിയാസ് സലീം എന്ന മത്സരാർത്ഥി.  ഒരാൾക്ക് ബി​ഗ് ബോസ് ജയിക്കാൻ വേണ്ട എല്ലാ കണ്ടന്റുകളും അപ്പുറത്ത് നിന്ന് കൊടുക്കാൻ ശേഷിയുള്ള സമൂഹത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്നവരെ ചേർത്ത് പിടിച്ച് ഉയർത്തി കൊണ്ടുവരാൻ ശേഷിയുള്ള ഒരു മികച്ച മത്സരാർത്ഥിയാണ് റിയാസ്. ഇതെല്ലാം സീസൺ അ‍ഞ്ചിലെ കോടതി ടാസ്ക്കിൽ റിയാസ് വന്നപ്പോൾ നിങ്ങൾ എല്ലാവരും കണ്ടതാണ്. സീസൺ ഫോറിൽ റോബിന് വലിയൊരു ഇഷ്ടം പ്രേക്ഷകരിൽ നിന്നും മേടിച്ച് കൊടുക്കാൻ വലിയൊരു പങ്ക് വഹിച്ചതും റിയാസാണ്.

എന്റെ സീസണിൽ വന്ന് ഞാൻ മുണ്ടുപൊക്കി എന്ന് ആരോപണം ഉന്നയിച്ച് പ്രേക്ഷകരിൽ നിന്നും അത്യാവശ്യം കയ്യടി എനിക്ക് മേടിച്ച് തരാൻ റിയാസിന് കഴിഞ്ഞു. അതുപോലെ കഴിഞ്ഞ് അ‍ഞ്ചാറ് ദിവസമായി അനങ്ങാതിരുന്ന ഷാനവാസിനെ ഫയറാക്കി മാറ്റാനും റിയാസിന് കഴിഞ്ഞു. ഈ വീക്കിലോ അടുത്ത വീക്കിലോ എവിക്ടായി പോകാനിരുന്ന ലക്ഷ്മിക്ക് വോട്ടിങിൽ കുതിപ്പ് ഉണ്ടാക്കി കൊടുക്കാനും റിയാസിന് രണ്ട് ദിവസം കൊണ്ട് കഴിഞ്ഞു.

കഴിഞ്ഞ എപ്പിസോഡിൽ വഴക്കിനിടയിൽ ഷാനവാസ് പല പ്രാവശ്യം റിയാസിനെ എടാ, പോടായെന്ന് വിളിച്ച് സംസാരിക്കുന്നത് കണ്ടിരുന്നു. ഷാനവാസിന്റെ ആ പദം പ്രയോ​ഗം വളരെ മോശമാണെന്ന് റിയാസും പറയുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ‌ ഷാനവാസ് കാണിച്ചത് വളരെ മോശമാണ്. എടാ, പോടായെന്ന് റിയാസിനെ വിളിച്ച് ഷാനവാസ് സംസാരിക്കാൻ പാടില്ലായിരുന്നു. എടാ, പോടായെന്ന് വിളിക്കേണ്ടത് ആണുങ്ങളെയാണ്.

ആണുങ്ങളെ വിളിക്കേണ്ട വിളി റിയാസിനെ നോക്കി വിളിച്ച് കഴിഞ്ഞാൽ സ്വഭാവികമായും അയാൾക്ക് മാനസീക വിഷമമുണ്ടാക്കും. അതൊരു മോശം പദമായി തന്നെ അയാൾക്ക് ഫീൽ‌ ചെയ്യും. അതുകൊണ്ട് തന്നെ റിയാസിനെ ഷാനവാസ് അങ്ങനെ നിരന്തരം ആവർത്തിച്ച് വിളിച്ചതിനോട് എനിക്ക് തീരെ യോജിപ്പില്ല.

ഒരു ഹോട്ടലിൽ പോയി മുറിയെടുത്ത് കിടന്നുറങ്ങി എഴുന്നേറ്റാൽ സ്വന്തം പുതപ്പ് മടക്കുന്നതും ബെഡ്ഷീറ്റ് വിരിക്കുന്നതും നമ്മൾ തന്നെയാണ്. അതിന് മാത്രമായി ആരും ഹൗസ് കീപ്പിങിന് ആശ്രയിക്കുമെന്ന് തോന്നുന്നില്ല. അതൊരു സാമാന്യ മര്യാദയാണ്. അത് റിയാസ് കാണിക്കാതെ ഷാനവാസിനോട് വാശി പിടിച്ചു. ഉപയോ​ഗിച്ച് ഉപേക്ഷിച്ച ടിഷ്യൂസ് ഹാളിൽ വിതറി. വീട്ടിൽ കയറി വന്ന അതിഥി റിയാസ് ചെയ്തതുപോലൊക്കെ ചെയ്താൽ ആളുകൾ അടി കൊടുത്ത് പറഞ്ഞ് വിടും.

നമ്മുടെ പെരുമാറ്റമാണ് നമുക്ക് ആളുകൾ തിരിച്ച് തരുന്ന റെസ്പെക്ടെന്ന് മനസിലാക്കണം. ഇവിടെയാണ് റിയാസിന്റെ പ്ലാനുകൾ പാളിപ്പോയത്. ഉച്ചനീചത്വങ്ങൾ നിറഞ്ഞ സംസാരവും റിയാസിന് ഉണ്ടായിരുന്നു. ആത്മാഭിമാനം നഷ്ടപ്പെടുത്തി ഒരു പരിധിയിൽ കൂടുതൽ ഒരു മനുഷ്യനും ജീവിക്കാൻ കഴിയില്ല.  അങ്ങനെയുള്ള സാഹചര്യത്തിൽ ഹൗസിൽ നിരവധി തവണ ഒരാളുടെ ആത്മാഭിമാനത്തെ ചോ​ദ്യം ചെയ്യുന്ന തരത്തിൽ പെരുമാറിയിട്ടാണ് റിയാസ് അന്തസുണ്ടോയെന്ന ചോ​ദ്യം ഷാനവാസിനോട് ചോദിച്ചതെന്നും അഖിൽ മാരാർ സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.‌


biggboss malayalam season7 akhilmarar video about riyassalim and shanavas fight

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall