ഭാര്യയുടെ 'അസാധാരണമായ ഭാവം'ടാറ്റൂ ചെയ്ത് ഭര്‍ത്താവ്; കാരണം ഇതാണ് ...

ഭാര്യയുടെ 'അസാധാരണമായ ഭാവം'ടാറ്റൂ ചെയ്ത് ഭര്‍ത്താവ്; കാരണം ഇതാണ് ...
Mar 24, 2023 03:34 PM | By Susmitha Surendran

ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് ഇന്ന് സര്‍വസാധാരണമായി മാറിയിട്ടുണ്ട്. പ്രായഭേദമെന്യേ, ലിംഗഭേദമെന്യേ ടാറ്റൂവിനോട് ഇഷ്ടം കാണിക്കുന്നവര്‍ കൂടിവരിക തന്നെയാണ്. എന്നാല്‍ ടാറ്റൂ ഡിസൈനുകളുടെ കാര്യം വരുമ്പോള്‍ വലിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് സ്വന്തം ശരീരത്തില്‍ സിക്സ് പാക്ക് ടാറ്റൂ ചെയ്തൊരു യുവാവ് ഇത്തരത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. 

തന്‍റെ കരിയറില്‍ താൻ ഇങ്ങനെയൊരു ഡിസൈൻ ടാറ്റൂ ചെയ്തിട്ടില്ലെന്നാണ് ഇദ്ദേഹത്തിന് ടാറ്റൂ ചെയ്തുകൊടുത്ത ഡിസൈനര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്. ധാരാളം പേര്‍ ടാറ്റൂ ചെയ്ത യുവാവിനെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതേ രീതിയില്‍ ഒരു ടാറ്റൂവിന്‍റെ പേരില്‍ ചര്‍ച്ചകളില്‍ നിറയുകയാണ് മറ്റൊരു യുവാവും.

ഓസ്ട്രേലിയക്കാരനായ ജറോഡ് ഗ്രോവ് എന്ന ഇരുപത്തിയെട്ടുകാരനാണ് അടുത്തിടെ താൻ ചെയ്തൊരു ടാറ്റൂവിന്‍റെ പേരില്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ഭാര്യയുടെ മുഖമാണ് ടാറ്റൂ ആയി ഇദ്ദേഹം തന്‍റെ ശരീരത്തില്‍ ചെയ്തത്. ഭര്‍ത്താവ് ഭാര്യയുടെ മുഖമോ പേരോ ടാറ്റൂ ചെയ്യുന്നത്- അല്ലെങ്കില്‍ തിരിച്ച് ഭാര്യ ഭര്‍ത്താവിന്‍റെ മുഖമോ പേരോ ടാറ്റൂ ചെയ്യുന്നത് എല്ലാം ഇന്ന് സാധാരണമാണ്.

എന്നാല്‍ ജറോഡിന്‍റെ കേസില്‍ ഒരു വ്യത്യാസമുണ്ട്. ഭാര്യയുടെ മുഖത്തെ ഒരു 'അസാധാരണ ഭാവം' ആണ് സവിശേഷമായി തെരഞ്ഞെടുത്ത് ഇദ്ദേഹം ടാറ്റൂവില്‍ ചെയ്തിരിക്കുന്നത്. ഇതിനുള്ള കാരണവും ജെറാഡ് തന്നെ വിശദീകരിക്കും. 'ഞങ്ങള്‍ എപ്പോഴും പരസ്പരം പ്രാങ്ക് ചെയ്യുന്നവരാണ്. ഈ ഭാവം അവളെപ്പോഴും മുഖത്ത് വരുത്തുന്നതാണ്. എന്നാല്‍ അത് ഫോട്ടോയെടുത്ത് അവളെ തന്നെ കാണിച്ചാല്‍ അവള്‍ക്ക് ദേഷ്യം വരും.

എനിക്കാണെങ്കില്‍ ആ ഭാവം കാണുന്നതേ ഇഷ്ടമാണ്. അപ്പോള്‍ അവളെ നന്നായിട്ടൊന്ന് ദേഷ്യം പിടിപ്പിക്കാൻ - തമാശയ്ക്ക് കെട്ടോ- ആണ് ഞാനീ ടാറ്റൂ ചെയ്തത്. അത് അവള്‍ക്ക് മനസിലാകും. ഈ ടാറ്റൂ കണ്ടപ്പോള്‍ ആദ്യം അവള്‍ കരയുകയാണ് ചെയ്തത്. പിന്നെ കുറെയങ്ങ് ചിരിക്കാൻ തുടങ്ങി.

പിന്നെ ചിരിയും കരച്ചിലും ഒപ്പമായി. എനിക്ക് അവളെ പോലൊരു പങ്കാളിയെ കിട്ടിയത് ഭാഗ്യമായാണ് ഞാൻ കരുതുന്നത്. അവളുടെ സെൻസ് ഓഫ് ഹ്യൂമര്‍ അത്രമാത്രമാണ്. ഞങ്ങള്‍ക്കാണ് ഞങ്ങളെ ഏറ്റവും നല്ലരീതിയില്‍ മനസിലാകുക. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല...'- ടാറ്റൂ ഡിസൈൻ വൈറലായതിന് പിന്നാലെ ജെറാഡ് പ്രതികരിച്ചത് ഇങ്ങനെയാണ്.

എന്തായാലും വ്യത്യസ്തമായ ടാറ്റൂ ഡിസൈൻ കാര്യമായ രീതിയില്‍ പ്രചരിക്കപ്പെട്ടു എന്നത് സത്യമാണ്. അതേസമയം വ്യക്തിയുടെ താല്‍പര്യവും അവകാശവുമാണ് ഇതെന്നതിനാല്‍ കൂടുതല്‍ വിമര്‍ശിക്കുന്നത് സദാചാരപ്പോലീസിംഗ് പോലെ അനുഭവപ്പെടുന്നുവെന്നാണ് ടാറ്റൂവിനെ പരിഹസിക്കുന്നവര്‍ക്കെതിരെ ഒരു വിഭാഗം പറയുന്നത്. ഇവര്‍ ജെറാഡിന്‍റെ രസകരമായ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.

Husband tattooed wife's 'unusual expression'; This is because...

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories