ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ച കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി

ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ച  കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി
Apr 2, 2023 12:23 PM | By Susmitha Surendran

ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ അഖില എസ് നായര്‍ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. കുടുംബം പോറ്റാന്‍ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടമാണ് ശമ്പളത്തിന് വേണ്ടി വനിത കണ്ടക്ടര്‍ നടത്തിയ പ്രതിഷേധമെന്നും അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് പൂര്‍ണ്ണ രൂപം

ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം…കുടുംബം പോറ്റാന്‍ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം…പക്ഷെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അട്ടിപേര്‍വകാശം സ്വയം ഏറ്റെടുത്ത യജമാനന്‍മാര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല…


തൊഴിലാളിവര്‍ഗ്ഗ ജന്‍മികള്‍ ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീര്‍ത്തു…നവോത്ഥാനം,വനിതാമതില്‍,സ്ത്രിസ്വാതന്ത്ര്യം..ഒരു ഉളുപ്പുമില്ലാതെ നാഴിക്കക്ക് നാല്‍പത് വട്ടം സ്വന്തം ഭാഷയെ (അമ്മ മലയാളത്തെ) വ്യഭിചരിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളായിമാറുന്നു…

ക്രാ തുഫു …?????? അതേസമയം, ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധച്ച അഖിലയെ പാല ഡിപ്പോയിലേക്കാണ് അധികൃതര്‍ സ്ഥലം മാറ്റിയത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി 11-ാം തിയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്.

പ്രതിഷേധ ബാഡ്ജ് ധരിച്ച അഖിലയുടെ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനും കെ എസ് ആര്‍ ടി സിക്കും അപകീപര്‍ത്തിപ്പെടുത്തിയെന്നാണ് സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നത്.


Actor Harish Peradi supported the KSRTC conductor who protested against non-payment of salary

Next TV

Related Stories
Top Stories