മത്സരാർത്ഥികള്‍ക്ക് അടുത്ത വെല്ലുവിളി, രണ്ട് മുന്‍ താരങ്ങള്‍ കൂടി ബിഗ് ബോസിലേക്ക്

മത്സരാർത്ഥികള്‍ക്ക് അടുത്ത വെല്ലുവിളി, രണ്ട് മുന്‍ താരങ്ങള്‍ കൂടി ബിഗ് ബോസിലേക്ക്
May 29, 2023 04:10 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ 10-ാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ബിഗ് ബോസ് ഷോയെ സംബന്ധിച്ച് അവസാന ആഴ്ചകളിലേക്ക് കടക്കുന്ന സുപ്രധാന വാരമായാണ് പത്താം വാരം പരിഗണിക്കപ്പെടാറ്.

നിലവില്‍ 11 മത്സരാർത്ഥികളുമായി കടുത്ത മത്സരമാണ് സീസണ്‍ 5 ല്‍ നടക്കുന്നത്. അതിനൊപ്പം പത്താം വാരം ഇനിയും കൊഴുപ്പിക്കാനായി ബിഗ് ബോസ് മറ്റൊരു സര്‍പ്രൈസും കൊണ്ടുവന്നിരിക്കുകയാണ്. ചലഞ്ചേഴ്സ് ആയി രണ്ട് മുന്‍ മത്സരാര്‍ഥികളെക്കൂടി രംഗത്തിറക്കിയിരിക്കുകയാണ് ബിഗ് ബോസ്.

പുതിയ സീസണിലേക്ക് മുന്‍ സീസണിലെ ശ്രദ്ധേയ മത്സരാർത്ഥികളെ കൊണ്ടുവരുന്ന പതിവ് മറുഭാഷാ ബിഗ് ബോസുകളില്‍ മുന്‍പ് നടന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായി ഈ സീസണിലാണ് അത് നടക്കുന്നത്.

രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനുമാണ് ആദ്യമായി ഈ രീതിയില്‍ സീസണ്‍ 5 ലേക്ക് എത്തിയത്. ഷോ 50 ദിവസം പിന്നിട്ടപ്പോഴായിരുന്നു ഈ സര്‍പ്രൈസ് എന്‍ട്രി.

ഒരു വീക്കിലി ടാസ്കിലെ അതിഥികള്‍ എന്ന നിലയിലെത്തിയ ഇരുവരുടെയും സാന്നിധ്യം ഹൗസിലെ ഇളക്കിമറിച്ചിരുന്നു. മത്സരാര്‍ഥികളെ അത് കാര്യമായി സ്വാധീനിക്കുകയും ചെയ്തു.

ഇപ്പോഴിതാ മുന്‍ സീസണുകളിലെ മറ്റു രണ്ട് മത്സരാർത്ഥികളായ റിയാസ് സലിമിനെയും ഫിറോസ് ഖാനെയുമാണ് ബിഗ് ബോസ് രംഗത്തിറക്കിയിരിക്കുന്നത്. മുന്നോട്ടുള്ള ദിവസങ്ങളിലെ മത്സരാര്‍ഥികളുടെ ഗെയിമിനെ ഇത് എത്രത്തോളം സ്വാധീനിക്കുമെന്ന് അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.

The next challenge for the contestants, two more ex-stars to Bigg Boss

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories