ഡേയ് പുരുഷാ, ഇനി ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ ശിക്ഷയുണ്ട്; വേര്‍പിരിഞ്ഞെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരങ്ങൾ

ഡേയ് പുരുഷാ, ഇനി ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ ശിക്ഷയുണ്ട്; വേര്‍പിരിഞ്ഞെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരങ്ങൾ
May 28, 2023 05:01 PM | By Susmitha Surendran

വിവാഹത്തിന് ശേഷം ഏറെ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ദമ്പതികളാണ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. രവീന്ദറിനെതിരെ കടുത്ത രീതിയില്‍ ബോഡി ഷെയ്മിംഗും, പണം കണ്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് സമ്മതിച്ചത് എന്നുള്ള വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും നേരെ നടന്നത്.

വിമര്‍ശനങ്ങളോടെല്ലാം രവീന്ദറും മഹാലക്ഷ്മിയും പ്രതികരിച്ചു. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മഹലാക്ഷ്മി ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് ഈയിടയെയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്.

പല ബ്രാന്‍ഡുകളുടെയും പ്രമോഷന്റെ ഭാഗമായി മഹാലക്ഷ്മി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും രവീന്ദറിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഡിവോഴ്‌സ് പ്രചരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രവീന്ദര്‍ ഇപ്പോള്‍.

”ഡേയ് ‘പുരുഷാ’, ഒറ്റയ്ക്കുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഇടരുത് എന്ന് നിന്നോട് ഞാന്‍ എത്രവട്ടം പറഞ്ഞു? നമ്മള്‍ പിരിഞ്ഞു എന്ന് സകല സോഷ്യല്‍ മീഡിയയും പറയുന്നു. മനൈവീ, ഇനി നീ തെറ്റാവര്‍ത്തിച്ചാല്‍, എന്നന്നേയ്ക്കുമായി നിനക്ക് ദിവസം മൂന്നു നേരവും എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് കിട്ടും” എന്നാണ് രവീന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

പരദൂഷണക്കാരോട് ഇതിന് ഒരു അന്ത്യമില്ലേ എന്നും രവീന്ദര്‍ ചോദിക്കുന്നുണ്ട്. ”ഞങ്ങള്‍ സന്തോഷത്തോടെയിരിക്കുന്നു, സര്‍വോപരി ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരെയും സന്തോഷിപ്പിക്കുന്നു.” എന്നും രവീന്ദര്‍ കുറിച്ചു. ”ഇതെല്ലാം ഓക്കെ, സേമിയ ഉപ്പുമാവിന് എന്താണ് ഒരു കുറവ്” എന്നാണ് രവീന്ദറിന്റെ പോസ്റ്റിന് മഹാലക്ഷ്മിയുടെ മറുപടി.


Dei Purusha, if you repeat this mistake again, there is punishment; The stars reacted to the news of their separation

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories










News Roundup