തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവനും തെന്നിന്ത്യൻ താരം നയൻതാരയും തമ്മിലുള്ള പ്രണയം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഇരുവരുടെയും വിവാഹം കാത്തിരിക്കുകയാണ് ആരാധകർ.
തിരുവോണം ഒരുമിച്ച് ആഘോഷിക്കുന്ന ഇരുവരുടെയും ഫോട്ടോകൾ പുറത്തെത്തി. കൊച്ചിയിലാണ് ഇരുവരും ചേർന്ന് തിരുവോണം ആഘോഷിച്ചത്.
പരമ്പരാഗത രീതിയിൽ സെറ്റ് സാരിയുടുത്ത നയൻതാരയും കസവ് കരയുള്ള മുണ്ടും ഷർട്ടും ധരിച്ച വിഘ്‌നേഷ് ശിവനും ആണ് വിവിധ ചിത്രങ്ങളിൽ ഉള്ളത്.
ആരാധകർക്ക് ഓണാശംസകൾ നേർന്ന് വിഘ്‌നേഷാണ് ചിത്രങ്ങൾ പങ്കുവച്ചത്. കൊച്ചിയിലുള്ള നയൻതാരയുടെ വസതിയിലായിരുന്നു ഓണാഘോഷം.
സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് ഡയാന കുര്യൻ എന്ന നയൻതാര സിനിമയിൽ എത്തിയത്. സിനിമയിലെ നായകൻ ജയറാം ആയിരുന്നു. പിന്നീട് തമിഴ്- കന്നഡ- തെലുങ്ക് സിനിമകളിൽ സജീവമായി
Nayantara wearing a traditional set sari