---
title: "എൻടിആർ ഘട്ടിൽ എത്തിയ സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആറിന് വളഞ്ഞ് ഫാന്‍സ്- വീഡിയോ കാണം "
english_title: "Superstar Junior NTR arrived at NTR Ghat surrounded by fans - watch the video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117793/superstar-junior-ntr-arrived-at-ntr-ghat-surrounded-by-fans-watch-the-video"
published_at: "2023-05-28T23:28:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647396895b779_jn_ntr.jpg"
keywords: []
---

# എൻടിആർ ഘട്ടിൽ എത്തിയ സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആറിന് വളഞ്ഞ് ഫാന്‍സ്- വീഡിയോ കാണം 

> **Lead Summary:** **നൂ**റാം ജന്മദിനത്തില്‍ എന്‍ടിആറിന് ആദരവ് അർപ്പിക്കാൻ എൻടിആർ ഘട്ടിൽ എത്തിയ തെലുങ്ക് സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആറിന് വളഞ്ഞ് ഫാന്‍സ്. ഞായറാഴ്ച രാവിലെ അന്തരിച്ച നന്ദമുരി എൻടിആറിന്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രാർത്ഥിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനുമാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തിയത്.

## Article Content

**നൂ**റാം ജന്മദിനത്തില്‍ എന്‍ടിആറിന് ആദരവ് അർപ്പിക്കാൻ എൻടിആർ ഘട്ടിൽ എത്തിയ തെലുങ്ക് സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആറിന് വളഞ്ഞ് ഫാന്‍സ്. ഞായറാഴ്ച രാവിലെ അന്തരിച്ച നന്ദമുരി എൻടിആറിന്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രാർത്ഥിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനുമാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തിയത്.

സോഷ്യൽ മീഡിയയില്‍ വലിയ വൈറലായിരുന്നു താരക് എന്ന് വിളിക്കുന്ന ജൂനിയര്‍ എന്‍ടിആര്‍ മുത്തച്ഛന്‍റെ അന്തവിശ്രമ സ്ഥലത്ത് എത്തിയതിന് ലഭിച്ചത്. എന്നാല്‍ സ്ഥലത്ത് തടിച്ചുകൂടിയ ആരാധകരുടെ പെരുമാറ്റം ശരിക്കും വിമര്‍ശനം ഏറ്റുവാങ്ങി.

ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, ജൂനിയർ എൻ‌ടി‌ആർ വെള്ള വസ്ത്രം ധരിച്ച് തന്റെ അംഗരക്ഷകര്‍ക്കൊപ്പം എന്‍ടിആറിന്‍റെ അന്ത്യവിശ്രമ സ്ഥലത്തേക്ക്എത്തുന്നത് കാണാം. എന്നാല്‍ ആരാധകരുടെ വന്‍ കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്.

ഇവരുടെ തിരക്കില്‍ സമാധിഘട്ടിന് അടുത്ത് എത്താന്‍ പോലും ജൂനിയര്‍ എന്‍ടിആര്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ജനക്കൂട്ടത്തിനിടയില്‍ പെട്ടിട്ടും ജൂനിയര്‍ എന്‍ടിആര്‍ വളരെ ശാന്തനായിരുന്നു. ജനങ്ങള്‍ ഒതുങ്ങാനും വഴിക്ക് വേണ്ടിയും അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ ഒടുവില്‍ സുരക്ഷ ജീവനക്കാരും പൊലീസും ഇടപെട്ട് താരകിനെ സമാധിക്ക് അടുത്ത് എത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയയില്‍ വീഡിയോ വൈറലായതോടെ ജൂനിയര്‍ എന്‍ടിആറിനോട് ഫാന്‍സ് നടത്തിയതിനെ രുക്ഷമായി പലരും വിമര്‍ശിച്ചു.

> "ആളുകൾക്ക് സാമാന്യബുദ്ധി തീരെയില്ല.. ആ മനുഷ്യനെ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത്". “പാവം,അദ്ദേഹത്തിന് മുത്തച്ഛന്‍ ആത്മാവിന് ശരിയായി ആദരവ് അര്‍പ്പിക്കാന്‍ പോലും കഴിയില്ല,” മറ്റൊരാൾ എഴുതി. "സഹിഷ്ണുതയ്ക്കും ഒരു പരിധിയുണ്ട്" എന്നാണ് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്.

മുന്‍ ആന്ധ്ര മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ എന്‍ടിആറിന്‍റെ കൊച്ചുമകനാണ് താരക് എന്ന് അറിയപ്പെടുന്ന ജൂനിയര്‍ എന്‍ടിആര്‍.

എന്‍ടിആറിന്‍റെ നാലമത്തെ മകന്‍ ഹരികൃഷ്ണയുടെ മകനാണ് താരക്. നന്ദമൂരി കുടുംബം തെലുങ്ക് സിനിമയിലെ നെടുംതൂണ്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഇവരുടെ സാന്നിധ്യമുണ്ട്.

അടുത്തിടെ ഈ കുടുംബത്തിന്‍റെ ശക്തി തെളിയിക്കുന്ന ചടങ്ങാണ് എന്‍ടിആറിന്‍റെ നൂറാം ജന്മദിന ആഘോഷമായി ഹൈദരാബാദില്‍ നടന്നിരുന്നു. എന്നാല്‍ നന്ദമൂരി കുടുംബത്തിലെ എല്ലാ അംഗങ്ങളും പങ്കെടുത്തിട്ടും ജൂനിയര്‍ എന്‍ടിആര്‍ എത്താത്തത് ആന്ധ്രയിലും തെലങ്കാനയിലും ചര്‍ച്ചയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117793/superstar-junior-ntr-arrived-at-ntr-ghat-surrounded-by-fans-watch-the-video)