---
title: "നടൻ അശോകനെ ഖത്തർ പൊലീസ് അറസ്റ്റ് ചെയ്തു,  സംഭവം ഇങ്ങനെ ..."
english_title: "Actor Ashoka was arrested by the Qatar police, here's what happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106189/actor-ashoka-was-arrested-by-the-qatar-police-heres-what-happened"
published_at: "2023-03-30T21:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425b3be7be46_ashokan.jpg"
keywords: []
---

# നടൻ അശോകനെ ഖത്തർ പൊലീസ് അറസ്റ്റ് ചെയ്തു,  സംഭവം ഇങ്ങനെ ...

> **Lead Summary:** നിരവധി സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശോകൻ. ഹരിഹർ നഗർ എന്ന സിനിമയിൽ ഇദ്ദേഹം അവതരിപ്പിച്ച തോമസുകുട്ടി എന്ന ഒറ്റ കഥാപാത്രം മതി എല്ലാകാലത്തും ഇദ്ദേഹത്തെ ഓർക്കുവാൻ.

## Article Content

നിരവധി സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അശോകൻ. ഹരിഹർ നഗർ എന്ന സിനിമയിൽ ഇദ്ദേഹം അവതരിപ്പിച്ച തോമസുകുട്ടി എന്ന ഒറ്റ കഥാപാത്രം മതി എല്ലാകാലത്തും ഇദ്ദേഹത്തെ ഓർക്കുവാൻ.

ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിന്റെ കരിയറിലെ ഒരു വളരെ പ്രധാനപ്പെട്ട കാര്യം പറയുകയാണ്. ഖത്തറിൽ വെച്ച് നടന്ന സംഭവത്തെ കുറിച്ചാണ് ഇദ്ദേഹം ആദ്യമായി വെളിപ്പെടുത്തുന്നത്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ആദ്യമായി ഈ കാര്യം വെളിപ്പെടുത്തിയത്. ഇദ്ദേഹം ഖത്തറിൽ ഒരു പരിപാടിക്ക് വേണ്ടി പോയത് ആയിരുന്നു. അതിനുമുമ്പ് ഇദ്ദേഹം അഭിനയിച്ച സിനിമയായിരുന്നു പ്രമാണം എന്ന സിനിമ.

ഒരു ലഹരിക്ക് അടിമപ്പെട്ട യുവാവിന്റെ കഥയായിരുന്നു ഇദ്ദേഹം സിനിമയിൽ അവതരിപ്പിച്ചത്. ആ സമയത്ത് ഈ സിനിമയിലെ സ്റ്റില്ലുകൾ ധാരാളം പത്രം ആദ്യമായി മാസികകളിൽ വന്നിരുന്നു. ഇതെല്ലാം ചേർത്തുവെച്ചുകൊണ്ട് ആരോ താരത്തിന് പണി നൽകുകയായിരുന്നു.

ചിത്രങ്ങൾ എല്ലാം ചേർത്തുവെച്ചുകൊണ്ട് ഒരു വ്യക്തി ഖത്തറിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇന്ത്യയിൽ നിന്ന് വന്ന ലഹരി കടത്തുകാരൻ ആണ് അശോകൻ എന്നൊക്കെയായിരുന്നു അവർ പറഞ്ഞത്. സ്റ്റില്ലുകൾ കൂടി കണ്ടതോടെ പൊലീസുകാരും തെറ്റിദ്ധരിച്ചു എന്നാണ് അശോകൻ പറയുന്നത്.

അവർ പിടിച്ചുകൊണ്ടുപോയി ജയിലിൽ ഇട്ടു എന്നാണ് അശോകൻ പറയുന്നത്. പാക്കിസ്ഥാനിൽ നിന്നും ഉള്ള തടവുകാർ പോലും അവിടെയുണ്ടായിരുന്നു എന്നും കരയുകയല്ലാതെ വേറെ മാർഗം ഒന്നും ഉണ്ടായിരുന്നില്ല എന്നുമാണ് അശോകൻ പറയുന്നത്.

അശോകന് പണി നൽകിയത് ഒരു സിനിമാസ്റ്റിൽ ആയിരുന്നു എങ്കിൽ ഇദ്ദേഹത്തെ രക്ഷിച്ചതും ഒരു സിനിമാ സ്റ്റിൽ തന്നെയാണ്. ആ സമയത്ത് ഇദ്ദേഹം ചെയ്ത ഒരു സിനിമയായിരുന്നു അനന്തരം. ഈ സിനിമയിലെ ഒരു വാർത്താ കട്ടിങ്ങും മാസികയിൽ വന്നിരുന്നു. ഇത് കണ്ടപ്പോൾ ആണ് ഇദ്ദേഹം ഒരു നടനാണ് എന്ന സത്യം ഖത്തർ പൊലീസിന് ബോധ്യപ്പെട്ടത് എന്നാണ് അശോകൻ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/106189/actor-ashoka-was-arrested-by-the-qatar-police-heres-what-happened)