---
title: "'ജയ​ന്‍റെ  മകൻ അല്ലെന്ന്​ തെളിയുന്നതുവരെ അയാളെ അപമാനിച്ച്​ വേദനിപ്പിക്കരുത്' കുറിപ്പ് വൈറല്‍ "
english_title: "'Do not insult or hurt Jaya's son until he proves he's not'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11706/do-not-insult-or-hurt-jayas-son-until-he-proves-hes-not"
published_at: "2021-11-19T22:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197d837f32b0_jayan.jpg"
keywords: []
---

# 'ജയ​ന്‍റെ  മകൻ അല്ലെന്ന്​ തെളിയുന്നതുവരെ അയാളെ അപമാനിച്ച്​ വേദനിപ്പിക്കരുത്' കുറിപ്പ് വൈറല്‍ 

> **Lead Summary:** മലയാളത്തി​ലെ അനശ്വര നടൻ ജയന്‍റെ​ മരണശേഷം അദ്ദേഹത്തി​ന്‍റെ ബന്ധുത്വത്തെ ചൊല്ലി നിരവധി വിവാദങ്ങളാണ്​ ഉയർന്നത്​. 2001ൽ അദ്ദേഹത്തി​െൻറ മകൻ എന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മുരളി ജയൻ രംഗത്തെത്തിയിരുന്നു. എന്നാൽ ജയ​ന്‍റെ ബന്ധുക്കൾ ഇതിനെ ശക്​തമായി എതിർത്തു.

## Article Content

മലയാളത്തി​ലെ അനശ്വര നടൻ ജയന്‍റെ​ മരണശേഷം അദ്ദേഹത്തി​ന്‍റെ ബന്ധുത്വത്തെ ചൊല്ലി നിരവധി വിവാദങ്ങളാണ്​ ഉയർന്നത്​. 2001ൽ അദ്ദേഹത്തി​െൻറ മകൻ എന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മുരളി ജയൻ രംഗത്തെത്തിയിരുന്നു. എന്നാൽ ജയ​ന്‍റെ ബന്ധുക്കൾ ഇതിനെ ശക്​തമായി എതിർത്തു.

സമൂഹമാധ്യമങ്ങളിൽ ജയ​ന്‍റെ വീട്ടുകാരും മുരളിയും തമ്മിലുണ്ടായിരുന്ന വാദപ്രതിവാദങ്ങൾ ചർച്ചയാകുകയും ചെയ്​തു. ഈ സാഹചര്യത്തിൽ മുരളിക്ക്​ പിന്തുണയുമായി രംഗത്തെത്തുകയാണ്​ ചലച്ചിത്ര പ്രവർത്തകൻ ആലപ്പി അഷ്​റഫ്​. അദ്ദേഹം ​ഫേസ് ​ബുക്കിൽ പങ്കുവെച്ച കുറിപ്പാണ്​ ഇപ്പോൾ ചർച്ചയാകുന്നത്​.

മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തി​ന്‍റെ മുന്നിൽ ചില തെളിവുകൾ നിരത്തി ത​ന്‍റെ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്ര​ന്‍റെ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്. ജയ​ന്‍റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. എന്നാൽ, ജയ​ന്‍റെ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാമെന്നാണ്​ ആലപ്പി അഷ്​റഫി​ന്‍റെ കുറിപ്പിൽ പറയുന്നു.

ഫേസ്​ബുക്ക്​ കുറിപ്പ്​ വായിക്കാം...ജയന് ഒരു മകനുണ്ടോ...? തനിക്ക് ജൻമം നൽകിയ പിതാവിനെ കുറിച്ച് അമ്മ നല്കിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് മുരളി ജയൻ പൊതു സമൂഹത്തി​െൻറ മുന്നിൽ നില്ക്കുന്നത്. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകൻ ജയ​ന്‍റെ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരൻ മലയാളിയുടെ പൊതു മനസ്സാക്ഷിയുടെ അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലപ്പോഴും കാണുന്ന കൗതകം. വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസിന് ഒരു മകനുണ്ടായിരുന്നു മാക്സൺ. എ​ന്‍റെ സിനിയറായ് ആലപ്പുഴ എസ്​.ഡി കോളജിൽ പഠിച്ചിരുന്നു. ടി.വി. ​േതാമസി​ന്‍റെ അവസാന കാലത്തായിരുന്നു മാക്സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്. അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാൽ ഗൗരിയമ്മയും. ജഗതി ശ്രീകുമാറി​ന്‍റെ മകൾ സ്വന്തം പിതാവി​ന്‍റെ കാൽതൊട്ട് വന്ദിക്കാൻ എത്തിയപ്പോൾ ദ്രൗപതിയെ പോലെ പരസ്യ വേദിയിൽ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്.ഒടുവിൽ ആ മകൾക്കും പിതൃത്വത്തി​ന്‍റെ അംഗീകാരം ലഭിച്ചു. ഇപ്പോൾ മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തിൻ്റെ മുന്നിൽ ചില തെളിവുകൾ നിരത്തി ത​ന്‍റെ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്ര​ന്‍റെ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്. ജയൻ്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല.

> എന്നാൽ ജയ​ന്‍റെ ചില രൂപസാദൃശ്യങ്ങൾ ദൈവം മുരളിക്ക് നല്കിയിട്ടുണ്ടന്നത് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. മുരളി ജയ​ന്‍റെ മകനാണോയെന്ന് ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ തിരിച്ചറിയുവാനുള്ള സഹചര്യം ഇന്നു നിലവിലുണ്ട്. അതിനുള്ള അവസരമൊരുക്കാൻ ഒരു പക്ഷേ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലൂടെ തീരുമാനമായേക്കാം. അതല്ലങ്കിൽ പരാതിക്കാർക്ക് നീതി പീഠത്തെ സമീപിക്കാം. അതുവരെ, ജയ​െൻറ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം. തൽക്കാലം അദ്ദേഹത്തെ ജയ​െൻറ മകനായ് തന്നെ നമ്മൾ കാണേണ്ടതല്ലേ..? പിതൃത്വം അംഗീകരിച്ചുകിട്ടാനായ് കൈകൂപ്പിനിലക്കുന്ന നിസ്സഹായനോട് പരിഷ്കൃത സമൂഹം അങ്ങിനെയല്ലേ വേണ്ടത്...? ആലപ്പി അഷറഫ്",

### Related Links & Sources
- [Original Story Source](https://moviemax.in/news/11706/do-not-insult-or-hurt-jayas-son-until-he-proves-hes-not)