ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല; നടന്‍ സലിം കുമാര്‍

ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല; നടന്‍ സലിം കുമാര്‍
Mar 27, 2023 10:48 AM | By Susmitha Surendran

ഇന്നസെന്റിന് താന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ലെന്ന് നടന്‍ സലിം കുമാര്‍. ഇന്നസെന്റ് ചേട്ടന്‍ നമുക്ക് ഒന്നും കാണാനാവാത്ത ദൂരെയൊരു ലൊക്കേഷനില്‍ ഷൂട്ടിംഗിന് പോയിരിക്കുകയാണ്. ആ സിനിമയില്‍ ഞാനുമുണ്ട്. പക്ഷെ എന്റെ ഡേറ്റ് ആയിട്ടില്ല എന്നാണ് സലിം കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സലിം കുമാറിന്റെ പോസ്റ്റ്:

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മ്മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തു കൊണ്ടേയിരിക്കും.


ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല. മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല,.

https://www.facebook.com/SalimKumarOfficialPage/posts/766885714804315

ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ. എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍………

Actor Salim Kumar says he is not paying homage to Innocent.

Next TV

Related Stories
Top Stories