അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്, നഷ്ടം നമുക്കു മാത്രമാണ്; വിനീത് ശ്രീനിവാസന്‍

അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്,  നഷ്ടം നമുക്കു മാത്രമാണ്; വിനീത് ശ്രീനിവാസന്‍
Mar 27, 2023 11:41 AM | By Susmitha Surendran

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് ഇന്നസെന്റ് . മലയാള സിനിമയ്ക്കും മലയാളികൾക്കും തീരാനഷ്ടം തന്നെയാണ് നടന്റെ വിയോഗം .

നിരവധി പേരാണ് ഇന്നസെന്റിന് അനുശോചനം അർപ്പിച്ച് കൊണ്ട് എത്തുന്നത് . ഇപ്പോഴിതാ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.


തന്റെ മാതാപിതാക്കളുടെ വിവാഹത്തിന് ഇന്നസെന്റ് ഭാര്യയായ ആലീസിന്റെ വള പണയം വെച്ച് നല്‍കിയ പണത്തെ കുറിച്ചും മറ്റും താന്‍ കേട്ടറിഞ്ഞ കഥകളുമാണ് വിനീത് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

'എന്തു പറയണം എന്നറിയില്ല. ഒരുപാട് ഓര്‍മ്മകളുണ്ട്. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകള്‍ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേല്‍പ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്.


എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്. ഗീത് ഹോട്ടലിന് വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിന് വേണ്ടി കാത്തുനിന്ന പ്രതിഭാശാലികള്‍ ഓരോരുത്തരെയും ഓര്‍ക്കുന്നു. മറുകരയില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്', വിനീത് ശ്രീനിവാസന്‍ പറയുന്നു. 

The friends who used to be around my father are leaving the stage one by one, and the loss is only ours; Vineeth Srinivasan

Next TV

Related Stories
Top Stories