'ഭാര്യയുമായുള്ള എല്ലാ ബന്ധവും ഇല്ലാതാകുന്നു': വീഡിയോയുമായി നടൻ വിനായകൻ

'ഭാര്യയുമായുള്ള എല്ലാ ബന്ധവും ഇല്ലാതാകുന്നു': വീഡിയോയുമായി നടൻ വിനായകൻ
Mar 24, 2023 10:18 PM | By Susmitha Surendran

ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭാ​ര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നുവെന്ന് വിനായകൻ പറഞ്ഞു.

'ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി', എന്നാണ് വിനായകൻ വീഡിയോയിൽ പറഞ്ഞത്.


മലയാളികളുടെ പ്രിയതാരമാണ് വിനായകൻ. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തമ്പി കണ്ണന്താനത്തിന്റെ മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലാണ് ആദ്യമായി അഭിനിയിച്ചത്.

എ.കെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് വിനായകനെ മലയാളസിനിമയില്‍ പ്രശസ്തനാക്കുന്നത്.

ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വിനായകന്‍ സ്വന്തമാക്കിയിരുന്നു.


Actor Vinayak says he is separating from his wife

Next TV

Related Stories
Top Stories