ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി - അനുഷ്ക ദമ്പതികൾക്ക് കുഞ്ഞു പിറക്കാൻ പോകുന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കൊഹ്‌ലിയാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്.
എന്നാൽ അനുഷ്ക ധരിച്ചിരുന്ന വസ്ത്രത്തെ പറ്റിയാണ് സോഷ്യൽ മീഡിയ യിൽ ഇപ്പോൾ ചർച്ച. ഡ്രസ്സിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കറുപ്പിൽ വെള്ള ഡോട്ടുകൾ പ്രിന്റ് ചെയ്ത ഡ്രസ്സ് ആണ് അനുഷ്ക ധരിച്ചത്.
ഗർഭകാലത്ത് വയർ വലുതാകുമ്പോൾ ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാൻ പാകത്തിൽ ഇലാസ്റ്റിക്കും നൽകിയിട്ടുണ്ട്. 45000 രൂപയാണ് ഡ്രസ്സിന്റെ വില. മേക്കപ്പ് ഒഴിവാക്കി ഫ്രഷ് ഫേസ് ലുക്കിൽ ആണ് അനുഷ്ക.
ഞങ്ങൾ ഇനി മൂന്ന്, 2021ജനുവരിയിൽ ആൾ എത്തും എന്നാണ് കൊഹ്‌ലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
പുതിയ അഥിതി എത്തുന്ന സന്തോഷത്തിൽ ആണ് ഇരുവരും. നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചു രംഗത്ത് എത്തിയിരുന്നു. 2017 ൽ ആയിരുന്നു കൊഹ്‌ലി- അനുഷ്ക വിവാഹം
Anushka in a dress worth Rs 45,000