അടച്ചിട്ടിരിക്കുന്ന സിംഹങ്ങളുടെ കൂട്ടിൽ യുവാവ്, പിന്നീട് സംഭവിച്ചത്

അടച്ചിട്ടിരിക്കുന്ന സിംഹങ്ങളുടെ കൂട്ടിൽ യുവാവ്, പിന്നീട് സംഭവിച്ചത്
2023-04-02T10:34:00 | By Susmitha Surendran

അടച്ചിട്ടിരിക്കുന്ന ഒരു സ്ഥലത്ത് രണ്ട് സിംഹങ്ങളുടെ ഇടയിൽ‌ പെട്ടാൽ എന്താവും അവസ്ഥ. ജീവൻ ബാക്കിയുണ്ടാകുമോ എന്ന കാര്യത്തിൽ പോലും സംശയം ആണല്ലേ? അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. പാകിസ്ഥാനിൽ നിന്നുള്ള സാഹിദ് ഖിസാർ ഇതുപോലെ മൃഗങ്ങൾക്കൊപ്പമുള്ള അനേകം ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെയ്ക്കാറുണ്ട്.

മൃ​ഗങ്ങളെ മെരുക്കുന്ന ആളാണ് സാഹിദ് എന്നാണ് മനസിലാകുന്നത്. എന്നാൽ, അടുത്തിടെ ഭയപ്പെടുത്തുന്ന ഒരു വീഡിയോ ഇയാൾ പങ്ക് വയ്ക്കുകയുണ്ടായി. അതിൽ രണ്ട് പെൺ സിംഹങ്ങളെ അടച്ചിട്ടിരിക്കുന്ന കൂട്ടിലേക്ക് ഇയാൾ ചെല്ലുന്നതാണ് കാണുന്നത്.

എന്നാൽ, പിന്നാലെ അതിൽ ഒരു സിംഹം ഇയാളെ ഓടിക്കുന്നു. ഒരു ഭാ​ഗത്ത് ഒതുങ്ങിയ ഇയാളെ പിന്നീട് രണ്ട് സിംഹങ്ങളും ചേർന്ന് അക്രമിക്കുകയാണ്. അയാൾ അവയിൽ നിന്നും കുതറി മാറാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ, ആദ്യമൊന്നും അതിന് സാധിക്കുന്നില്ല. പിന്നാലെ, മറ്റൊരാൾ കൂടി ഇയാളെ സഹായിക്കാൻ വേണ്ടി വരുന്നുണ്ട്.


ഒടുവിൽ ഒരു വിധത്തിൽ സിംഹത്തിന്റെ അക്രമത്തിൽ നിന്നും ഇയാൾ രക്ഷപ്പെടുന്നതാണ് വീഡിയോയിൽ കാണുന്നത്. മറ്റൊരു വീഡിയോ കൂടി ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലും സിംഹങ്ങൾ ഇയാളെ പോകാൻ വിടാതെ പിടിച്ചിരിക്കുന്നത് കാണാം.

സിംഹങ്ങൾ അക്രമിക്കുന്നു എന്ന് തന്നെയാണ് അടിക്കുറിപ്പിലും പറഞ്ഞിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ച വീഡിയോ അധികം വൈകാതെ തന്നെ വൈറലായി. അനേകം ആളുകളാണ് വീഡിയോ കണ്ടത്.

എന്നാൽ, മിക്കവരും അഭിപ്രായപ്പെട്ടത് അത് അയാളെ സിംഹങ്ങൾ അക്രമിക്കുന്നതൊന്നും അല്ല മറിച്ച് അവ കൂട്ടുകൂടി കളിക്കാൻ വരുന്നതാണ് എന്നാണ്. ചിലർ ഒരു പടി കൂടി കടന്ന്, ശരിക്കും അവ അക്രമിക്കാൻ തീരുമാനിച്ചിരുന്നു എങ്കിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ നിങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്ന് എഴുതി.

Content Highlight: The young man in the closed lions' cage, and what happened next

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup