തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ വന്നത് വലിയ നഷ്ടം; വെളിപ്പെടുത്തലുമായി ഭീമന്‍ രഘു

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ വന്നത് വലിയ നഷ്ടം; വെളിപ്പെടുത്തലുമായി ഭീമന്‍ രഘു
Mar 22, 2023 10:27 PM | By Susmitha Surendran

നടന്‍ ഭീമന്‍ രഘു 2016 ബിജെപിക്ക് വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് പിന്നാലെ തനിക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.

തനിക്ക് ധാരാളം സിനിമകള്‍ കൈമോശം വന്നെന്നും ഭീമന്‍ രഘു പറയുന്നു. സി മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.


‘ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഒന്ന് രണ്ട് ചിത്രങ്ങള്‍ വന്നത്. പുലിമുരുകന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളായിരുന്നു അത്. ആ സിനിമയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കാത്തത് എനിക്ക് വളരെ വിഷമമായി.

എന്റെ മണ്ഡലമായ പത്തനാപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. എനിക്ക് പോകാന്‍ സാധിച്ചില്ല. അതിന് ശേഷം വെറെ ഒരു പടം വന്നു. അതിനും പോകാന്‍ സാധിച്ചില്ല. അങ്ങനെ രണ്ട് മൂന്ന് ചിത്രങ്ങളിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ അവര്‍ തന്നെ തീരുമാനിച്ചു ഇയാള്‍ ഇനി സിനിമയിലേക്കില്ലെന്ന് – ഭീമന്‍ രഘു പറഞ്ഞു.

അതേസമയം, ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടെടുത്തതായി ഭീമന്‍ രഘു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ മത്സരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

The actor has openly revealed that he has suffered huge losses after entering politics.

Next TV

Related Stories
Top Stories