' ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണ് '? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തുന്ന മമ്മൂട്ടി, വീഡിയോ

' ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണ് '? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തുന്ന മമ്മൂട്ടി, വീഡിയോ
Apr 1, 2023 07:37 PM | By Susmitha Surendran

സാങ്കേതികവിദ്യയിലെ മാറ്റങ്ങളോട് മമ്മൂട്ടിക്കുള്ള താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. മൊബൈല്‍ ഫോണിലും ക്യാമറയിലും വാഹനങ്ങളിലുമൊക്കെ ഉണ്ടാവുന്ന ഏറ്റവും പുതിയ അപ്ഡേഷനുകള്‍ മനസിലാക്കാനും അവ ഉപയോഗിച്ചുനോക്കാനും ശ്രമിക്കാറുള്ള ആളാണ് അദ്ദേഹം.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്. സംവിധായകന്‍ ജിയോ ബേബിയുടെ മകനായ മ്യൂസിക്കില്‍ നിന്ന് ഒരു മൊബൈല്‍ ആപ്പിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍.

അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള ഒരു വീഡിയോ എഡിറ്റിംഗ് ആപ്പ് മമ്മൂട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് മ്യൂസിക്. ഇത് സാകൂതം ശ്രദ്ധിക്കുന്ന മമ്മൂട്ടി ഇടയ്ക്ക് കുട്ടിയോട് സംശയങ്ങളും ചോദിക്കുന്നുണ്ട്. ഇതില്‍ വീഡിയോ കട്ട് ചെയ്യുന്നത് എങ്ങനെയാണെന്നാണ് മമ്മൂട്ടി ചോദിക്കുന്ന ഒരു സംശയം.

കുട്ടി അത് വിശദീകരിക്കുന്നുമുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍ ആയ അഭിജിത്ത് ആണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Now a video of director Jio Baby's son and Mammootty is going viral.

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories