ഒരമ്മക്കും താങ്ങാൻ പറ്റുന്ന കാഴ്ചയായിരുന്നില്ല അത് ” സ്വന്തം മകളെ നശിപ്പിക്കാൻ അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്ന ഭർത്താവിനെ കണ്ട ആ അമ്മ മറ്റൊന്നും ആലോചിച്ചില്ല ക്രിക്കറ്റ് ബാറ്റ് കയ്യിൽ എടുത്ത് അയാളെ അനക്കം നിലക്കും വരെ തല്ലി സ്വന്തം ഭർത്താവിനെ നിഷ്ടൂരം കൊലപ്പെടുത്തിയിട്ടും ആ അമ്മയെ കോടതി വെറുതെ വിട്ടു .നാട്ടുകാർ ആ അമ്മയാണ് ശരി എന്ന് പിന്തുണച്ചു . അതിന് കാരണം ഉഷ റാണി എന്ന അമ്മയുടെ ജീവിതത്തോടുള്ള പോരാട്ടമായിരുന്നു , ഒരമ്മയെന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും ഉഷാ റാണി അനുഭവിച്ച വേദനകൾക്ക് ഒരു പരിധി ഉണ്ടായിരുന്നില്ല .. ഉഷ റാണി എന്ന അമ്മയുടെ യാതാർത്ഥ ജീവിത അറിയാതെ പോവരുത് , കഥ ഇങ്ങനെ ;
വളരെ ചെറുപ്പത്തിൽ തന്നെ അതായത് 18 വയസ് പൂർത്തിയായപ്പോൾ തന്നെ ഉഷയുടെ വിവാഹം വീട്ടുകാർ ഉറപ്പിക്കുകയും അതെ വര്ഷം തന്നെ വിവാഹം നടത്തികൊടുക്കുകയും ചെയ്തിരുന്നു . പുതിയ ജീവിതത്തിലേക്ക് ഏറെ പ്രതീക്ഷയോടെ കടന്നെത്തിയ ഉഷക്ക് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ഭർത്താവിന്റെ വീട്ടിൽ നിന്നും ലഭിച്ചത് . സാമ്പത്തിക ഭദ്രതയില്ലാത്ത ഭർത്താവ് കടുത്ത മദ്യപാനിയായിരുന്നു . വിവാഹം കഴിഞ്ഞെത്തിയ ഉഷയെയും ഉഷയുടെ വീട്ടുകാരെയും സാമ്പത്തികമായി ഇയാൾ ഒരുപാട് ചൂഷണം ചെയ്യുകയും ചെയ്തു . ബിസിനസ്സ് ആവശ്യങ്ങൾ എന്ന് പറഞ്ഞ് ഉഷയുടെ വീട്ടുകാരിൽ നിന്നും വൻ തുകകളാണ് ഇയാൾ വാങ്ങിയെടുത്തത് . എന്നാൽ സ്ത്രീലമ്പടനും , മദ്യപാനിയുമായിരുന്ന അയാൾക്ക് ബിസിനെസ്സിൽ വിജയിക്കാൻ സാധിച്ചില്ല . ബിസിനസ്സ് പൊട്ടിപ്പൊളിഞ്ഞതും വീണ്ടും പണത്തിനായി ഉഷയുടെ വീട്ടുകാരെയും ഉഷയെയും അയാൾ നിർബദ്ധിച്ചുകൊണ്ടിരുന്നു . എന്നാൽ ഉഷ ഇത് എതിർത്തതോടെ വലിയ പീഡനങ്ങളാണ് ഉഷയ്ക്ക് നേരിടേണ്ടി വന്നത്. ഉഷയെ അയാൾ നിരന്തരം ശാരീരികമായി ഉപദ്രവിച്ചുകൊണ്ടിരുന്നു .
അതിനിടയിൽ ഭർത്താവിന്റെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സഹോദരിക്ക് വേണ്ടി ഉഷയുടെ സഹോദരിയെ വിവാഹം ആലോചിച്ചായിരുന്നു അടുത്ത പ്രേശ്നത്തിന് തുടക്കം കുറിച്ചത് . എം ഫിൽ പാസായ സഹോദരന് വിദ്യാഭ്യാസയോഗ്യതയില്ലാത്ത ഭർത്താവിന്റെ സഹോദരിയെ വിവാഹം ആലോചിച്ചത് കടുത്ത എതിർപ്പ് ഉഷ പ്രകടിപ്പിക്കുകയും ചെയ്തതോടെ ഭർത്താവിന്റെയും വീട്ടുകാരുടെയും പക ഇരട്ടിയാക്കി . വീണ്ടും ക്രൂരപീഡനത്തിന് ഉഷ റാണി ഇരയാകേണ്ടി വന്നു . തന്റെ നാല് മക്കളെ ഓർത്ത് എല്ലാം ഷെമിച്ച് ഉഷ റാണി എല്ലാം സഹിച്ചു കഴിഞ്ഞുകൂടി . പ്രേശ്നങ്ങൾ അവിടെയും തീരില്ല എന്ന രീതിക്കായിരുന്നു ഭർത്താവിന്റെ മുന്നോട്ടുള്ള രീതികൾ . തന്റെ 14 വയസുകാരി മകളെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് വിവാഹം കഴിച്ചു നൽകണം എന്നായിരുന്നു ഉഷ റാണിയുടെ ഭർത്താവിന്റെ ആവിശ്യം. എന്നാൽ വളരെ ചെറുപ്പത്തിലേ തന്നെ തന്റെ ജീവിത പ്രേശ്നങ്ങൾ മക്കൾക്ക് ഉണ്ടാവരുത് എന്ന വാശി ഉഷയ്ക്ക് ഉണ്ടായിരുന്നു . അതിനായി ആ വിവാഹത്തിനെതിരെ ശക്തമായി തന്നെ ഉഷ പ്രതികരിച്ചു .
എന്നാൽ ദേഷ്യം പൂണ്ട ഭർത്താവ് മകളുടെ പഠനം നിർത്തിച്ചായിരുന്നു ഉഷയോട് പ്രതികാരം ചെയ്തത് .. എന്നാൽ തോൽക്കാൻ ഉഷ തയ്യാറായിരുന്നില്ല . ഭർത്താവ് അറിയാതെ സ്കൂളിലെ അധ്യാപികമാരുടെ സഹായത്തോടെ വീണ്ടും മകളെ പഠനം തുടരാനുള്ള വഴികൾ ഉഷ കണ്ടെത്തി .എന്നാൽ അതിന് ഉഷയ്ക്ക് നൽകേണ്ടി വന്നത് വലിയ വിലയായിരുന്നു .. ഇക്കാര്യങ്ങൾ അറിഞ്ഞ ഭർത്താവും വീട്ടുകാരും ചേർന്ന് ഉഷയുടെ രണ്ടു കാലും ത,ല്ലിയൊടിച്ചു . ചോരയിൽ കുളിച്ചുകിടന്ന ഉഷയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത് . ആശുപത്രിയിൽ എത്തിയ പോലീസിനോട് ഇളയ മകനാണ് ‘അമ്മ അത്രത്തോളം കാലം അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് . ഒടുവിൽ വിവാഹമോചനം മാത്രമായിരുന്നു ഉഷയുടെ മുന്നിലുള്ള ഏക പോംവഴി , അതിനായി ഉഷ മുന്നിട്ടിറങ്ങി.വിവാഹ മോചനത്തിന് അപേക്ഷ നൽകി . തന്റെ സ്വത്തുക്കളും ആഭരണങ്ങളും തിരികെ ലഭിക്കണം എന്നായിരുന്നു ഉഷയുടെ ആവശ്യം. ഉഷ മോശം സ്ത്രീയാണ് എന്ന് നാട്ടിൽ മുഴുവൻ ഭർത്താവും വീട്ടുകാരും പറഞ്ഞു പരത്തി . ഉഷയുടെ ദയനീയ അവസ്ഥ കണ്ട് മധുര സർക്കാർ ഉഷയ്ക് സർക്കാർ ആശുപത്രിയിൽ ക്യാഷറായി ജോലി നൽകി .
കാലുകൾക്ക് സ്വാധീനം ഇല്ലെങ്കിലും എല്ലാ ജോലികളും ഭംഗിയായി ഉഷ ചെയ്തു . ജോലിയോടൊപ്പം ബിരുദത്തിന് ചേരാനും ഉഷ മറന്നില്ല.പഠനവും ജോലിയും കൂട്ടികളുടെ പഠനവും , ഒപ്പം ചികിത്സയും ഉഷ തുടർന്ന് കൊണ്ടുപോയി . ഒന്ന് കര പറ്റുന്ന അവസ്ഥയിൽ വീണ്ടും ഉഷയെ തേടി ഭർത്താവ് എന്ന ദുരന്തം വീണ്ടുമെത്തി .ചെയ്ത തെറ്റുകൾക്ക് മാപ്പ് നൽകണമെന്നും എല്ലാം ക്ഷമിക്കണമെന്നും തനിക്ക് കുടുംബം വേണം എന്നൊക്കെ കരഞ്ഞായിരുന്നു ഭർത്താവ് വീണ്ടും തിരികെ എത്തിയത് . ആരോഗ്യ നില വഷളായ അവസ്ഥയിൽ ആയിരുന്നു അയാൾ എത്തിയത് . ദേഹം മുഴുവൻ വൃണങ്ങളായിരുന്നു . മോശം ജീവിതത്തിലും വഴിവിട്ട ബന്ധത്തിലും അയാൾ ഒരു എയ്ഡ്സ് രോഗിയായി മാറിയിരുന്നു. അയാളുടെ അവസ്ഥ കണ്ട മക്കൾ കരഞ്ഞുപറഞ്ഞപ്പോൾ ഉഷ അയാളെ വീട്ടിൽ താമസിക്കാൻ അനുമതി നൽകി . ഓരോ ദിവസം കഴിയും തോറും അയാൾ പഴയ സ്വഭാവത്തിലേക്ക് തന്നെ തിരികെ എത്തിക്കൊണ്ടിരുന്നു .
ഓരോരോ നിബന്ധനകൾ അയാൾ വെച്ചുതുടങ്ങി . ആദ്യം കേസ് പിൻവലിക്കണം എന്നായിരുന്നു , ഭർത്താവിന്റെ ദുരുദ്ദേശം വ്യക്തമായി മനസിലായ ഉഷ റാണി ഭർത്താവിനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. എന്നാൽ വാശിയോടെ വീണ്ടും തിരികെ വീട്ടിലേക്കെത്തിയ അയാൾ ഉഷയെ ലൈംഗികമായി കീഴ്പ്പെടുത്താൻ ശ്രെമിച്ചു . ഇതാ കണ്ട് തടയാൻ എത്തിയ മകളെ കണ്ട് ” നിന്നെ കിട്ടിയില്ലെങ്കിൽ വേണ്ട നിന്റെ മകളെ ആണേലും മതി എന്ന് പറഞ്ഞുകൊണ്ട് സ്വന്തം മകളെ വലിച്ചിഴച്ചുകൊണ്ട് മുറിയിലേക്ക് പോയി വാതിലടച്ചു ” എന്ത് ചെയ്യണമെന്നറിയാതെ അലറി വിളിച്ചെത്തിയ ഉഷ കയ്യിൽ കിട്ടിയ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ജനൽ ചില്ല പൊളിച്ചു അകത്തുകേറിയപ്പോൾ കണ്ടത് മകളെ നശിപ്പിക്കാനായി വസ്ത്രങ്ങൾ വലിച്ചൂരുന്ന ഭർത്താവിനെയായിരുന്നു . അമ്മയ്ക്ക് ഒപ്പം ദുർഗയായി മാറിയ ഉഷാ റാണി ഉഗ്ര രുപം പൂണ്ട് ഭർത്താവിനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അനക്കം നിലയ്ക്കും വരെ തല്ലി ..ശേഷം പോലീസിന് കീഴടങ്ങുകയും ചെയ്തു .
കൊല ചെയ്യാനുള്ള സാഹചര്യം കണക്കിലെടുത്ത് ഉഷയെ കോടതി വെറുതെ വിട്ടു .മാനഭംഗ ശ്രമത്തിനിടയിൽ സ്വയരക്ഷക്കായി കൊല ചെയ്താൽ ലഭിക്കുന്ന നിയമനുകൂല്യം സെക്‌ഷൻ 100 പ്രകാരം അവർ ഉഷയെ വെറുതെ വിട്ടു ..പിന്നീടുള്ള ജീവിതം മക്കൾക്കായി സമർപ്പിച്ച ഉഷാറാണി പഠിച്ചു ബാങ്കിൽ ജോലി നേടുകയും മക്കളെ അന്തസ്സായി പഠിപ്പിച്ച് സമാദാനത്തോടെ ജീവിക്കുകയാണ് ഇന്ന് .. ഒരു നിമിഷം ഇരു കയ്യും കൂപ്പി തൊഴുതുപോകും ആ അമ്മയ്ക്ക് മുന്നിൽ ..ഉഷ റാണിയാണ് യഥാർത്ഥ അമ്മ സ്വന്തം മക്കളെ പോലും മോശം കണ്ണുകളോടെ നോക്കുന്ന അവനെയൊക്കെ ഇതുപോലെ തന്നെ ഇഞ്ചിഞ്ചായി കൊല്ലണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ...
Content Highlight: The father took off his daughter's clothes, and the mother saw this ...

































