ഈ ഷോയില്‍ കള്ളത്തരങ്ങള്‍ ഒന്നും കാണിക്കാന്‍ പറ്റില്ല; മോഹന്‍ലാല്‍

ഈ ഷോയില്‍ കള്ളത്തരങ്ങള്‍ ഒന്നും കാണിക്കാന്‍ പറ്റില്ല; മോഹന്‍ലാല്‍
Mar 26, 2023 12:33 PM | By Susmitha Surendran

മലയാളം ബിഗ് ബോസ് സീസണ്‍ അഞ്ച് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഷോയെക്കുറിച്ച് മനസ്സുതുറന്ന് അവതാരകന്‍ മോഹന്‍ലാല്‍.

എല്ലാ സീസണുകളും താന്‍ ഒറിജിനല്‍ ആയാണ് നിന്നതെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ ഈ ഷോയില്‍ കള്ളത്തരങ്ങള്‍ ഒന്നും കാണിക്കാന്‍ പറ്റില്ല.


എല്ലാവരും പറയും ഇത് സ്‌ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം ഇതൊരു ഭാഷയില്‍ മാത്രം നടക്കുന്ന ഷോ അല്ല. ഒരാളുടെ മനസില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ നേരത്തെ സ്‌ക്രിപ്റ്റ് ചെയ്യാന്‍ നമുക്ക് പറ്റില്ലല്ലോ.

അതൊന്നും ലോകത്താര്‍ക്കും സ്‌ക്രിപ്റ്റ് ചെയ്യാന്‍ പറ്റില്ല. അത്തരം കാര്യങ്ങളില്‍ ഏറ്റവും ഒറിജിനല്‍ ആയി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഒരാളെ സപ്പോര്‍ട്ട് ചെയ്യക, അയാള്‍ക്ക് വേണ്ടി നില്‍ക്കുകയൊന്നും ഞാന്‍ ചെയ്തിട്ടില്ല.


അങ്ങനെ ചെയ്യാന്‍ പറയുന്ന ദിവസം ഞാന്‍ ഇവിടുന്ന് ഇറങ്ങി പോകുകയും ചെയ്യും. അങ്ങനെ എന്തായാലും ഒരിക്കലും പറയേണ്ടി വരില്ല’, എന്നും മോഹന്‍ലാല്‍ പറഞ്ഞത്.

സിനിമയും ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതും റിസ്‌ക് നിറഞ്ഞ കാര്യങ്ങളാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.’

There are no fakes on this show; Mohanlal

Next TV

Related Stories
Top Stories