സംവിധായകൻ ജീത്തു ജോസഫിന് ഈ കൊല്ലത്തെ ഓണം കുറച്ചു സ്പെഷ്യൽ ആയിരിക്കും .
മതാപിതാക്കളോട് മക്കൾക്കുള്ള കരുതലോണം ആണ് ഉത്രാട ദിനത്തിൽ അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചത് .
മൊബൈലിൽ ഓർഡർ ചെയ്താൽ വീട്ടിലെത്തുന്ന സദ്യയെക്കാൾ മക്കൾ ഉണ്ടാക്കി തരുന്ന ഓലനും കാളനുമൊക്കെ കഴിക്കുന്നത്തിന്റെയും അവരക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെയും തിരക്കിൽ ആണ് അദ്ദേഹം .
അദ്ദേഹത്തിന്റെ പോസ്റ്റ് :ഞങ്ങൾ മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിൻ്റെ ഓണം.( ഓൺലൈൻ ക്ലാസ്സുള്ളത് കൊണ്ട് ഞങ്ങളുടെ ഓണാഘോഷം ഇന്നായിരുന്നു.) മക്കളും അവരുടെ കസിൻസും (എൻ്റെ ചേട്ടന്മാരുടെ മക്കൾ) ചേർന്നാണ് ഇപ്രാവശ്യത്തെ സദ്യ ഒരുക്കിയത്.
അതു കൊണ്ടു തന്നെ ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും. മൊബൈലിൽ ഓർഡർ ചെയ്താൽ ഇലയടക്കം വീട്ടിൽ കൊണ്ടു വരുന്ന കാലത്ത് പിള്ളേർ കാളനും ഓലനുമൊക്കെ ഉണ്ടാക്കാൻ തീരുമാനിച്ചതിൽ സന്തോഷം.
എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ. ഓണം വീട്ടിൽ തന്നെ ആഘോഷിക്കുക. ഈ ഓണം കരുതലോണം.
This Onam meal tastes better and the stew is sweeter