തിരുവനന്തപുരം: (moviemax.in)'അമ്മ' താരസംഘടനയുടെ പ്രസിഡൻ്റ് പ്രസിഡൻ്റ് നിന്നും രാജി വെച്ചതിനെ കുറിച്ച് നടൻ മോഹൻലാൽ. പെട്ടെന്ന് തങ്ങൾ പലർക്കും ശത്രുക്കളായി. ഫുൾ സ്റ്റോപ്പ് വേണമെന്ന് തോന്നിയപ്പോഴായിരുന്നു പ്രസിഡൻ്റ് പ്രസിഡൻ്റ് നിന്ന് രാജി വെച്ചതെന്നും മോഹൻലാൽ പറഞ്ഞു. ഒരുപാട് വിമർശനങ്ങൾ നേരിട്ടു. പക്ഷേ വിമർശനങ്ങൾ കൊണ്ടായിരുന്നില്ല കൂട്ടരാജിയെന്നും മോഹൻലാൽ കൂട്ടിച്ചർത്തു.
സ്ത്രീകൾ അമ്മയുടെ തലപ്പത്തേക്ക് വന്നത് നല്ല മാറ്റമാണെന്നും മോഹൻലാൽ പ്രതികരിച്ചു. സംഘടന വിട്ടുപോയവർ തിരിച്ചുവരണമെന്നും മോഹൻലാൽ പറഞ്ഞു. അമ്മ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറി നിന്നതിനാൽ നടന്ന തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിത എത്തുന്നത്.
Actor Mohanlal on the resignation of the president of the Amma organization