ഇങ്ങനൊരു വേദന ഒരിക്കലും അനുഭവിച്ചിട്ടില്ല, ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടിയിൽ സപർശിച്ച സ്ത്രീ പറയുന്നു

ഇങ്ങനൊരു വേദന ഒരിക്കലും അനുഭവിച്ചിട്ടില്ല, ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടിയിൽ സപർശിച്ച സ്ത്രീ പറയുന്നു
Mar 25, 2023 11:52 AM | By Susmitha Surendran

ഈ ലോകത്ത് പാമ്പുകളടക്കം ഒരുപാട് വിഷമുള്ള ജീവികളുണ്ട്. അതുപോലെ തന്നെ വിഷമുള്ള ചെടികളും ഉണ്ട്. അത്തരം ഒരു ചെടിയെ തൊടേണ്ടി വന്ന ഒരു സ്ത്രീ പറയുന്നത് ആറുമാസം താൻ കടന്നു പോയത് സമാനതകളില്ലാത്ത യാതനയിൽ കൂടിയാണ് എന്നാണ്. ഓസ്ട്രേലിയക്കാരിയായ നവോമി ലെവിസാണ് ലോകത്തിലെ തന്നെ അപകടകാരിയായ ചെടിയിൽ സ്പർശിച്ചതിന് വേദന അനുഭവിച്ചത്.

നവോമി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയത്ത് ബൈക്കിൽ നിന്നും വീഴുകയും ജിംപി ജിംപി എന്ന് പേരായ ലോകത്തിലെ തന്നെ അപകടകാരിയായ ചെടികളിലൊന്നായി അറിയപ്പെടുന്ന സസ്യത്തിൽ സ്പർശിക്കേണ്ടി വരികയും ചെയ്തു.

ഇത് സപർശിക്കുന്ന ആളുകളിലേക്ക് വിഷം ഏൽക്കും എന്നാണ് പറയുന്നത്. അതുപോലെ ഇത് സപർശിച്ചാൽ ആസിഡ് വീണതുപോലെ പൊള്ളുന്ന അനുഭവവും ഷോക്കേൽക്കുന്ന അനുഭവവും ഒരുമിച്ചുണ്ടാകും എന്നും പറയുന്നു.

ഇത് സ്പർശിച്ച ശേഷം ഉണ്ടാകുന്ന വേദന ഒമ്പത് മാസം വരെ നീണ്ടുനിൽക്കാം എന്നും പറയുന്നു. നവോമി പറയുന്നത് ഇതുപോലെ ഒരു വേദന അതിന് മുമ്പ് താൻ അനുഭവിച്ചിട്ടേ ഇല്ല എന്നാണ്. സഹിക്കാൻ കഴിയാത്ത വേദനയായിരുന്നു തനിക്ക് അനുഭവപ്പെട്ടത് എന്നും അവൾ പറയുന്നു.

പിന്നീട്, അവൾ‌ ഛർദ്ദിക്കാനും തുടങ്ങി. നാല് കുട്ടികളുണ്ട് നവോമിക്ക്. അതിൽ മൂന്ന് പ്രസവം സിസേറിയനും ഒന്ന് നോർമലും ആയിരുന്നു. ആ സമയത്ത് അനുഭവിച്ച വേദന ഇതിന്റെ ഏഴയലത്ത് പോലും എത്തില്ല എന്നും നവോമി പറയുന്നു.

ചെടിയിൽ മുട്ടേണ്ടി വന്ന ഉടനെ തന്നെ ഭർത്താവ് നവോമിയെ അടുത്തുള്ള ഫാർമസിയിലേക്കും പിന്നീട് വേദന മാറുന്നതിന് ചികിത്സ നൽകുന്നതിനായി ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഏഴ് ദിവസമാണ് നവോമി ആശുപത്രിയിൽ കിടന്നത്. പിന്നീട്, ആറുമാസക്കാലം വേദനയോടുള്ള പോരാട്ടം തന്നെ ആയിരുന്നു. ഒടുവിൽ നിരന്തരം വേദനയ്ക്കുള്ള മരുന്നും മറ്റും ഉപയോ​ഗിച്ച് ആറു മാസത്തിന് ശേഷമാണ് അവൾക്ക് തന്റെ വേദനകളെ മറികടക്കാൻ സാധിച്ചത്.

Never felt such pain, says woman who touched world's most dangerous plant

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories