നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി
Mar 27, 2023 11:55 AM | By Susmitha Surendran

നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി. അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.

തന്റെ അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും, ക്യാൻസറിനെതിരായ ധീരമായ പോരാട്ടവും, അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.


പോസ്റ്റിൻ്റെ പൂർണരൂപം:

മലയാളത്തിലെ ശ്രദ്ധേയനായ നടനും മുൻ എംപിയും അത്ഭുത മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗവാർത്ത കേൾക്കുമ്പോൾ ദുഖമുണ്ട്. തൻ്റെ അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തി.

അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും ക്യാൻസറിനെതിരായ ധീരമായ പോരാട്ടവും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം.

Rahul Gandhi condoles the death of actor Innocent.

Next TV

Related Stories
Top Stories