ആസീലിന് ഇന്നസെൻ്റ് മതിയെന്ന് അമ്മാമയും പറഞ്ഞു, പ്രണയമെന്നാൽ തനിക്ക് ഭാര്യ ആലീസ് ആണ്; ഇന്നസെന്റ് പറഞ്ഞത്

ആസീലിന് ഇന്നസെൻ്റ് മതിയെന്ന് അമ്മാമയും പറഞ്ഞു, പ്രണയമെന്നാൽ തനിക്ക് ഭാര്യ ആലീസ് ആണ്; ഇന്നസെന്റ് പറഞ്ഞത്
Mar 27, 2023 12:59 PM | By Susmitha Surendran

ഓരോ മലയാളികളെയും കുടുകുടാ ചിരിപ്പിച്ച നടൻ ഇന്നസെന്റിന്റെ വിയോഗം മലയാളികളെ ഏറെ സങ്കടത്തിൽ ആഴ്ത്തിയിക്കുകയാണ് . പലപ്പോഴും ഇന്നസെന്റ് പറയുന്ന കഥകളിൽ പ്രധാന കഥാപാത്രമായി ഭാര്യ ആലീസും ഉണ്ടാവാറുണ്ട്.

ഇപ്പോൾ ഇന്നസെന്റ് വിടപറയുമ്പോൾ ഇരുവരും ഒന്നിച്ചു നൽകിയ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. കഴിഞ്ഞ വർഷത്തെ വാലന്റൈൻസ് ദിനത്തിൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഇവർ തങ്ങളുടെ സ്നേഹത്തെ കുറിച്ചൊക്കെ വാചാലയിരുന്നു. വിവാഹശേഷം പ്രണയിച്ചവർ ആയിരുന്നു ഇരുവരും.


അതിനു മുൻപ് രണ്ടുപേർക്കും പ്രണയം ഉണ്ടായിരുന്നില്ല. താൻ ആർക്കും ഒരു ലവ് ലെറ്റർ കൊടുക്കുകയോ പ്രണയാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. ഇഷ്ടം തോന്നിയവരെയെല്ലാം നേരം പോക്കുകൾ പറഞ്ഞ് ചിരിപ്പിക്കണം എന്നേ തോന്നിയുള്ളൂ. അല്ലാതെ പ്രണയിക്കണം എന്ന് തോന്നിയില്ലെന്നാണ് നടൻ പറഞ്ഞത്. 

പൂർണമായും ഒരു അറേഞ്ചഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. ആലീസിനെ കാണും മുൻപ് മൂന്ന് നാല് പേരെ കാണാൻ പോയിട്ടുണ്ടെന്നാണ് ഇന്നസെന്റ് പറഞ്ഞത്. അന്ന് ഇന്നസെന്റ് സിനിമ നടനാണെന്ന് ഒന്നും ആലീസിന് അറിയില്ലായിരുന്നു, ബിസിനസുകാരൻ ആയിട്ടാണ് പെണ്ണ് കാണാൻ വന്നതെന്നും ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടെന്നുമാണ് ആലീസ് പറഞ്ഞത്.


ആലോചനയുമായി ചെന്ന ദിവസം തന്നെ ആലീസിൻ്റെ അമ്മാമയെ ഇന്നസെൻ്റ് വശത്താക്കിയിരുന്നു. അതോടെ ആസീലിന് ഇന്നസെൻ്റ് മതിയെന്ന് അമ്മാമയും പറഞ്ഞു. തുടർന്നായിരുന്നു വിവാഹം. സിനിമകളുടെ തിരക്കിലാണെങ്കിലും ഇരുവരും ഒന്നിച്ച് നിരവധി യാത്രകൾ ചെയ്യാറുണ്ടായിരുന്നു. അസുഖം വരുന്നതിന് മുൻപ് ഷൂട്ടിംഗിന് പോകുമ്പോൾ ആലിസ് ഇന്നസെൻ്റിന് ഒപ്പം പോകാറില്ലായിരുന്നു. ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടിവരുന്നതിലാണ് അത്.

എന്നാൽ അമേരിക്ക, ജർമനി, സിങ്കപ്പൂർ തുടങ്ങിയ വിദേശ യാത്രകളൊക്കെ ഒന്നിച്ചായിരുന്നു എന്നാണ് താരപത്നി പറഞ്ഞത്. അഭിമുഖങ്ങളിൽ പരസ്‌പരം കൊണ്ടും കൊടുത്തുമാണ് ഇവർ സംസാരിക്കാറുള്ളത്. നർമ്മത്തിന്റെ കാര്യത്തിൽ ആലീസും ഒട്ടും പുറകോട്ടല്ല. അറേ‍ഞ്ച് മാരേജിനേക്കാൾ നല്ലത് ലവ് മാരേജാണെന്നും കുറച്ചു കൂടി പരസ്പരം മനസിലാക്കി ജീവിക്കാൻ സാധിക്കുമെന്നും അഭിമുഖത്തിൽ ആലീസ് പറഞ്ഞിരുന്നു.


പരസ്പരം മനസിലാക്കിയിരുന്നുവെങ്കിൽ ഞാൻ ആലീസിനെ വിവാഹം ചെയ്യില്ലായിരുന്നു എന്നായിരുന്നു അപ്പോൾ നടന്റെ കൗണ്ടർ. ഉടൻ ആലീസിന്റെ മറുപടി വന്നു. 'അങ്ങനെ മനസിലാക്കിയിരുന്നുവെങ്കിൽ നേരത്തെ വേണ്ടായെന്ന് വെക്കാൻ സാധിക്കുമായിരുന്നു.'

ആലീസിന്റെ സംശയങ്ങളെ കുറിച്ചും ഇന്നസെന്റ് പറഞ്ഞിരുന്നു. 'ചില സിനിമയിലെ സീനുകൾ കണ്ട് കഴിയുമ്പോൾ ആലീസ് ചോദിക്കും നിങ്ങൾ വീട്ടിൽ എന്റെയടുത്ത് പറയുന്ന ഡ‍യലോ​ഗുകളാണല്ലോ സിനിമയിൽ കെപിഎസി ലളിതയ്ക്കൊപ്പമോ സുകുമാരിക്കൊപ്പമോ ഒക്കെ അഭിനയിക്കുമ്പോൾ പറയുന്നത്.

അപ്പോൾ നിങ്ങൾ സിനിമയിലാണോ അതോ ജീവിതത്തിലാണോ അഭിനയിക്കുന്നതെന്ന്, കുഴിയിലേക്ക് വെക്കാനായിട്ടും ആലീസിന് ഇപ്പോഴും സംശയങ്ങളാണ്' എന്ന കമന്റോടെയാണ് ഇന്നസെന്റ് അത് പറഞ്ഞു നിർത്തിയത്. പ്രണയമെന്നാൽ തനിക്ക് ഭാര്യ ആലീസ് ആണെന്ന് പറഞ്ഞു വയ്ക്കുകയായിരുന്നു ഇന്നസെന്റ് ആ അഭിമുഖത്തിൽ.


Now an old interview of Innocent is going viral.

Next TV

Related Stories
Top Stories










News Roundup