'സിനിമയേക്കാള്‍ മകള്‍ക്കാണ് എന്നെ ആവശ്യം, വിരാട്ട് പാരന്റിങ്ങില്‍ ഏറെ ശ്രദ്ധിക്കുന്നു'; ജീവിതത്തെ കുറിച്ച് അനുഷ്ക

'സിനിമയേക്കാള്‍ മകള്‍ക്കാണ് എന്നെ ആവശ്യം, വിരാട്ട് പാരന്റിങ്ങില്‍ ഏറെ ശ്രദ്ധിക്കുന്നു'; ജീവിതത്തെ കുറിച്ച് അനുഷ്ക
May 28, 2023 07:33 PM | By Nourin Minara KM

(moviemax.in) രാധകരുടെ പ്രിയ താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. 2017 ഡിസംബര്‍ 11നാണ് ഇരുവരും വിവാഹിതരായത്. പ്രിയതാരങ്ങൾ ഒന്ന് ചേർന്നത് ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. വാമിക എന്ന മകളും ഇപ്പോൾ താരങ്ങളുടെ ജീവിതത്തിൽ ഉണ്ട്. താര കുടുംബവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുന്നുവെന്നും തന്റെ മുൻ​ഗണനകൾ മാറിയെന്നും പറയുകയാണ് അനുഷ്ക. സിനിമയേക്കാൾ മകൾക്കാണ് തന്നെ ആവശ്യമെന്നും സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കുക ആണെന്നും അനുഷ്ക പറഞ്ഞു. പ്യൂമയുടെ ഒരു പരിപാടിയിൽ കോലിയോടൊപ്പം സംസാരിക്കുക ആയിരുന്നു താരം.


'മകള്‍ക്ക് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമാണിത്. വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ വിരാടും പാരന്റിങ്ങില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രായത്തില്‍ അവള്‍ക്ക് എന്നെയാണ് കൂടുതല്‍ ആവശ്യം. അതനുസരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. അഭിനയം ആസ്വദിക്കുന്ന ആളാണ് ഞാൻ. പക്ഷേ മുമ്പ് ചെയ്തത് പോലെ കൂടുതല്‍ സിനിമകള്‍ ചെയ്യാനില്ല. വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യണം. കുടുംബത്തിനായി സമയം ചെലവഴിക്കണം.

അഭിനേതാവെന്ന രീതിയില്‍, സെലിബ്രിറ്റി എന്ന നിലയില്‍, അമ്മ എന്ന നിലയില്‍, ഭാര്യ എന്ന നിലയില്‍ ആരേയും ഒന്നും എനിക്ക് തെളിയിക്കാനില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്', എന്നാണ് അനുഷ്ക പറയുന്നത്. നിലവിലെ ജീവിതത്തില്‍ താൻ സംതൃപ്തയാണെന്നും മാതൃത്വമാണ് തനിക്ക് ഈ ധൈര്യം നല്‍കിയതെന്നും അനുഷ്ക പറയുന്നു. മുമ്പ് എടുക്കാന്‍ ഭയപ്പെട്ട പല തീരുമാനങ്ങളും ഇപ്പോൾ എടുക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.


കോലി എങ്ങനെയാണ് മികച്ച പങ്കാളി ആകാന്‍ പോകുന്നതെന്ന് പ്രണയകാലത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അനുഷ്‌ക പറഞ്ഞു. കോലിക്ക് അപാര ഓര്‍മശക്തിയാണെന്നും അത് തങ്ങളുടെ ജീവിതത്തെ സന്തുലിതമാക്കുന്നെന്നും അനുഷ്ക പറഞ്ഞു.

Anushka talks about life

Next TV

Related Stories
സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

Sep 5, 2025 08:02 PM

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്...

Read More >>
അഞ്ചുവയസ്സുകാരിയുടെ മരണത്തിനു മുൻപുള്ള നിമിഷങ്ങൾ; ‘ദ വോയ്‌സ് ഓഫ് ഹിന്ദ് രജബി'ന്  23 മിനിറ്റോളം കയ്യടി

Sep 4, 2025 12:37 PM

അഞ്ചുവയസ്സുകാരിയുടെ മരണത്തിനു മുൻപുള്ള നിമിഷങ്ങൾ; ‘ദ വോയ്‌സ് ഓഫ് ഹിന്ദ് രജബി'ന് 23 മിനിറ്റോളം കയ്യടി

ഇറ്റലിയിലെ വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച് ദ വോയ്‌സ് ഓഫ് ഹിന്ദ് രജബ്’...

Read More >>
നടി പ്രിയ മറാത്തെ അന്തരിച്ചു

Aug 31, 2025 01:49 PM

നടി പ്രിയ മറാത്തെ അന്തരിച്ചു

ജനപ്രിയ പരമ്പരയായ പവിത്ര റിഷ്തയിലൂടെ പ്രശസ്തയായ നടി പ്രിയ മറാത്തെ അന്തരിച്ചു....

Read More >>
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall