മൃ​ഗശാലയിൽ നിന്നും ഓടിപ്പോയി മൂന്ന് മണിക്കൂർ നേരം തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് സീബ്ര

മൃ​ഗശാലയിൽ നിന്നും ഓടിപ്പോയി മൂന്ന് മണിക്കൂർ നേരം തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് സീബ്ര
Mar 26, 2023 01:44 PM | By Susmitha Surendran

മൃ​ഗശാലയിൽ നിന്നും മൃ​ഗങ്ങൾ ചാടിപ്പോകുന്നത് പുതിയ സംഭവം ഒന്നുമല്ല. ഇടയ്ക്ക് അങ്ങനെ സംഭവിക്കാറുണ്ട് അല്ലേ? അതുപോലെ ദക്ഷിണ കൊറിയയുടെ തലസ്ഥാന ന​ഗരമായ സോളിൽ നിന്നും ഒരു സീബ്ര ഓടിപ്പോയി. മൂന്ന് മണിക്കൂറുകൾ ന​ഗരത്തിൽ ചെലവഴിച്ച ശേഷം തിരികെ കൊണ്ടു വന്നു.

സോൾ ചിൽഡ്രൻസ് ഗ്രാൻഡ് പാർക്ക് മൃഗശാലയിൽ നിന്നുമാണ് സെറോ എന്ന് പേരുള്ള ഒരു ആൺ സീബ്ര വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഓടിപ്പോയത്. അതിനെ സുരക്ഷിതമായി പിടികൂടുന്നതിന് വേണ്ടി പോലീസും ഫയർഫോഴ്‌സും മൃഗശാല ജീവനക്കാരും പിന്നാലെ തന്നെ ഇറങ്ങി.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ സീബ്ര തിരക്കേറിയ റോഡിലൂടെ നടന്ന് നീങ്ങുന്നത് കാണാമായിരുന്നു. അതുപോലെ, നഗരത്തിന്റെ കിഴക്ക് ഭാ​ഗത്തായി സീബ്ര രക്ഷപ്പെട്ട സ്ഥലത്തിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിൽ ഒരു തെരുവിലൂടെ ഇത് അലഞ്ഞുതിരിയുന്നതും വേസ്റ്റ് ബിന്നുകൾ മണത്ത് നോക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

https://twitter.com/i/status/1638820623752527872

2021 -ൽ ചിൽഡ്രൻസ് ഗ്രാൻഡ് പാർക്ക് മൃഗശാലയിൽ തന്നെയാണ് സെറോ ജനിച്ചത്. അതിന്റെ കൂടിന് പുറത്തായി കെട്ടിയ മരവേലി തകർത്താണ് സീബ്ര അവിടെ നിന്നും പുറത്ത് കടന്നത് എന്ന് സോൾ ഗ്വാങ്ജിൻ ഫയർ സ്റ്റേഷനിൽ നിന്നും പറയുന്നു.

ഒടുവിൽ നെറ്റും മറ്റും ഉപയോ​ഗിച്ചാണ് സീബ്രയെ പിടികൂടിയത്. ഒടുവിൽ ഒരു ട്രക്കിന്റെ പിറകിലാക്കിയാണ് ഇതിനെ തിരികെ മൃ​ഗശാലയിലേക്ക് എത്തിച്ചത്.

പിന്നീട്, മൃ​ഗഡോക്ടർമാർ എത്തി സെറോയെ വിശദമായി പരിശോധിച്ചു. അലഞ്ഞുതിരിഞ്ഞ് നടന്നു എങ്കിലും അതിന് ആരോ​ഗ്യ കാര്യത്തിൽ പ്രശ്നം ഒന്നുമില്ല എന്നും ഡോക്ടർമാർ വിലയിരുത്തി. 38 ഇനങ്ങളിൽ പെടുന്ന നാന്നൂറോളം മൃ​ഗങ്ങളാണ് ചിൽഡ്രൻസ് ഗ്രാൻഡ് പാർക്ക് മൃഗശാലയിൽ ആകെ ഉള്ളത്.

A zebra escaped from a zoo and wandered the streets for three hours,video

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories