---
title: "മണ്ണുനിരത്താൻ ശ്രമിക്കുന്നതിനിടയിൽ മണ്ണിനടിയിൽ നിന്നും കിട്ടിയത് എന്താണെന്ന് കണ്ടോ? പകുതിയും ദ്രവിച്ചു പോയി!"
english_title: "Did you see what came up from under the soil while trying to level the soil? Half of it rotted away!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110983/did-you-see-what-came-up-from-under-the-soil-while-trying-to-level-the-soil-half-of-it-rotted-away"
published_at: "2023-04-25T21:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447fa5e34d9b_viral.jpg"
keywords: []
---

# മണ്ണുനിരത്താൻ ശ്രമിക്കുന്നതിനിടയിൽ മണ്ണിനടിയിൽ നിന്നും കിട്ടിയത് എന്താണെന്ന് കണ്ടോ? പകുതിയും ദ്രവിച്ചു പോയി!

> **Lead Summary:** വളരെ അത്ഭുതകരമായ ഒരു കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. വാർത്ത കേൾക്കുമ്പോൾ നിങ്ങൾക്ക് ഇത് ഉത്തരേന്ത്യയിൽ എവിടെയോ നടന്ന ഒരു സംഭവമായിട്ടായിരിക്കും ആദ്യം തോന്നുക. എന്നാൽ ഇത് സംഭവിച്ചിരിക്കുന്നത് എവിടെയും അല്ല. മറിച്ച് നമ്മുടെ കൊച്ചു കേരളത്തിൽ ആണ് എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്തുത.

## Article Content

വളരെ അത്ഭുതകരമായ ഒരു കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. വാർത്ത കേൾക്കുമ്പോൾ നിങ്ങൾക്ക് ഇത് ഉത്തരേന്ത്യയിൽ എവിടെയോ നടന്ന ഒരു സംഭവമായിട്ടായിരിക്കും ആദ്യം തോന്നുക. എന്നാൽ ഇത് സംഭവിച്ചിരിക്കുന്നത് എവിടെയും അല്ല. മറിച്ച് നമ്മുടെ കൊച്ചു കേരളത്തിൽ ആണ് എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്തുത.

തൃശ്ശൂരിലെ ചാലക്കുടിയിൽ നിന്നും ആണ് ഇപ്പോൾ ഈ വാർത്ത പുറത്തുവരുന്നത്. പറമ്പിൽ മണ്ണ് നികത്തുകയായിരുന്നു ഒരു വ്യക്തി. അതിനിടയിലാണ് പണ്ട് നഷ്ടപ്പെട്ടുപോയ 25000 രൂപ ഇവർക്ക് കിട്ടിയത്. പണ്ട് എന്നു പറയുമ്പോൾ മൂന്നു മാസങ്ങൾക്ക് മുൻപാണ് നഷ്ടപ്പെട്ടത്. ഇപ്പോൾ മൂന്നു മാസത്തിനുശേഷം ഇരുപത്തി അയ്യായിരം രൂപ ഇവർക്ക് മണ്ണിനടിയിൽ നിന്നും കിട്ടിയിരിക്കുകയാണ്.

പണം നഷ്ടപ്പെട്ട വ്യക്തിക്ക് തന്നെയാണ് ഇപ്പോൾ പണം തിരിച്ചു ലഭിച്ചിരിക്കുന്നത്. തച്ചുടപ്പറമ്പ് പത്താഴക്കാട്ടിൽ മോഹനന്റെ വീട്ടിലെ പറമ്പിൽ നിന്നും ആണ് കഴിഞ്ഞദിവസം മണ്ണ് മാറ്റുന്നതിനിടയിൽ ഇത്രയും രൂപ കണ്ടുകിട്ടിയത്.

മണ്ണു നിരത്തുന്ന സമയത്ത് രമേശൻ എന്ന വ്യക്തിയുടെ 25000 രൂപ ആയിരുന്നു നഷ്ടപ്പെട്ടത്. പിന്നീട് അത് കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. മഴക്കാലത്ത് സ്ഥിരം ചെയ്യാറുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു വീട്ടുമുറ്റത്ത് മണ്ണ് അടിക്കുവാൻ തീരുമാനിച്ചത്.

മണ്ണ് നിരത്താൻ ശ്രമിക്കുന്നതിനിടയിൽ ആണ് പണം കണ്ടെത്തിയത്. ഉടൻതന്നെ മോഹൻ രമേശനെ വിളിച്ചു പണം ഏൽപ്പിച്ചു. കൃഷിപ്പണിയെടുത്താണ് മോഹൻ കുടുംബം നോക്കുന്നത്. എന്നാൽ ഏറ്റവും സങ്കടകരമായ വസ്തുത എന്തെന്നാൽ ഇതിൽ പകുതിയോളം പണം ദ്രവിച്ചു പോയി എന്നതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110983/did-you-see-what-came-up-from-under-the-soil-while-trying-to-level-the-soil-half-of-it-rotted-away)