ഇന്നസെന്‍റിന്റെ അരികെ നിന്ന് മാറാതെ മമ്മൂട്ടി; വിയോഗം താങ്ങാനാവാതെ നടൻ

ഇന്നസെന്‍റിന്റെ അരികെ നിന്ന് മാറാതെ മമ്മൂട്ടി; വിയോഗം താങ്ങാനാവാതെ നടൻ
Mar 27, 2023 10:34 AM | By Susmitha Surendran

പ്രിയ നടൻ ഇന്നസെന്റിന്റെ വിയോ​ഗത്തോടെ മലയാള സിനിമയുടെ ഒരു അഭിനയ യു​ഗത്തിന് ആന്ത്യമാവുകയാണ്. നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നസെന്റിനെ ഒരുനോക്ക് കാണാനായി ആശുപത്രിയിൽ എത്തിച്ചേർന്നത്.

ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിൽ നൂറ് കണക്കിന് ആളുകളാണ് പ്രിയ നടനെ അവസാനമായൊന്ന് കാണാൻ എത്തിച്ചേരുന്നത്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ കഴിഞ്ഞ ​ദിവസം മുതൽ മമ്മൂട്ടി ഉണ്ടായിരുന്നു.


ഇപ്പോൾ ഇൻഡോർ സ്റ്റേഡിയത്തിലും അദ്ദേഹം എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് മമ്മൂട്ടി ലേക്ക്ഷോർ ആശുപത്രിയിൽ എത്തിച്ചേർന്നത്.


ശേഷം മടങ്ങിയ മമ്മൂട്ടി ഇന്നസെന്റിന്റെ വിയോ​ഗം അറിഞ്ഞ് തിരികെ ആശുപത്രിയിൽ എത്തുകയും ഏറെ സമയം ഇവിടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് 9.30യോടെ അദ്ദേഹം ഇൻഡോർ സ്റ്റേഡിയത്തിലും എത്തി.


Mammootty reached the indoor stadium to meet actor Innocent

Next TV

Related Stories
Top Stories