റീല്‍സ് താരം സൗമ്യ മാവേലിക്കര സിനിമയിലേക്ക്

റീല്‍സ് താരം  സൗമ്യ മാവേലിക്കര സിനിമയിലേക്ക്
Mar 23, 2023 03:29 PM | By Susmitha Surendran

റീല്‍സുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ സൗമ്യ മാവേലിക്കര ഇനി സിനിമയിലേക്ക്. വിശ്വം വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികാ വേഷത്തിലാണ് സൗമ്യ എത്തുന്നത്.

ഫ്ളവേഴ്സ് ഒരു കോടിയുടെ വേദിയിലാണ് സൗമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുപ്പം മുതലേ സിനിമാ നടിയാകണമെന്നായിരുന്നു മോഹം. വലിയ നായിക ആകണം എന്നൊന്നും ഉണ്ടായിരുന്നില്ല.


നമ്മള്‍ ഒക്കെ ഒന്ന് ഒരുങ്ങി നടക്കുമ്പോള്‍ ഇവള്‍ടെ പോക്ക് കണ്ടോ, സില്‍മാ നടി എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എന്റെ റീല്‍ കണ്ട് വിശ്വം വിശ്വനാഥന്‍ എന്ന സംവിധായകന്‍ എന്നെ നായികയാക്കി സിനിമ നിര്‍മിക്കാന്‍ പോവുകയാണ്.

ജാഫര്‍ ഇക്കയായിരുന്നു ആദ്യം നായകനായി വരാനിരുന്നത്. എന്നാല്‍ ഡേറ്റ് ഇല്ലാത്തതുകൊണ്ട് മറ്റൊരാളായിരിക്കും നടന്‍. വഴിയില്‍ ഫ്ളക്സുകള്‍ കാണുമ്പോള്‍ എന്റെ മുഖവും അവിടെ വരുമെന്ന് വിചാരിച്ചിരുന്നു’- സൗമ്യ പറഞ്ഞു.

അഭിനയം മാത്രമല്ല, അനുകരണ കലയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് സൗമ്യ. നടി മഞ്ജു വാര്യര്‍, അവതാരക രഞ്ജിനി ഹരിദാസ് എന്നിങ്ങനെ നിരവധി പേരെ സൗമ്യ ഫ്ളവേഴ്സിന്റെ വേദിയില്‍ അനുകരിച്ച് കൈയ്യടി നേടി.

Soumya Mavelikara, who is well known to the audience through reels, is now going to the movies.

Next TV

Related Stories
Top Stories